Anusree | അനുശ്രീയുടെ പേരിൽ കേരളത്തിൽ ഒരു റോഡുണ്ടോ? പറഞ്ഞത് മറ്റാരുമല്ല, അനുശ്രീ തന്നെയാണ്
- Published by:user_57
- news18-malayalam
Last Updated:
Is there a road in the name of Anusree? | 'അനുശ്രീ റോഡ്' പരിചയപ്പെടുത്തി നടി അനുശ്രീ
advertisement
1/6

താരാരാധനയുടെ പല വേർഷനുകൾ കണ്ടവരാണ് മലയാളികൾ. സിനിമ റിലീസാവുന്ന ദിവസം പോസ്റ്ററുകളിൽ പാലഭിഷേകം നടത്തുന്നത് മുതൽ ദൈവങ്ങളെ പോലെ ഇവരെ ആരാധിക്കുന്നവരുമുണ്ട്. അവർക്കിടയിൽ പുതിയ ഒരു ചർച്ചയ്ക്കു തുടക്കം കുറിച്ചുകൊണ്ട് വരികയാണ് നടി അനുശ്രീ
advertisement
2/6
കേരളത്തിൽ ഒരിടത്ത് 'അനുശ്രീ റോഡ്' എന്ന് പേരുള്ള സ്ഥലമുണ്ട്. സത്യമായിട്ടും. അത് പറഞ്ഞത് മറ്റാരുമല്ല, അനുശ്രീ തന്നെയാണ്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് അനുശ്രീ ഇത് പോസ്റ്റ് ചെയ്തത്. കൂടാതെ ആ റോഡിൻറെ ചിത്രവും അനുശ്രീ തന്നെ കാട്ടിത്തന്നിട്ടുമുണ്ട്. കാണേണ്ടേ? (തുടർന്ന് വായിക്കുക)
advertisement
3/6
എറണാകുളം ജില്ലയിലെ മുടക്കുഴ ഗ്രാമപഞ്ചായത്തിലാണ് മേൽപ്പറഞ്ഞ അനുശ്രീ റോഡുള്ളത്. പച്ച പെയിന്റ് അടിച്ച്, അതിൽ വെളുത്ത അക്ഷരങ്ങളിൽ അനുശ്രീ റോഡ് എന്ന് വ്യക്തമായി എഴുതിയിട്ടുമുണ്ട്
advertisement
4/6
ഇതാണ് അനുശ്രീ റോഡ്. മറ്റൊരാൾ പോസ്റ്റ് ചെയ്ത ചിത്രം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഇട്ടുകൊണ്ടാണ് അനുശ്രീ, 'അനുശ്രീ റോഡിനെ' പരിചയപ്പെടുത്തുന്നത്. 'പിന്നല്ല' എന്ന് ക്യാപ്‌ഷനും കൊടുത്തിട്ടുണ്ട്
advertisement
5/6
എന്തായാലും ഈ റോഡ് നടി അനുശ്രീയുടെ പേരിലേത് തന്നെ എന്ന് പറയാൻ കഴിയുമോ എന്നാണ്. ഇതുവരെയായതും അങ്ങനെ ഒന്ന് സംഭവിച്ച കാര്യം എങ്ങും വാർത്തയായിട്ടില്ല
advertisement
6/6
2019ൽ പുറത്തിറങ്ങിയ 'പ്രതി പൂവങ്കോഴിയാണ്' അനുശ്രീയുടെ ഏറ്റവും അടുത്തു തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം. മഞ്ജു വാര്യരുടെ സഹപ്രവർത്തകയായുള്ള ഈ റോൾ ശ്രദ്ധ നേടിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
Anusree | അനുശ്രീയുടെ പേരിൽ കേരളത്തിൽ ഒരു റോഡുണ്ടോ? പറഞ്ഞത് മറ്റാരുമല്ല, അനുശ്രീ തന്നെയാണ്