TRENDING:

യോഗി ആദിത്യനാഥിന്‍റ കാല്‍ തൊട്ടുവണങ്ങി രജനികാന്ത്; സൂപ്പര്‍ സ്റ്റാറിനെ വരവേറ്റ് യുപി മുഖ്യമന്ത്രി

Last Updated:
ലഖ്നൗവിലെ ഔദ്യോഗിക വസതിയിലെത്തിയാണ് രജനി യുപി മുഖ്യമന്ത്രിയെ കണ്ടത്.
advertisement
1/6
യോഗി ആദിത്യനാഥിന്‍റ കാല്‍ തൊട്ടുവണങ്ങി രജനികാന്ത്; സൂപ്പര്‍ സ്റ്റാറിനെ വരവേറ്റ് യുപി മുഖ്യമന്ത്രി
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് തമിഴ് സൂപ്പര്‍ താരം രജനികാന്ത്. ലഖ്നൗവിലെ ഔദ്യോഗിക വസതിയിലെത്തിയാണ് രജനി യുപി മുഖ്യമന്ത്രിയെ കണ്ടത്. കാറില്‍ നിന്ന് നേരെയിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ യോഗി ആദിത്യനാഥിന്‍റെ കാല്‍ തൊട്ടുവണങ്ങിയാണ് തന്‍റെ ആദരവ് പ്രകടിപ്പിച്ചത്
advertisement
2/6
തിയേറ്ററുകളില്‍ ഗംഭീരമായി പ്രദര്‍ശനം തുടരുന്ന രജനിയുടെ പുതിയ ചിത്രം ജയിലറിന്‍റെ സ്പെഷ്യല്‍ ഷോ വെള്ളിയാഴ്ച രാത്രി ലഖ്നൗവില്‍ സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിക്കൊപ്പം താന്‍ ജയിലര്‍ കാണുമെന്ന് യുപിയില്‍ എത്തിയപ്പോള്‍ രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയാണ് ലഖ്നൗവില്‍ സംഘടിപ്പിച്ച പ്രദര്‍ശനം കാണാനെത്തിയത്.
advertisement
3/6
'ജയിലർ' എന്ന സിനിമ കാണാൻ എനിക്കും അവസരം ലഭിച്ചു. രജനികാന്തിന്റെ പല സിനിമകളും ഞാൻ മുന്‍പ് കണ്ടിട്ടുണ്ട്, അത്രയും കഴിവുള്ള നടനാണ് അദ്ദേഹം, സിനിമയിൽ കാര്യമായ ഉള്ളടക്കം ഇല്ലെങ്കിലും തന്റെ പ്രകടനം കൊണ്ട് അദ്ദേഹം ചിത്രത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു," ഉപമുഖ്യമന്ത്രിയെ ഉദ്ധരിച്ച് പിടിഐ പറഞ്ഞു.
advertisement
4/6
ഭാര്യ ലതക്കൊപ്പമാണ് രജനികാന്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കാനെത്തിയത്. സൂപ്പര്‍ താരത്തിന് പ്രത്യേക ഉപഹാരങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു
advertisement
5/6
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിനെയും രജനി സന്ദര്‍ശിച്ചിരുന്നു. ജയിലര്‍ റിലീസിന് മുന്‍പ് തന്നെ ഉത്തരേന്ത്യന്‍ പര്യടനത്തിനിറങ്ങിയ രജനികാന്ത് ഝാര്‍ഖണ്ഡിലെ ഛിന്നമസ്ത ക്ഷേത്രം സന്ദര്‍ശനത്തിന് ശേഷമാണ് യുപിയിലെത്തിയത്.
advertisement
6/6
അതേസമയം ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ നിന്ന് വന്‍ കളക്ഷന്‍ നേടി കുതിക്കുകയാണ് രജനിയുടെ ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ മോഹന്‍ലാലും ശിവരാജ് കുമാറും അതിഥി വേഷത്തിലെത്തുന്നു<span style="color: #333333; font-size: 1rem;">. </span>
മലയാളം വാർത്തകൾ/Photogallery/Film/
യോഗി ആദിത്യനാഥിന്‍റ കാല്‍ തൊട്ടുവണങ്ങി രജനികാന്ത്; സൂപ്പര്‍ സ്റ്റാറിനെ വരവേറ്റ് യുപി മുഖ്യമന്ത്രി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories