TRENDING:

Katrina Kaif-Vicky Kaushal| കത്രീന കൈഫിനും വിക്കി കൗശാലിനും വധഭീഷണി; പൊലീസ് അന്വേഷണം ആരംഭിച്ചു

Last Updated:
കത്രീന കൈഫിനെ സമൂഹമാധ്യമങ്ങളിൽ പിന്തുടർന്ന് ശല്യപ്പെടുത്തുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും വിക്കിയുടെ പരാതി
advertisement
1/6
കത്രീന കൈഫിനും വിക്കി കൗശാലിനും വധഭീഷണി
ബോളിവുഡ് താരദമ്പതികളായ കത്രീന കൈഫിനും (Katrina Kaif)വിക്കി കൗശാലിനും (Vicky Kaushal)വധഭീഷണി. ഇൻസ്റ്റഗ്രാമിൽ അജ്ഞാത അക്കൗണ്ടിൽ നിന്നാണ് താരങ്ങൾക്ക് വധഭീഷണി വന്നിരിക്കുന്നത്. (Image: Instagram)
advertisement
2/6
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു. വധഭീഷണിയിൽ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് സംബന്ധിച്ച് റിപ്പോർട്ടുകളില്ല. (Image: Instagram)
advertisement
3/6
മുംബൈ സാന്റാക്രൂസ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് എൻഐഎ റിപ്പോർട്ട് ചെയ്യുന്നു. വിക്കി കൗശാലിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. (Image: Instagram)
advertisement
4/6
ഇൻസ്റ്റഗ്രാമിലൂടെ ഒരാൾ ഭീഷണിപ്പെടുത്തുന്നുവെന്നും ഭീഷണി സന്ദേശങ്ങൾ അയക്കുന്നുവെന്നുമാണ് പരാതി. മാത്രമല്ല, ഭാര്യയും നടിയുമായ കത്രീന കൈഫിനെ സമൂഹമാധ്യമങ്ങളിൽ പിന്തുടർന്ന് ശല്യപ്പെടുത്തുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും വിക്കിയുടെ പരാതിയിൽ പറയുന്നു. (image: Instagram)
advertisement
5/6
അടുത്തിടെയാണ് വിക്കിയും കത്രീനയും മാലദ്വീപിൽ നിന്ന് അവധി ആഘോഷിച്ച് തിരിച്ചെത്തിയത്. കത്രീനയുടെ 39ാം പിറന്നാൾ ആഘോഷം അടുത്ത സുഹൃത്തുക്കൾക്കൊപ്പം മാലദ്വീപിലായിരുന്നു ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. (image: Instagram)
advertisement
6/6
അടുത്തിട‌െ ബോളിവുഡ് താരം സൽമാൻ ഖാനും വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ അവസ്ഥ സൽമാൻ ഖാനും പിതാവിനും വരുമെന്നാണ് വധഭീഷണിയിലുണ്ടായിരുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
Katrina Kaif-Vicky Kaushal| കത്രീന കൈഫിനും വിക്കി കൗശാലിനും വധഭീഷണി; പൊലീസ് അന്വേഷണം ആരംഭിച്ചു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories