Trisha| 'സ്കൂൾ ഫ്രണ്ടിനെ വർഷങ്ങൾക്കു ശേഷം വീണ്ടും കാണുന്നതു പോലെ'; വിജയിയെ കുറിച്ച് തൃഷ
- Published by:Naseeba TC
- news18-malayalam
Last Updated:
20 വർഷം നീണ്ട കരിയറിൽ, ഒരു സഹനടനോടൊപ്പമുള്ള ഏറ്റവും ദൈർഘ്യമേറിയ യാത്ര വിജയ്ക്കൊപ്പമായിരുന്നുവെന്നും തൃഷ
advertisement
1/8

15 വർഷങ്ങൾക്കു ശേഷമാണ് ബിഗ് സ്ക്രീനിൽ വിജയ്-തൃഷ താര ജോഡി വീണ്ടും എത്തിയത്. തങ്ങളുടെ പ്രിയ താരങ്ങളെ വീണ്ടും ഒന്നിപ്പിച്ചതിന് ലോകേഷ് കനകരാജിനോടാണ് ആരാധകർ നന്ദി പറഞ്ഞത്.
advertisement
2/8
ഇരുവരും ഒന്നിച്ചഭിനയിച്ച ലിയോ തിയേറ്ററുകളിൽ റെക്കോർഡുകൾ ഭേദിച്ച് പ്രദർശനം തുടരുകയാണ്. ലിയോയുടെ വിജയാഘോഷം ചെന്നൈ നെഹ്രു സ്റ്റേഡിയത്തിൽ നടന്നിരുന്നു.
advertisement
3/8
ചുവപ്പ് സാരിയിൽ അതിസുന്ദരിയായാണ് തൃഷ വിജയാഘോഷത്തിന് എത്തിയത്. വർഷങ്ങൾക്കു ശേഷം വിജയിക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷം തൃഷ പ്രകടിപ്പിച്ചു.
advertisement
4/8
എൽസിയുവിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച തൃഷ ലിയോയിൽ അഭിനയിക്കുമ്പോൾ ജോലി ചെയ്യുന്നതായല്ല, മറിച്ച് വെക്കേഷന് എത്തിയതുപോലെയായിരുന്നു അനുഭവമെന്ന് പറഞ്ഞു.
advertisement
5/8
“വീട് ഒരു സ്ഥലമല്ല, മറിച്ച് അത് ഒരു വ്യക്തിയാണെന്നാണ് പറയാറ്, ലിയോയുടെ സെറ്റും അതുപോലെയായിരുന്നുവെന്ന് തൃഷ പറയുന്നു. വർഷങ്ങൾക്കു ശേഷം സ്കൂൾ സുഹൃത്തിനെ വീണ്ടും കണ്ടത് പോലെയായിരുന്നു വിജയിക്കൊപ്പം ജോലി ചെയ്തതെന്നും തൃഷ.
advertisement
6/8
വർഷങ്ങൾക്ക് മുമ്പുള്ള അതേ അടുപ്പവും പരിചയവുമായിരുന്നു വിജയിക്കൊപ്പമുള്ള അനുഭവം. തന്റെ 20 വർഷം നീണ്ട കരിയറിൽ, ഒരു സഹനടനോടൊപ്പമുള്ള ഏറ്റവും ദൈർഘ്യമേറിയ യാത്ര വിജയ്ക്കൊപ്പമായിരുന്നു.
advertisement
7/8
ഗൗതം മേനോനൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷവും തൃഷ പങ്കുവെച്ചു. ഇത് താൻ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. വിണ്ണൈതാണ്ടി വരുവായ എന്ന ഗൗതം മേനോന്റെ ചിത്രത്തിൽ നായികയായിരുന്നു തൃഷ.
advertisement
8/8
നിശബ്ദതയും വിജയവുമാണ് ഏറ്റവും നല്ല പ്രതികാരമെന്ന് ലിയോ ടീമിനെ പ്രതിനിധീകരിച്ച് താൻ പറയാൻ ആഗ്രഹിക്കുന്നുവെന്നും തൃഷ പറഞ്ഞു. ഒക്ടോബർ 19 ന് പുറത്തിറങ്ങിയ ലിയോ തമിഴിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന റെക്കോർഡാണ് സ്വന്തമാക്കിയത്.
മലയാളം വാർത്തകൾ/Photogallery/Film/
Trisha| 'സ്കൂൾ ഫ്രണ്ടിനെ വർഷങ്ങൾക്കു ശേഷം വീണ്ടും കാണുന്നതു പോലെ'; വിജയിയെ കുറിച്ച് തൃഷ