Leo Collection | കേരള ബോക്സ് ഓഫീസിലും വിജയ് തന്നെ ദളപതി; ആദ്യദിനം നേടിയത് 12 കോടിയെന്ന് അണിയറ പ്രവർത്തകർ
- Published by:Arun krishna
- news18-malayalam
Last Updated:
ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 143-145 കോടിവരെയാണ് ലിയോയുടെ ആഗോള ആദ്യദിന കളക്ഷന്‍.
advertisement
1/11

ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ ഓരോന്നായി തകര്‍ത്തെറിഞ്ഞു കൊണ്ട് വിജയ് - ലോകേഷ് ചിത്രം ലിയോ കുതിക്കുന്നു. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ വ്യാഴാഴ്ച പ്രദര്‍ശനത്തിനെത്തിയ ചിത്രം ഇതിനോടകം ആഗോളവ്യാപകമായി തമിഴിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ നേടി കഴിഞ്ഞു.
advertisement
2/11
ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 143-145 കോടിവരെയാണ് ലിയോയുടെ ആദ്യദിന കളക്ഷന്‍. ഓപ്പണിങ് കളക്ഷനില്‍ രജനികാന്തിന്‍റെ ജയിലറിനെ ലിയോ മറികടന്നെന്നാണ് ബോക്സ് ഓഫീസ് ട്രാക്കർ Sacnilk.com റിപ്പോർട്ട്
advertisement
3/11
തമിഴ്നാട്ടില്‍ മാത്രമല്ല കേരളത്തിലും വന്‍ ആരാധക സമ്പത്തുള്ള വിജയ്‌യുടെ ലിയോയ്ക്ക് കേരള ബോക്സോഫീസിലും വന്‍വരവേല്‍പ്പ് തന്നെ ലഭിച്ചു.
advertisement
4/11
3700 ഷോകളിൽ നിന്നായി ആദ്യ ദിനം 12 കോടി ഗ്രോസ് കളക്ഷൻ നേടിയ ചിത്രം മറ്റു സിനിമകൾ കേരളത്തിൽ നേടിയ കളക്ഷൻ റെക്കോർഡുകൾ കോടികൾ വ്യത്യാസത്തിൽ മറികടന്നെന്നാണ് അണിയറക്കാരുടെ അവകാശവാദം
advertisement
5/11
7.25 കോടി നേടിയ കെ ജി എഫ്, 6.76കോടി നേടിയ ഒടിയൻ, വിജയ്‌യുടെ തന്നെ 6.6 കോടി നേടിയ ബീസ്റ്റ് സിനിമകളുടെ ഓപ്പണിങ് ഡേ കളക്ഷനാണ് ലിയോ തകര്‍ത്തതെന്നും അണിയറക്കാര്‍ പറയുന്നു.
advertisement
6/11
തമിഴ്നാട്ടിൽ നിന്ന് 35 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. ആഗോളവ്യാപകമായി 143 കോടിയിൽപ്പരം കളക്ഷനുമായി തിയേറ്ററുകളിൽ വൻ വിജയം കൊയ്യുകയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ. വിദേശ രാജ്യങ്ങളിലെ സ്ക്രീനികളിലും ലിയോ തന്നെയാണ് ഒന്നാമതെന്ന് ട്രേഡ് അനലിസ്റ്റായ രമേശ് ബാല ട്വീറ്റ് ചെയ്തു.
advertisement
7/11
മലയാളി താരം മാത്യു തോമസ്, ബാബു ആന്റണി എന്നിവര്ക്ക് പുറമെ മഡോണ സെബാസ്റ്റ്യനും ചിത്രത്തിൽ വിജയിക്കൊപ്പം ശ്രദ്ധേയമായ ഒരു കഥാപാത്രത്തിലെത്തുന്നു.
advertisement
8/11
313 ലേറ്റ് നൈറ്റ് ഷോസ് ആണ്. ഇന്നലെ മാത്രം ചിത്രത്തിനായി കേരളത്തിൽ നടന്നത്. രണ്ടാം ദിവസമായ ഇന്നും മികച്ച പ്രതികരണമാണ് ലിയോയ്ക്ക് ലഭിക്കുന്നത്. കേരളത്തിലെ മിക്ക തിയേറ്ററുകളും രാവിലെ മുതൽ ഇന്നത്തെ അഡിഷണൽ ഷോകൾ ചാർട്ട് ചെയ്തിട്ടുണ്ട്.
advertisement
9/11
അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ ശ്രേധേയമായ വേഷങ്ങളിലെത്തുന്നു.
advertisement
10/11
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
advertisement
11/11
ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.
മലയാളം വാർത്തകൾ/Photogallery/Film/
Leo Collection | കേരള ബോക്സ് ഓഫീസിലും വിജയ് തന്നെ ദളപതി; ആദ്യദിനം നേടിയത് 12 കോടിയെന്ന് അണിയറ പ്രവർത്തകർ