Malaikottai Vaaliban | 'വലിയ ക്യാന്‍വാസിലൊരുങ്ങുന്ന കഥ വിശ്വസനീയമായി പറയാന്‍ ലാലേട്ടനെ പോലൊരു സ്റ്റാറിനെ വേണം'; ലിജോ ജോസ് പെല്ലിശേരി
- Published by:Arun krishna
- news18-malayalam
Last Updated:
കണ്ടന്‍റ് ഓറിയന്‍റഡ് സിനിമ ചെയ്യുമ്പോള്‍ അതില്‍ താരമൂല്യം കൂടി വേണമെന്ന നിലയിലേക്ക് ലിജോ മാറിയോ എന്നാ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ലിജോ ചിത്രത്തിലെ മോഹന്‍ലാലിന്‍റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞത്.
advertisement
1/11

മലയാള സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശേരി ടീമിന്‍റെ മലൈക്കോട്ടൈ വാലിബന്‍. ജനുവരി 25ന് തിയേറ്ററുകളിലെത്തുന്ന സിനിമയെ വലിയ പ്രതീക്ഷയോടെയാണ് ലാല്‍ ആരാധകരും കാണുന്നത്.
advertisement
2/11
മലയാളത്തിലെ മുന്‍നിര സംവിധായക നിരയില്‍ സ്ഥാനം ഉറപ്പിച്ച ലിജോ ജോസ് പെല്ലിശേരി മോഹന്‍ലാലിനെ പോലെ ഒരു നടനെ എങ്ങനെ ആയിരിക്കും കൈകാര്യം ചെയ്തിരിക്കുക എന്നറിയാനാണ് ഏവരും കാത്തിരിക്കുന്നത്.
advertisement
3/11
അടുത്തിടെ പുറത്തുവന്ന സിനിമയുടെ ട്രെയിലറും പ്രേക്ഷകരുടെ പ്രതീക്ഷയെ വാനോളം ഉയര്‍ത്തി.മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ ലിജോയും മോഹന്‍ലാലും നല്‍കിയ മറുപടികളും ശ്രദ്ധിക്കപ്പെട്ടു,
advertisement
4/11
മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കത്തിന് ശേഷം ലിജോ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലിനെ പോലൊരു നടന്‍ എന്തുകൊണ്ട് ഈ സിനിമയില്‍ വേണമെന്ന ചോദ്യത്തിനും അദ്ദേഹത്തിന് മറുപടിയുണ്ട്.
advertisement
5/11
കണ്ടന്‍റ് ഓറിയന്‍റഡ് സിനിമ ചെയ്യുമ്പോള്‍ അതില്‍ താരമൂല്യം കൂടി വേണമെന്ന നിലയിലേക്ക് ലിജോ മാറിയോ എന്നാ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ലിജോ ചിത്രത്തിലെ മോഹന്‍ലാലിന്‍റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞത്.
advertisement
6/11
'വാലിബൻ കണ്ടന്റ് ലൂസ് ചെയ്ത് കൊണ്ടുള്ള ഒരു പടമാണ് എന്ന് പറയാൻ കഴിയില്ല. വാലിബനിലും വളരെ സ്ട്രോങ്ങ് കണ്ടന്റാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് വിജയിപ്പിക്കാൻ ഇത്തരത്തിലുള്ള വലിയ ക്യാൻവാസിൽ ഒരുക്കണം.
advertisement
7/11
വലിയ ക്യാൻവാസിലും ലാൻഡ് സ്കേപ്പിലും ഒരുങ്ങുന്ന കഥ വിശ്വസനീയമായി പറയാൻ അവശ്യമായിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട എലമെന്റ് ആണ് ലാലേട്ടനെ പോലെ ഒരു സ്റ്റാർ.
advertisement
8/11
അത് വളരെ ശക്തമായി വിശ്വസിക്കുന്നത് കൊണ്ടാണ് ലാലേട്ടൻ ഈ സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട പോയന്റിൽ ഉള്ളത്,' ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. അഭിമുഖത്തിൽ കരിയറിൽ എത്രത്തോളം പ്രസക്തമായ ചിത്രമാണ് വാലിബൻ എന്ന ചോദ്യത്തിന് കരിയറിലും ജീവിതത്തിലും ഒരുപോലെ പ്രസക്തമാണ് എന്നായിരുന്നു ലിജോയുടെ മറുപടി.
advertisement
9/11
'എന്റെ ജീവിതത്തിൽ ഏറ്റവും പ്രസക്തമാണ്. എന്റെ കരിയറിനെ സംബന്ധിച്ച് അതിന്റെ പീക്കിൽ നിൽക്കുമ്പോൾ നടക്കുന്ന ചിത്രമാണ് ഇത്. എന്റെ പത്താമത്തെ ചിത്രം കൂടെയാണ് വാലിബൻ. എല്ലാം ചേർന്ന് വരുന്ന സിനിമയായത് കൊണ്ട് വളരെ പ്രസക്തമാണ് ഈ ചിത്രം. കരിയറിലും ജീവിതത്തിലും ഒരുപോലെ പ്രസക്തവുമാണ്,' ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.
advertisement
10/11
സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
advertisement
11/11
നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്.പി ആർ ഓ പ്രതീഷ് ശേഖർ.
മലയാളം വാർത്തകൾ/Photogallery/Film/
Malaikottai Vaaliban | 'വലിയ ക്യാന്‍വാസിലൊരുങ്ങുന്ന കഥ വിശ്വസനീയമായി പറയാന്‍ ലാലേട്ടനെ പോലൊരു സ്റ്റാറിനെ വേണം'; ലിജോ ജോസ് പെല്ലിശേരി