Sushant Singh Rajput |'ജീവിതത്തെക്കാളും നല്ലത് മരണമെന്ന് നിനക്ക് തോന്നിയെന്ന് ഓർക്കുമ്പോൾ തകർന്നു പോകുന്നു': കൃതി സാനോൺ
- Published by:Asha Sulfiker
- news18-malayalam
Last Updated:
എന്‍റെ ഹൃദയത്തിന്‍റെ ഒരു ഭാഗം നിനക്കൊപ്പം തന്നെയുണ്ട്.. മറ്റൊരു ഭാഗം നിന്നെ എപ്പോഴും ജീവിപ്പിച്ചു നിർത്തും..
advertisement
1/8

മുംബൈ: സുഷാന്ത് സിംഗ് രാജ്പുതിന്‍റെ അപ്രതീക്ഷിത വിയോഗത്തിലാണ് ബോളിവുഡ് ലോകം. താരത്തിന്‍റെ അടുത്ത സുഹൃത്തുക്കളിൽ പലരും ഇതുവരെ ആ ഞെട്ടലിൽ നിന്നും മുക്തരായിട്ടില്ല..
advertisement
2/8
പ്രിയപ്പെട്ട സുഹൃത്തിന്‍റെ വിയോഗത്തിൽ ദുഃഖം പങ്കുവച്ചെത്തിയിരിക്കുകയാണ് അടുത്ത സുഹൃത്തും സഹപ്രവർത്തകയുമായ കൃതി സാനോൺ.
advertisement
3/8
റാബ്ത എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ച ഇരുവരും തമ്മിൽ വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. സുഷാന്തിന്‍റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത അപൂർവം താരങ്ങളിൽ ഒരാളും കൃതിയായിരുന്നു.
advertisement
4/8
കഴിഞ്ഞ ദിവസമാണ് സുഷാന്തിനെ അനുസ്മരിച്ച് ഹൃദയം നുറുങ്ങുന്ന വേദന പങ്കുവയ്ക്കുന്ന കുറിപ്പ് കൃതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
advertisement
5/8
'സുഷ്.. അതീവ ബുദ്ധിയുള്ള മനസ് തന്നെയാണ് നിന്‍റെ ഏറ്റവും അടുത്ത സുഹൃത്തും ഏറ്റവും മോശം ശത്രുവും എന്ന് എനിക്കറിയാം.. പക്ഷെ മരണമാണ് ജീവിക്കുന്നതിനെക്കാൾ എളുപ്പമെന്ന് തോന്നിയ ഒരു നിമിഷം നിനക്ക് ജീവിതത്തിലുണ്ടായി എന്നോർക്കുമ്പോൾ തകർന്നു പോവുകയാണ്.. ആ നിമിഷം കടന്നു പോകാൻ നിനക്കൊപ്പം ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പോവുകയാണ്..
advertisement
6/8
നിന്നെ സ്നേഹിച്ചവരെ നീ അകറ്റി നിര്‍ത്തിയില്ലായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്.. നിന്‍റെ ഉള്ളിൽ തകർന്നു കൊണ്ടിരുന്ന എന്തോ ഒരു കാര്യം നേരെയാക്കാൻ എനിക്ക് കഴിഞ്ഞിരുന്നുവെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുകയാണ്.. പക്ഷെ കഴിഞ്ഞില്ല.. പല കാര്യങ്ങളും ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്..
advertisement
7/8
എന്‍റെ ഹൃദയത്തിന്‍റെ ഒരു ഭാഗം നിനക്കൊപ്പം തന്നെയുണ്ട്.. മറ്റൊരു ഭാഗം നിന്നെ എപ്പോഴും ജീവിപ്പിച്ചു നിർത്തും.. നിന്‍റെ സന്തോഷത്തിന് വേണ്ടി പ്രാർഥിക്കുന്നത് ഒരിക്കലും നിർത്തിയിരുന്നില്ല.. അതൊരിക്കലും നിർത്തുകയുമില്ല.. ' കൃതി കുറിച്ചു.
advertisement
8/8
രണ്ട് ദിവസം മുൻപാണ് ബോളിവുഡിലെ മുൻനിര താരങ്ങളിലൊരാളായ സുഷാന്ത് സിംഗ് രാജ്പുതിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇത്തരമൊരു കടുംകൈയ്ക്ക് താരത്തെ പ്രേരിപ്പിച്ചതെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും വിഷാദരോഗമാണ് ഇതിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
Sushant Singh Rajput |'ജീവിതത്തെക്കാളും നല്ലത് മരണമെന്ന് നിനക്ക് തോന്നിയെന്ന് ഓർക്കുമ്പോൾ തകർന്നു പോകുന്നു': കൃതി സാനോൺ