Liger| 'നിരാശജനകം..'; ലൈഗർ സിനിമയുടെ ബോക്സ് ഓഫീസ് പരാജയത്തെ കുറിച്ച് നിർമാതാവ് ചാർമി കൗർ
- Published by:Rajesh V
- news18-malayalam
Last Updated:
റിലീസിനെത്തി നാല് ദിവസം പിന്നിടുമ്പോള്‍ 43 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍
advertisement
1/6

മുംബൈ: വിജയ് ദേവേരക്കൊണ്ടയെ (Vijay Deverakonda) നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത 'ലൈഗറി'ന് (Liger) ലഭിക്കുന്ന തണുത്ത പ്രതികരണത്തില്‍ നിര്‍മാതാക്കളിലൊരാളായ ചാര്‍മി കൗര്‍ (Charmme Kaur). ഭയപ്പെടുത്തുന്ന നിരാശ തോന്നുന്ന സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് ചാര്‍മി ഫ്രീ പ്രസ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. റിലീസ് നീണ്ടുപോയത് സിനിമയെ പ്രതികൂലമായി ബാധിച്ചുവെന്ന് ചാര്‍മി പറഞ്ഞു.
advertisement
2/6
''2020 ലാണ് ലൈഗര്‍ ചിത്രീകരണം ആരംഭിച്ചത്. 2019 ല്‍ കരണ്‍ ജോഹറിനെ കണ്ട് സംസാരിക്കുകയും സിനിമയുടെ ജോലികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ സിനിമ റിലീസ് ചെയ്തത് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം. സിനിമയെക്കുറിച്ച് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാല്‍ വേനല്‍ക്കാല അവധി മാസങ്ങളില്‍ സിനിമ റിലീസ് ചെയ്യാന്‍ സാധിക്കാതിരുന്നതും പിന്നീട് മഴക്കാലമായതിനാലും സിനിമ റിലീസ് ചെയ്തില്ല. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് ലൈഗര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്'' - ചാര്‍മി പറഞ്ഞു.
advertisement
3/6
റിലീസിനെത്തി നാല് ദിവസം പിന്നിടുമ്പോള്‍ 43 കോടിയാണ് ചിത്രത്തിന്റെ ഇത് വരെയുള്ള കളക്ഷന്‍. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 25 കോടി കോടിയോളവും. തെന്നിന്ത്യയില്‍നിന്നു നേടാനായത് 12 കോടി രൂപയാണ്.
advertisement
4/6
ദുബായില്‍ കഴിഞ്ഞ ദിവസം ഇന്ത്യ-പാക് മത്സരത്തിലും ലൈഗറിന്റെ പ്രമോഷനുമായി വിജയ് ദേവരകൊണ്ട എത്തിയിരുന്നു. ആദ്യ ദിനത്തില്‍ 30 കോടിയ്ക്ക് മുകളില്‍ കളക്ട് ചെയ്ത ചിത്രം രണ്ടാം ദിനത്തില്‍ വരുമാനം 77 ശതമാനത്തോളം ഇടിഞ്ഞു.
advertisement
5/6
അനന്യ പാണ്ഡേയാണ് സിനിമയിലെ നായിക. രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷ്ണു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥ്, ചാര്‍മി കൗര്‍, അപൂര്‍വ മെഹ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
advertisement
6/6
“വീട്ടിൽ ഇരുന്നുകൊണ്ട് ഒറ്റ ക്ലിക്കിൽ ആളുകൾക്ക് മികച്ച ഉള്ളടക്കത്തിലേക്ക് ഇപ്പോൾ ആക്‌സസ് ഉണ്ട്. കുടുംബത്തിന് മുഴുവൻ ടെലിവിഷനിൽ ഏറ്റവും വലിയ ബജറ്റ് സിനിമകൾ കാണാൻ കഴിയും, നിങ്ങൾ അവരെ ആവേശം കൊള്ളിക്കാത്തിടത്തോളം അവർ തിയേറ്ററുകളിൽ വരില്ല," ചാർമി പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Film/
Liger| 'നിരാശജനകം..'; ലൈഗർ സിനിമയുടെ ബോക്സ് ഓഫീസ് പരാജയത്തെ കുറിച്ച് നിർമാതാവ് ചാർമി കൗർ