TRENDING:

ഇതിനൊരു അന്ത്യമില്ലേ ! ജയിലര്‍ വിജയാഘോഷത്തില്‍ കലാനിധി മാരന്‍റെ അടുത്ത ചെക്ക് അനിരുദ്ധിന്

Last Updated:
സിനിമയുടെ ഐതിഹാസിക വിജയത്തിന് പിന്നാലെ നായകന്‍ രജനികാന്തിനും സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും നിര്‍മ്മാതാവ് കലാനിധി മാരന്‍ സമ്മാനം നല്‍കിയത് വാര്‍ത്തയായിരുന്നു.
advertisement
1/8
ഇതിനൊരു അന്ത്യമില്ലേ ! ജയിലര്‍ വിജയാഘോഷത്തില്‍ കലാനിധി മാരന്‍റെ അടുത്ത ചെക്ക് അനിരുദ്ധിന്
ബോക്സ് ഓഫീസില്‍ തരംഗമായി മാറിയ രജനികാന്ത് ചിത്രത്തിന്‍റെ വിജയാഘോഷം അവസാനിക്കുന്നില്ല. തലൈവരുടെ ശക്തമായ തിരിച്ചുവരവ് ആഗ്രഹിച്ച ആരാധകര്‍ക്ക് ഒരു 'തിരുവിഴ' തന്നെ ജയിലര്‍ സമ്മാനിച്ചു
advertisement
2/8
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ഈ മാസ് ആക്ഷന്‍ ത്രില്ലര്‍ സിനിമ സണ്‍പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിച്ച ജയിലര്‍ 564.35  കോടി രൂപ കളക്ഷന്‍ നേടിയെന്നാണ് അണിയറക്കാര്‍ അറിയിച്ചത്.
advertisement
3/8
സിനിമയുടെ ഐതിഹാസിക വിജയത്തിന് പിന്നാലെ നായകന്‍ രജനികാന്തിനും സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും നിര്‍മ്മാതാവ് കലാനിധി മാരന്‍ സമ്മാനം നല്‍കിയത് വാര്‍ത്തയായിരുന്നു.
advertisement
4/8
ഇപ്പോഴിതാ നായകനും സംവിധായകനും പിന്നാലെ ജയിലറിലെ തീപ്പൊരി പാട്ടുകള്‍ക്ക് സംഗീതം നല്‍കിയ അനിരുദ്ധിനും നിര്‍മ്മാതാവിന്‍റെ വക സമ്മാനമെത്തി.
advertisement
5/8
അനിരുദ്ധിന് ചെക്ക് കൈമാറുന്ന കലാനിധിമാരന്‍റെ ചിത്രം സണ്‍ പിക്ചേഴ്സ് പങ്കുവെച്ചു. എത്രകോടിയാണ് അനിരുദ്ധിന് പാരിതോഷികമായി നല്‍കിയതെന്ന് വ്യക്തമായിട്ടില്ല.
advertisement
6/8
രജനികാന്തിന് പ്രതിഫലത്തിന് പുറമെ 100 കോടിയോളം രൂപയുടെ ചെക്കും ബിഎംഡബ്ല്യു കാറുമാണ് സമ്മാനിച്ചത്.
advertisement
7/8
സംവിധായകന്‍ നെല്‍സണും ലാഭത്തിന്‍റെ പങ്കും പോര്‍ഷെയുടെ ആഡംബരകാറും സമ്മാനിച്ചു.ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
advertisement
8/8
മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷഫോഫ് എന്നിവരും അതിഥി വേഷത്തിലെത്തിയ സിനിമ തമിഴ്നാടിന് പുറത്തും മികച്ച വിജയം തന്നെ നേടി. ഓണക്കാലത്ത് മറ്റ് സിനിമകള്‍ ഇറങ്ങിയപ്പോഴും കേരളത്തില്‍ ജയിലറിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചു.
മലയാളം വാർത്തകൾ/Photogallery/Film/
ഇതിനൊരു അന്ത്യമില്ലേ ! ജയിലര്‍ വിജയാഘോഷത്തില്‍ കലാനിധി മാരന്‍റെ അടുത്ത ചെക്ക് അനിരുദ്ധിന്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories