TRENDING:

Navya Nair | നവ്യ കൂടെയില്ലാതെ ഭർത്താവ് സന്തോഷ് മേനോൻ നാട്ടിലെ ഉത്സവത്തിൽ; സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ച

Last Updated:
നവ്യ കൂടെയില്ലാതെ സഹോദരിക്കൊപ്പം ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത സന്തോഷ് മേനോന്റെ ദൃശ്യങ്ങളുടെ ചുവടുപിടിച്ചാണ് ചർച്ച
advertisement
1/6
Navya Nair | നവ്യ കൂടെയില്ലാതെ ഭർത്താവ് സന്തോഷ് മേനോൻ നാട്ടിലെ ഉത്സവത്തിൽ; സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ച
നവ്യ നായർ (Navya Nair) ഭർത്താവ് സന്തോഷ് മേനോനൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ പോസ്റ്റ് ചെയ്തിട്ടു നാളേറെയാവുന്നു. കൂടെയുള്ളതാകട്ടെ മകനും അച്ഛനമ്മമാരും സഹോദരനും. പോയവർഷം മകൻ സായ് കൃഷ്ണയുടെ ജന്മദിനം പോലും ആഘോഷത്തിന്റെ മട്ടിലേക്ക് കൊണ്ടുപോകാൻ നവ്യ മുതിർന്നില്ല. വർഷങ്ങളായി സായ് കൃഷ്ണയുടെ ബർത്ത്ഡേ എന്നാൽ മകനിഷ്‌ടമുള്ള ഒരു തീമിൽ തയാറാക്കുന്ന വലിയ ആഘോഷ ചടങ്ങായിരുന്നു. ഇക്കുറി പക്ഷേ, മകന് ഇഷ്‌ടമുള്ളതു വാങ്ങാൻ പണം നൽകി അവനെ കൂട്ടുകാർക്കപ്പം വിടുകയാണ് നവ്യ ചെയ്തത്. അതിനിടെ നവ്യ കൂടെയില്ലാത്ത സന്തോഷ് മേനോന്റെ ദൃശ്യങ്ങളും പുറത്തുവന്നു
advertisement
2/6
ഹരിപ്പാടുകാരിയാണ് നവ്യ. സന്തോഷ് മേനോൻ കോട്ടയം ജില്ലക്കാരനും. സന്തോഷ് മേനോന്റെ നാടായ പെരുന്ന, അമ്പലങ്ങളുടെയും ഉത്സവങ്ങളുടെയും കൂടി ഇടമാണ്. പെരുന്ന അമ്പലത്തിൽ നടന്ന തൈപ്പൂയ ആഘോഷത്തിൽ സന്തോഷ് മേനോൻ സഹോദരിക്കൊപ്പം പങ്കെടുത്ത ചില ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടു കൂടിയാണ് അടുത്ത ചർച്ചയ്ക്ക് തിരികൊളുത്തിയത്. ഈ ഉത്സവത്തിൽ നവ്യ നായരെയോ മകനെയോ കാണാൻ ഇല്ല. മുംബൈയിൽ ബിസിനസ് നടത്തുകയാണ് സന്തോഷ് മേനോൻ (തുടർന്ന് വായിക്കുക)
advertisement
3/6
സന്തോഷ് മേനോനെ ഏറെക്കുറെ നവ്യയുടെ ഒപ്പം കണ്ടത് താരത്തിന്റെ മാതംഗി എന്ന നൃത്ത വിദ്യാലയത്തിന്റെ തുടക്കത്തിലാണ്. അതുപോലെ കഴിഞ്ഞതിന്റെ മുൻപത്തെ വർഷം കൊണ്ടാടിയ മകന്റെ പിറന്നാൾ ആഘോഷത്തിലും. കുടുംബത്തോടൊപ്പം നവ്യയും സന്തോഷും ചേർന്നാണ് അതിഥികളെ സ്വാഗതം ചെയ്തത്. എന്നാൽ പിന്നീട് മാതംഗിയുടെ വാർഷികാഘോഷ ചടങ്ങുകൾ ഉൾപ്പെടെ നടന്നിരുന്നു. അപ്പോഴും നവ്യയുടെ കൂടെ സന്തോഷ് ഉണ്ടായിരുന്നില്ല. വിവാഹ ശേഷം കുറച്ചു വർഷങ്ങൾ നവ്യ മുംബൈയിൽ ജീവിച്ചുവെങ്കിലും, പിന്നീട് മകനുമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു
advertisement
4/6
സന്തോഷ് മേനോൻ എവിടെയെന്ന ചോദ്യം നവ്യ നായർ കേൾക്കാൻ ആരംഭിച്ചിട്ട് നാളുകളേറെയായി. ഒന്നിനും കൃത്യമായി ഒരു മറുപടി നവ്യ കൊടുക്കാറില്ല. താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റ് കുറച്ചു മണിക്കൂറുകൾക്ക് മുൻപ് വന്നിട്ടുണ്ട്. ഇതിൽ നവ്യ നായർ ഫ്‌ളൈറ്റിൽ കയറാൻ നേരത്തെ എത്തിയാൽ നേരിടുന്ന ബോറടിയെ കുറിച്ച് പറയുന്നു. അതിനും മുൻപ് മൂന്നാറിൽ ഒരു ചെറിയ ഹോളിഡേ ആഘോഷിച്ചതിന്റെ സന്തോഷവും നവ്യ നായർ പങ്കിട്ടിട്ടുണ്ട്
advertisement
5/6
പെരുന്ന ക്ഷേത്രത്തിലെ തൈപ്പൂയ ആഘോഷങ്ങളിൽ പങ്കെടുത്ത സന്തോഷ് മേനോന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. എന്നാൽ സന്തോഷിന്റെ ഒപ്പം നവ്യ പങ്കെടുത്തില്ല എന്ന വിവരം സോഷ്യൽ മീഡിയയിൽ പലയിടങ്ങളിലും വൻ ചർച്ചയ്ക്ക് ഇടനൽകിയിരുന്നു.  മകൻ കുട്ടിയായിരുന്ന നാളുകളിൽ നവ്യ നായർ ഭർത്താവിനൊപ്പം ക്ഷേത്രദർശനം നടത്തിയിരുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു. എന്നാൽ, ഇക്കുറി നവ്യ ഇതേസമയം ദുബായ് സന്ദർശനത്തിലായിരുന്നു എന്നാണ് അവരുടെ ഇൻസ്റ്റഗ്രാം പേജ് പരിശോധിച്ചാൽ ലഭിക്കുന്ന മറുപടി. ദുബായിൽ ദേശി വൈബ് പിടിച്ച് ഇന്ത്യൻ വസ്ത്രം ധരിച്ചു പോസ് ചെയ്യുന്ന ഒരുപിടി ചിത്രങ്ങൾ നവ്യ നായർ പോസ്റ്റ് ചെയ്തിരുന്നു
advertisement
6/6
കഴിഞ്ഞ കുറച്ചു കാലങ്ങളായി നവ്യ നായരുടെ ഒപ്പം സഹോദരൻ രാഹുലുമുണ്ട്. ഈ പുതുവർഷത്തിൽ ന്യൂസിലൻഡിലേക്ക് ട്രിപ്പ് പോയി നവ്യാ നായർ പുത്തൻ സ്വാതന്ത്ര്യം ആഘോഷിച്ചിരുന്നു. അഭിനയം കൂടാതെ നൃത്തവും വായനയും എല്ലാം ചേർന്ന് ജീവിതം മനോഹരമാക്കുന്ന തിരക്കിലാണ് നവ്യ നായർ. പോയവർഷം അനക്കമില്ലാതെ കിടന്ന യൂട്യൂബ് ചാനലും നവ്യ നായർ സജീവമാക്കി മാറ്റി. ഇപ്പോൾ, ഇടയ്ക്കിടെ ചില വിശേഷങ്ങൾ നവ്യ തന്റെ ചാനലിലും പോസ്റ്റ് ചെയ്യാറുണ്ട്. വീടിന്റെ മുകൾ നിലയിലാണ് നവ്യയുടെ നൃത്ത വിദ്യാലയം പ്രവർത്തിച്ചു പോരുന്നത്
മലയാളം വാർത്തകൾ/Photogallery/Film/
Navya Nair | നവ്യ കൂടെയില്ലാതെ ഭർത്താവ് സന്തോഷ് മേനോൻ നാട്ടിലെ ഉത്സവത്തിൽ; സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ച
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories