TRENDING:

ചാക്കോച്ചനും ചെക്കന്മാരും; കൊളംബോയില്‍ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം കുഞ്ചാക്കോ ബോബന്റെ സെൽഫി; ചിത്രം വൈറൽ

Last Updated:
മോഹൻലാലിന്റെ തോളിൽ കയ്യിട്ട് ചേർത്തുപിടിച്ചിരിക്കുന്ന മമ്മൂട്ടിയാണ് ഒരു ചിത്രത്തിലുള്ളത്
advertisement
1/6
ചാക്കോച്ചനും ചെക്കന്മാരും; കൊളംബോയില്‍ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം കുഞ്ചാക്കോ ബോബന്റെ സെൽഫി; ചിത്രം വൈറൽ
മമ്മൂട്ടിയും മോഹൻലാലും നായകരായ ചിത്രത്തിന് ഇന്ന് ശ്രീലങ്കയിലെ കൊളംബോയിൽ തുടക്കമായി. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനായി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ആന്റണി പെരുമ്പാവൂരും ഇന്നാണ് കൊച്ചിയിൽ നിന്ന് കൊളംബോയിലെത്തിയത്. 
advertisement
2/6
മോഹൻലാൽ രണ്ടു ദിവസം മുൻപുതന്നെ കൊളംബോയിലെത്തി. ഒരു ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. കൊളംബോയിൽ നിന്നുമെടുത്ത ഒരു സെൽഫി ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
advertisement
3/6
മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെ സെൽഫി മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചു. മലയാളത്തിന്റെ ബി​ഗ് എംസിനൊപ്പം എന്ന തലക്കെട്ടിൽ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിന്നു. ഒരു മഹേഷ് നാരായണൻ ചിത്രം എന്നും പോസ്റ്റിലുണ്ട്. മോഹൻലാലിന്റെ തോളിൽ കയ്യിട്ട് ചേർത്തുപിടിച്ചിരിക്കുന്ന മമ്മൂട്ടിയാണ് ഒരു ചിത്രത്തിലുള്ളത്. ഇരുവർക്കുമൊപ്പം ചിലവിടുന്ന കുഞ്ചാക്കോ ബോബനെയാണ് മറ്റ് രണ്ട് ചിത്രങ്ങളിൽ കാണാനാവുക.
advertisement
4/6
മാലിക് എന്ന ചിത്രത്തിനുശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ഒരു പ്രധാനവേഷത്തിലുണ്ട്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന വിശേഷണമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിനുള്ളത്.
advertisement
5/6
നേരത്തേ കൊളംബോയിൽ പോകാനായി കൊച്ചിയിലെത്തിയ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ആന്റണി പെരുമ്പാവൂർ, മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, ജോർജ് എന്നിവരുടെ ദൃശ്യം ആന്റണി പെരുമ്പാവൂർ പുറത്തുവിട്ടിരുന്നു. ഇതിന് വൻ സ്വീകാര്യതയാണ് ആരാധകരിൽനിന്ന് ലഭിച്ചത്. ഇതിനുപിന്നാലെയാണിപ്പോൾ കുഞ്ചാക്കോ ബോബൻ പോസ്റ്റ് ചെയ്ത ചിത്രങ്ങളും വൈറലായിരിക്കുന്നത്.
advertisement
6/6

മലയാളം വാർത്തകൾ/Photogallery/Film/
ചാക്കോച്ചനും ചെക്കന്മാരും; കൊളംബോയില്‍ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം കുഞ്ചാക്കോ ബോബന്റെ സെൽഫി; ചിത്രം വൈറൽ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories