TRENDING:

മമ്മൂട്ടിയുടെ 'ടർബോ'യ്ക്ക് പിന്നാലെ കമലിന്റെ 'ഇന്ത്യൻ 2' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Last Updated:
മമ്മൂട്ടി ചിത്രം 'ടർബോ'യും കമൽ ഹാസൻ ചിത്രം 'ഇന്ത്യൻ 2' ഉം ഒരേദിവസം ഒടിടിയിലെത്തും
advertisement
1/6
മമ്മൂട്ടിയുടെ 'ടർബോ'യ്ക്ക് പിന്നാലെ കമലിന്റെ 'ഇന്ത്യൻ 2' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
ഉലകനായകൻ കമൽഹാസൻ നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രം 'ഇന്ത്യൻ 2' ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഷങ്കർ സംവിധാനം ചെയ്ത ചിത്രത്തിന് തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
advertisement
2/6
ജൂലൈ 12 നാണ് 'ഇന്ത്യൻ 2' തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. 28 വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ലൈക പ്രൊഡക്ഷൻസ്, റെഡ് ജയിന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്നചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദാണ്.
advertisement
3/6
ഓ​ഗസ്റ്റ് 9ന് ചിത്രം ഒടിടി റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ആണ് സ്ട്രീമിങ് പാർട്ണർ.
advertisement
4/6
കാജൽ അഗർവാൾ, സിദ്ധാർത്ഥ്, എസ്‌ ജെ സൂര്യ, വിവേക്, സാക്കിർ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡൽഹി ഗണേഷ്, സമുദ്രക്കനി, നിഴൽഗൾ രവി, ജോർജ് മര്യൻ, വിനോദ് സാഗർ, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കർ, രാകുൽ പ്രീത് സിംഗ്, ബ്രഹ്‌മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഇന്ത്യൻ 2 ൽ ഒരുമിക്കുന്നത്.
advertisement
5/6
അന്തരിച്ച നടന്മാരായ നെടുമുടി വേണു, വിവേക് എന്നിവരുടെ കഥാപാത്രങ്ങളെ ഉൾപ്പെടെ എഐ സാങ്കേതിക വിദ്യയിലൂടെ ഇന്ത്യൻ 2ൽ കൊണ്ടുവന്നിട്ടുണ്ട്.
advertisement
6/6
മമ്മൂട്ടി നായകനായെത്തിയ 'ടർബോ' കമൽഹാസൻ ചിത്രം റിലീസ് ചെയ്യുന്ന അതേദിവസം തന്നെ ഒടിടി സ്ട്രീമിങ് ആരംഭിക്കും. വൈശാഖ് സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ കോമഡി ചിത്രം തിയേറ്ററിൽ മികച്ച പ്രതികരണം നേടിയിരുന്നു. സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം വാങ്ങിയിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
മമ്മൂട്ടിയുടെ 'ടർബോ'യ്ക്ക് പിന്നാലെ കമലിന്റെ 'ഇന്ത്യൻ 2' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories