'മാളികപ്പുറം രണ്ട് തവണ കണ്ടു, ഉണ്ണിമുകുന്ദന്‍ എന്നെ അത്ഭുതപ്പെടുത്തി'; കള്ളനും ഭഗവതിയും നായിക മോക്ഷ
- Published by:Arun krishna
- news18-malayalam
Last Updated:
കുടുംബത്തോടൊപ്പം രണ്ട് തവണ ഇപ്പോള്‍ ചിത്രം കണ്ടുകഴിഞ്ഞെന്നും മോക്ഷ പറഞ്ഞു.
advertisement
1/6

മലയാളികളുടെ പ്രിയ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനെ കേന്ദ്രകഥാപാത്രമാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഒരുക്കിയ ചിത്രമാണ് 'കള്ളനും ഭഗവതിയും'. മികച്ച പ്രതികരണം നേടിയ ചിത്രം ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ സിനിമ രംഗത്തെക്കുള്ള തിരിച്ചുവരവ് കൂടിയാണ്.കെവി അനിലിന്‍റെ കള്ളനും ഭഗവതിയും എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ഭഗവതിയായെത്തിയത് ബംഗാളി താരം മോക്ഷയാണ്
advertisement
2/6
വശ്യമായ പുഞ്ചിരിയും ദൈവിക ഭാവവുമുള്ള അതിസുന്ദരിയായ മോക്ഷ വളരെ പെട്ടന്നാണ് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയത്. മലയാള സിനിമയിലെത്തിയതോടെ മലയാളം സിനിമയിലെ തന്‍റെ പ്രിയപ്പെട്ടവരെ കുറിച്ച് മോക്ഷ അടുത്തിടെ ഒരു അഭിമുഖത്തില്‍ മനസ് തുറന്നിരുന്നു.
advertisement
3/6
ഉണ്ണിമുകുന്ദന്‍ നായകനായ മാളികപ്പുറമാണ് താന്‍ അവസാനമായി കണ്ട മലയാള സിനിമ. ചിത്രം തനിക്ക് ഒരുപാട് ഇഷ്ടമായെന്നും കുടുംബത്തോടൊപ്പം രണ്ട് തവണ ഇപ്പോള്‍ ചിത്രം കണ്ടുകഴിഞ്ഞെന്നും മോക്ഷ പറഞ്ഞു.
advertisement
4/6
മാളികപ്പുറത്തിലെ ഉണ്ണിമുകുന്ദന്‍റെ അഭിനയം കണ്ട് ഞെട്ടിപ്പോയെന്നും സെക്കന്‍ഡ് ഹാഫിലെ ഉണ്ണിയുടെ എന്‍ട്രി ഞെട്ടിച്ചു. ചിത്രത്തില്‍ കല്ലു ആയി എത്തിയ ദേവനന്ദയുടെ പ്രകടനം അത്ഭുതപ്പെടുത്തിയെന്നും മോക്ഷ പറഞ്ഞു
advertisement
5/6
റിലീസിന് മുന്‍പ് തന്നെ ചിത്രത്തിലെ ഗാനങ്ങളിലൂടെ മോക്ഷ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനുശ്രീ അവതരിപ്പിക്കുന്ന പ്രിയാമണി എന്ന കഥാപാത്രമാണ് മറ്റൊരു പ്രധാന ശ്രദ്ധാകേന്ദ്രം
advertisement
6/6
കള്ളന്‍ മാത്തപ്പനായി അഭിനയിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണന്‍റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഭഗവതിയായ മോക്ഷ ഉണ്ടാക്കുന്ന മാറ്റങ്ങളും സംഭവവികാസങ്ങളുമാണ് കള്ളനും ഭഗവതിയും ചിത്രത്തിന്‍റെ പ്രമേയം
മലയാളം വാർത്തകൾ/Photogallery/Film/
'മാളികപ്പുറം രണ്ട് തവണ കണ്ടു, ഉണ്ണിമുകുന്ദന്‍ എന്നെ അത്ഭുതപ്പെടുത്തി'; കള്ളനും ഭഗവതിയും നായിക മോക്ഷ