TRENDING:

നടക്കാൻ പോലുമറിയാത്ത പ്രിയദർശൻ സിനിമയിലെ നായിക; പിൽക്കാലത്ത് മികച്ച നടിയായ അയാളെക്കുറിച്ച് കലാ മാസ്റ്റർ

Last Updated:
കലാ മാസ്റ്റർ പരാമർശിച്ച ആ അഭിനേത്രി പിൽക്കാലത്ത് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പെടെ വാരിക്കൂട്ടി
advertisement
1/6
നടക്കാൻ പോലുമറിയാത്ത പ്രിയദർശൻ സിനിമയിലെ നായിക; പിൽക്കാലത്ത് മികച്ച നടിയായ അയാളെക്കുറിച്ച് കലാ മാസ്റ്റർ
തന്റെ പന്ത്രണ്ടാം വയസിൽ സിനിമാ നൃത്ത മേഖലയിൽ പ്രവർത്തനം ആരംഭിച്ച്, മലയാളം ഉൾപ്പെടുന്ന ഭാഷകളിൽ നൃത്തം ചിട്ടപ്പെടുത്തിയ നർത്തകിയും കൊറിയോഗ്രാഫറുമാണ് കലാ മാസ്റ്റർ (Kala Master). മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, ശ്രീനിവാസൻ എന്നിവരെപോലും നൃത്തം ചെയ്യിച്ച അധ്യാപികയാണ് കലാ മാസ്റ്റർ. നൃത്തം പഠിച്ചവരും അല്ലാത്തവരുമായ നിരവധി അഭിനേതാക്കൾ കലാ മാസ്റ്ററുടെ ശിക്ഷണത്തിൽ ബിഗ് സ്‌ക്രീനിൽ ചടുല നൃത്തച്ചുവടുകളുമായി രംഗത്തു വന്നിട്ടുണ്ട്. വർഷങ്ങൾ നീളുന്ന അനുഭവസമ്പത്തിൽ നിന്നും അവർ തന്റെ അനുഭവങ്ങൾ ഇടയ്ക്കിടെ പങ്കിടാറുണ്ട്. അതിലൊന്നാണ് നടൻ പ്രിയദർശന്റെ സിനിമാ സെറ്റിൽ നിന്നുള്ള ഒരോർമ്മ
advertisement
2/6
തന്റെ കൊറിയോഗ്രഫിയിൽ നൃത്തം ചെയ്തവരിൽ ഭാനുപ്രിയയാണ് കലാ മാസ്റ്ററുടെ പ്രിയപ്പെട്ട ശിഷ്യ. അടിസ്ഥാനപരമായി ഒരു നർത്തകിയാണ് ഭാനുപ്രിയ. പല ചിത്രങ്ങൾക്കും അവർ ഒരു മുതൽക്കൂട്ടായിരുന്നു. ശാസ്ത്രീയ നൃത്തം ചെയ്യേണ്ടി വരുമ്പോൾ അതിനൊത്ത ശരീരഭാഷയിലേക്കും, നാടോടി നൃത്തമെങ്കിൽ അതിന്റെ ശരീരഭാഷയിലേക്കും ഭാനുപ്രിയ ഞൊടിയിട കൊണ്ട് മാറും എന്ന് കലാ മാസ്റ്റർ ഓർക്കുന്നു. മലയാള ചിത്രങ്ങളായ രാജശില്പി, അഴകിയ രാവണൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്നിവയിലും ഭാനുപ്രിയയുടെ നൃത്തമികവ് കാണാവുന്നതാണ് (തുടർന്ന് വായിക്കുക)
advertisement
3/6
അതേസമയം, നൃത്തം അൽപ്പം പോലും അഭ്യസിച്ചിട്ടില്ലാത്ത ചില നായികമാർ തനിക്ക് വെല്ലുവിളി ഉയർത്തിയ കാര്യവും കലാ മാസ്റ്റർ ഓർക്കുന്നു. അതിലൊരാളാണ് സംവിധായകൻ പ്രിയദർശന്റെ സിനിമാ സെറ്റിൽ കലാ മാസ്റ്ററുടെ ശ്രദ്ധയിൽപ്പെട്ടത്. ആ അഭിനേത്രി പിൽക്കാലത്ത് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പെടെ വാരിക്കൂട്ടിയതും, ഇന്ത്യയിലെ നല്ല നടിമാരിൽ ഒരാൾ എന്ന് മാധ്യമങ്ങൾ വാഴ്ത്തിയതും ചരിത്രം. പ്രിയദർശൻ സംവിധാനം ചെയ്ത ആ സിനിമ അവരുടെ ആദ്യ ചിത്രമായിരുന്നു
advertisement
4/6
ദേശീയ പുരസ്‌കാരം വരെ നേടിയ സിനിമാ ജീവിതത്തിൽ സ്വയം മെച്ചപ്പെട്ടു വന്ന നർത്തകിയായ നടി ആരെന്ന ചോദ്യത്തിനും കലാ മാസ്റ്റർ മറുപടി നൽകി. ഹിന്ദിയിൽ പ്രിയദർശൻ സംവിധാനം ചെയ്ത 'ഡോളി സജാ കെ രഖ്‌നാ' എന്ന സിനിമയായിരുന്നു ജ്യോതികയുടെ ആദ്യ ചിത്രം. അക്ഷയ് ഖന്നയാണ് ഈ സിനിമയിൽ നായകൻ. കുഞ്ചാക്കോ ബോബൻ, ശാലിനി ചിത്രം 'അനിയത്തിപ്രാവിന്റെ' ഹിന്ദി റീമേക്ക് ആയിരുന്നു ഇത്. നായികയായി വേഷമിട്ട ആൾക്ക് നടന്നു വരുന്ന ഷോട്ട് പോലും ചെയ്യാൻ അറിയാമായിരുന്നില്ല എന്ന് കലാ മാസ്റ്റർ
advertisement
5/6
തെന്നിന്ത്യൻ നടി ജ്യോതികയായിരുന്നു അത്. ഒരു ഷോട്ടിൽ ഇടനാഴിയിൽ നിന്നും നടന്നു വരണമായിരുന്നു. അത് ചെയ്യാൻ അറിയാത്ത യുവതിയായിരുന്നു ജ്യോതിക അന്ന്. ഡാൻസിന്റെ കാര്യത്തിൽ പ്രിയദർശൻ ഇടപെടുന്ന കൂട്ടത്തിലല്ല. ഷോട്ട് വച്ച് അവിടെത്തന്നെ ഇരിക്കുന്ന പ്രകൃതക്കാരനാണ് അദ്ദേഹം. നിർബന്ധം പിടിക്കുന്ന സ്വഭാവമില്ല. ഈ പെൺകുട്ടിയെ വഴക്ക് പറയാൻ പോലും സാധിക്കില്ല. അത്രയ്ക്ക് നിഷ്കളങ്കയായിരുന്നു അവൾ എന്ന് കലാ മാസ്റ്റർ ഓർക്കുന്നു. അടുത്ത സിനിമ വന്നതും ആ നടി മൊത്തത്തിൽ മാറിയ കാഴ്ച കണ്ട് ഞെട്ടിയതും കലാ മാസ്റ്റർ തന്നെ
advertisement
6/6
പിൽക്കാലത്ത് കലാ മാസ്റ്ററുടെ ശിക്ഷണത്തിൽ 'ചന്ദ്രമുഖി' എന്ന സിനിമയിൽ ജ്യോതിക നൃത്തം ചെയ്തിരുന്നു. തുടക്കത്തിൽ തന്നെക്കൊണ്ടാവില്ല എന്ന് ജ്യോതിക തറപ്പിച്ചു പറഞ്ഞ ചിത്രമായിരുന്നു 'ചന്ദ്രമുഖി'. മലയാളത്തിൽ മണിച്ചിത്രത്താഴിലെ ശോഭന അവതരിപ്പിച്ച നൃത്തവുമായി തട്ടിച്ചുനോക്കാൻ സാധ്യതയുളളതിനാൽ, ജ്യോതിക വളരെ കഷ്‌ടപ്പെട്ടാണ് 'രാ രാ...' എന്ന ഗാനരംഗം പഠിച്ചത്. കല പലപ്പോഴും ജ്യോതികയെ ശകാരിച്ചാണ് ഈ നൃത്തം പഠിപ്പിച്ചതും. ഒടുവിൽ സമ്മാനമായി ജ്യോതിക ഒരു ഡയമണ്ട് വള കലയ്ക്ക് സമ്മാനിച്ചിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
നടക്കാൻ പോലുമറിയാത്ത പ്രിയദർശൻ സിനിമയിലെ നായിക; പിൽക്കാലത്ത് മികച്ച നടിയായ അയാളെക്കുറിച്ച് കലാ മാസ്റ്റർ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories