TRENDING:

Yash| സംവിധായകർക്ക് സിഗരറ്റും ചായയും എത്തിച്ചു കൊടുത്തു, അപമാനിതനായി; കഴിഞ്ഞ കാലം ഓർത്തെടുത്ത് യാഷ്

Last Updated:
നടനായി പേരെടുക്കുന്നതിന് മുമ്പ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു യാഷ്
advertisement
1/13
സംവിധായകർക്ക് സിഗരറ്റും ചായയും എത്തിച്ചു കൊടുത്തു; കഴിഞ്ഞ കാലം ഓർത്തെടുത്ത് യാഷ്
ഇന്ത്യയിൽ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് ചിത്രത്തിലെ നായകനാണ് കന്നഡ താരം യാഷ് (Yash). കന്നഡ സിനിമയിൽ നിന്നെത്തി ഇന്ത്യ മുഴുവനുമുള്ള ആരാധകരെയാണ് കെജിഎഫ് (KGF)എന്ന ചിത്രത്തിലൂടെ യാഷ് സ്വന്തമാക്കിയത്.
advertisement
2/13
ഏറ്റവും താരമൂല്യമുള്ള നടനെന്ന ഖ്യാതി നേടിയെട്ടും ആരാധകരോടുള്ള വിനയത്തോടെയുള്ള പെരുമാറ്റമാണ് ഏറ്റവും ശ്രദ്ധേയം. താരരാജാവെന്ന് ഉറപ്പിച്ച് പറയാം യാഷിനെ.
advertisement
3/13
എന്നാൽ ഇന്ന് എത്തി നിൽക്കുന്ന താര പദവിയിലേക്കുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല. മുമ്പ് പല അഭിമുഖങ്ങളിലും ഒന്നുമില്ലായ്മയിൽ നിന്നുമുള്ള തന്റെ വളർച്ചയെ കുറിച്ച് യാഷ് പറഞ്ഞിട്ടുണ്ട്.
advertisement
4/13
ടിവി 9 ന് നൽകിയ അഭിമുഖത്തിൽ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചയാളല്ലെന്ന് യാഷ് ഒരിക്കൽ കൂടി പറയുകയാണ്. സിനിമാ ലോകത്ത് ആദ്യ കാലത്ത് താൻ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും യാഷ് പറയുന്നുണ്ട്.
advertisement
5/13
സാന്റൽവുഡിൽ നായകനായി എത്തുന്നതിന് മുമ്പ് അസിസ്റ്റന്റ് ഡയറക്ടറുടെ വേഷത്തിലായിരുന്നു യാഷ് ഉണ്ടായിരുന്നത്. സംവിധായകർക്ക് ചായയും സിഗരറ്റും ഭക്ഷണവും എത്തിച്ചുകൊടുക്കലായിരുന്നു അന്ന് തന്റെ പ്രധാന പണിയെന്ന് യാഷ് പറയുന്നു.
advertisement
6/13
സിനിമാ ലോകത്ത് അസിസ്റ്റ് ഡയറക്ടർമാരെ എങ്ങനെയാണ് ഉപയോഗിച്ചിരുന്നത് എല്ലാവർക്കും അറിയാം. സെറ്റിലെ എല്ലാ ജോലികളും അവർ ചെയ്യണം,സംവിധായകരുടെ ജോലി ഒഴിച്ച്- അഭിമുഖത്തിൽ യാഷ് പറയുന്നു.
advertisement
7/13
"സംവിധായകർക്ക് രാവിലെ ബ്രേക്ക് ഫാസ്റ്റും ചായയും സിഗരറ്റും എത്തിച്ചു നൽകാനായിരുന്നു എന്നോട് ആവശ്യപ്പെട്ടിരുന്നത്. ഇത് എന്റെ അഭിമാനത്തെ പലവട്ടം വേദനിപ്പിച്ചിട്ടുണ്ട്".
advertisement
8/13
താനിതൊക്കെ ചെയ്യേണ്ടതുണ്ടോ എന്ന് പലവട്ടം സ്വയം ചോദിച്ചിട്ടുണ്ട്. പക്ഷേ, ഒരു പരാജയമായി തിരികേ വീട്ടിലേക്ക് മടങ്ങാൻ മാത്രം ആഗ്രഹിച്ചിരുന്നില്ല. ഈ സമയത്ത് പലരും തോൽവി സമ്മതിച്ച് തിരിച്ചു പോയി. എന്നാൽ, തനിക്ക് ചിലത് നേടാനുണ്ടായിരുന്നതിനാൽ എല്ലാം സഹിച്ച് നിന്നു.
advertisement
9/13
സെറ്റിൽ പലതവണ അപമാനിതനായ സംഭവങ്ങളെ കുറിച്ചും യാഷ് ഓർത്തെടുക്കുന്നു. ഭക്ഷണം കഴിക്കുമ്പോൾ സീനിയേഴ്സായവർക്കൊപ്പമിരുന്നാൽ തുറിച്ചു നോട്ടങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരരാജാവ് പറയുന്നു.
advertisement
10/13
ഇന്നത്തെ യാഷിന്റെ സമ്പന്നമായ ചുറ്റുപാടുകളെ കുറിച്ച് ആരാധകർക്കെല്ലാം അറിയാം. ഇതെല്ലാം സ്വന്തം കഠിനാധ്വാനത്തിലൂടെയും ആത്മസമർപ്പണത്തിലൂടെയുമാണ് താരം സ്വന്തമാക്കിയത്.
advertisement
11/13
കർണാടകയിലെ ഒരു സാധാരണ മധ്യമവർഗ കുടുംബത്തിലാണ് യാഷ് ജനിച്ചു വളർന്നത്. കർണാടക ട്രാൻസ്പോർട്ട് ബസ് ഡ്രൈവറായിരുന്നു യാഷിന്റെ അച്ഛൻ. യാഷിന്റെ അച്ഛനെ കുറിച്ച് സംവിധായകൻ എസ്എസ് രാജമൗലി ഒരിക്കൽ പറഞ്ഞത് ഇങ്ങനെയായിരുന്നു,
advertisement
12/13
ഒരു ബസ് ഡ്രൈവറുടെ മകനാണ് യാഷ് എന്നറിഞ്ഞപ്പോൾ താൻ ആശ്ചര്യപ്പെട്ടിരുന്നു. ഇന്നും അദ്ദേഹം ബസ് ഡ്രൈവറുടെ ജോലി ചെയ്യുന്നു. തന്നെ സംബന്ധിച്ചിടത്തോളം യഥാർത്ഥ സ്റ്റാർ യാഷിന്റെ അച്ഛനാണ്. എന്നായിരുന്നു രാജമൗലിയുടെ വാക്കുകൾ.
advertisement
13/13
2004 ൽ നന്ദ് ഗോകുൽ എന്ന സീരിയലിലൂടെയാണ് യാഷ് അഭിനയരംഗത്ത് എത്തുന്നത്. ഇതിനു ശേഷം 'ജംബഡ ഹുഡുഗി', 'മിസ്റ്റർ ആന്റ് മിസിസ്സ് രാമചാരി', 'ഗൂഗിളി' തുടങ്ങിയ ചിത്രങ്ങളിൽ യാഷ് അഭിനയിച്ചു.
മലയാളം വാർത്തകൾ/Photogallery/Film/
Yash| സംവിധായകർക്ക് സിഗരറ്റും ചായയും എത്തിച്ചു കൊടുത്തു, അപമാനിതനായി; കഴിഞ്ഞ കാലം ഓർത്തെടുത്ത് യാഷ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories