രജനികാന്ത് ചിത്രത്തിലേക്ക് ലോകേഷ് വിളിച്ചെന്ന് കേട്ടല്ലോ ? സത്യാവസ്ഥ തുറന്നുപറഞ്ഞ് മമ്മൂട്ടി
- Published by:Arun krishna
- news18-malayalam
Last Updated:
മണിരത്നം ഒരുക്കിയ ദളപതിയ്ക്ക് ശേഷം മമ്മൂട്ടിയും രജനികാന്തും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തയെ ആരാധകരും വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്
advertisement
1/8

ലിയോയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് അടുത്തിടെ പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു.
advertisement
2/8
ജയിലര്‍ തീര്‍ത്ത സൂപ്പര്‍ ഹിറ്റ് വിജയം ലോകമെമ്പാടുമുള്ള രജനികാന്ത് ചിത്രത്തെ ആവേശത്തിലാക്കിയതിന് പിന്നാലെയാണ് തലൈവര്‍ 171 ആയി ലോകേഷിനൊപ്പം തലൈവര്‍ വരുന്നത്.
advertisement
3/8
സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധിമാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധാകും സംഗീതം നല്‍കു. അന്‍പ് അറിവ് മാസ്റ്റര്‍മാരാകും സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രാഫി.
advertisement
4/8
എന്നാല്‍ സിനിമയിലെ ഒരു പ്രധാന റോളിലേക്ക് മലയാളത്തിന്‍റെ സ്വന്തം മമ്മൂട്ടിയെ ലോകേഷ് ക്ഷണിച്ചെന്ന് ഇതിനിടെ വാര്‍ത്തകള്‍ പരന്നിരുന്നു, രജനിയുടെ മുന്‍ചിത്രമായ ജയിലറില്‍ മോഹന്‍ലാലും ഒരു പ്രധാന റോളിലെത്തിയിരുന്നു<span style="color: #333333; font-size: 1rem;">.</span>
advertisement
5/8
മണിരത്നം ഒരുക്കിയ ദളപതിയ്ക്ക് ശേഷം മമ്മൂട്ടിയും രജനികാന്തും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തയെ ആരാധകരും വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാല്‍ മമ്മൂട്ടിയോ ലോകേഷോ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല.
advertisement
6/8
ഇപ്പോഴിതാ നടന്‍ മമ്മൂട്ടി തന്നെ ലോകേഷ്-രജനി ചിത്രത്തെ ചൊല്ലിയുള്ള പ്രചരണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ്. തന്‍റെ പുതിയ ചിത്രമായ കാതല്‍ ദി കോര്‍ സിനിമയുടെ പ്രചരാണാര്‍ഥം നല്‍കിയ അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
advertisement
7/8
'അങ്ങനെയുള്ള വാർത്തകൾ ഞാനും കേട്ടിരുന്നു. അതിലൊരു സത്യവുമില്ല. നമുക്ക് ഇതൊക്കെ പോരേ.വിളിക്കട്ടെ, വിളിക്കുമ്പോൾ ആലോചിക്കാം. ഇതുവരെ വിളിച്ചിട്ടില്ല. എനിക്ക് അവരെയൊന്നും പരിചയമില്ല. ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത് കുഴപ്പമില്ല. കിട്ടിയാൽ കൊള്ളാം, ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല,' മമ്മൂട്ടി പറഞ്ഞു.
advertisement
8/8
അതേസമയം നവംബർ 23നാണ് കാതൽ ദി കോർ റിലീസ് ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച ഈ സിനിമ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജ്യോതികയാണ് ചിത്രത്തിൽ നായികയാവുന്നത്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
രജനികാന്ത് ചിത്രത്തിലേക്ക് ലോകേഷ് വിളിച്ചെന്ന് കേട്ടല്ലോ ? സത്യാവസ്ഥ തുറന്നുപറഞ്ഞ് മമ്മൂട്ടി