TRENDING:

Manju Warrier | കിട്ടിയത് കലർപ്പില്ലാത്ത, കളങ്കമില്ലാത്ത സ്നേഹം; എത്ര നന്ദി പറഞ്ഞാലും മതിയാവില്ല: മഞ്ജു വാര്യർ

Last Updated:
എല്ലാം സംഭവിച്ചു പോകുന്നതാണ്. അതിൽ വിശദീകരണമോ, തിയറിയോ ഒന്നുമില്ല എന്ന് മഞ്ജു വാര്യർ
advertisement
1/6
Manju Warrier | കിട്ടിയത് കലർപ്പില്ലാത്ത, കളങ്കമില്ലാത്ത സ്നേഹം; എത്ര നന്ദി പറഞ്ഞാലും മതിയാവില്ല: മഞ്ജു വാര്യർ
സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ ചലച്ചിത്ര നടിയാവുക. അമ്മയുടേയും ഭാര്യയുടെയും വേഷങ്ങൾ ചെയ്യുമ്പോൾ മഞ്ജു വാര്യർ എന്ന നായിക കൗമാരപ്രായം കടന്ന് യൗവനത്തിലേക്ക് കടന്നതേയുണ്ടായിരുന്നുള്ളൂ. ഇരുപതുകൾ മാടിവിളിച്ചപ്പോൾ തന്നെ ആ റോളുകൾ ജീവിതത്തിലും ഏറ്റെടുത്ത് മഞ്ജു വാര്യർ വെള്ളിത്തിരയിൽ നിന്നും മടങ്ങി. പിന്നെ അവരെ ബിഗ് സ്‌ക്രീനിൽ കാണുന്നത് 14 വർഷങ്ങൾക്ക് ശേഷം. അപ്പോൾ മഞ്ജു വാര്യരുടെ പ്രായം മുപ്പതുകളുടെ പകുതി പിന്നിട്ടു. എന്നാലും 'ഹൗ ഓൾഡ് ആർ യു' എന്ന് ചോദിച്ച് പലരെയും ജീവിതത്തിന്റെ നല്ല നാളുകളുടെ സെക്കന്റ് ഇന്നിംഗ്‌സിലേക്ക് മടക്കിക്കൊണ്ടുവരാൻ മഞ്ജു വാര്യർക്ക് സാധിച്ചു
advertisement
2/6
സ്കർട്ടും ടോപ്പും അണിഞ്ഞു വന്നാൽ, മഞ്ജുവിന് അഞ്ചാംക്‌ളാസിൽ ഇരിക്കാനുള്ള കുട്ടിയുടെ കുട്ടിത്തമുണ്ട് എന്ന് ആരാധകർ കണ്ടുപിടിച്ചു. ആ ചിത്രത്തിന് സ്കൂൾ ബാഗും വാട്ടർ ബോട്ടിലും വരച്ചു ചേർത്ത് അവർ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. ഇന്നും മഞ്ജു പലർക്കും അവരുടെ സ്വന്തം 'മഞ്ജു ചേച്ചി'യാണ്. കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ എന്ന ഡയലോഗ് മോഹൻലാൽ പറയുമ്പോൾ ആ കണ്ണുകളിൽ നിറഞ്ഞ ആശ്ചര്യം പലർക്കും മഞ്ജു വാര്യരെ കാണുമ്പോൾ ഇപ്പോഴുമുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
'ഹൗ ഓൾഡ് ആർ യു'വിലെ മടങ്ങിവരവിന് മുൻപ് മഞ്ജു വാര്യർ സിനിമയിൽ നിറഞ്ഞു നിന്നത് കേവലം അഞ്ചു വർഷങ്ങൾ മാത്രമായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നുന്നുണ്ടോ? സല്ലാപം മുതൽ 'കണ്ണെഴുതി പൊട്ടും തൊട്ട്' വരെ ആകെ 19 ചിത്രങ്ങൾ മാത്രം. അഞ്ചു വർഷങ്ങൾ കൊണ്ട്, 19 സിനിമകളിൽ അഭിനയിച്ചുകൊണ്ട് മഞ്ജു സാമ്രാജ്യം തീർത്തുവെങ്കിൽ, ഓർക്കേണ്ടതായ മറ്റൊരു കാര്യം കൂടിയുണ്ട്. ഈ സിനിമകളുടെ പട്ടിക ഒന്ന് പരിശോധിക്കണം. ഫ്ലോപ്പ് എന്ന് വിളിക്കാൻ പേരിനൊരു ചിത്രമെങ്കിലും ഉണ്ടോ എന്ന് നോക്കണം. 'ഇല്ല' എന്നേ നിങ്ങൾ പറയൂ. അതായിരുന്നു മഞ്ജു വാര്യർ പടുത്തുയർത്തിയ സ്റ്റാർഡം
advertisement
4/6
ഇന്നത്തെ കാലത്ത് ഇത്രയും വർഷങ്ങളും സിനിമകളും കൊണ്ടൊരാൾക്ക് അതിന് സാധ്യമാകുമോ എന്ന ചോദ്യം വേറെ. അത് സമയമെടുത്ത് കണ്ടുപിടിക്കാം. രണ്ടാം വരവിൽ മഞ്ജു വാര്യർക്ക് ആദ്യ വരവിനെക്കാളും ചിത്രങ്ങൾ ഉണ്ടായി. മലയാളത്തിന് പുറമേ, തമിഴിലും മഞ്ജു പയറ്റി തെളിഞ്ഞുവെങ്കിലും, ഇന്നും തൊണ്ണൂറുകളിലെ മഞ്ജു വാര്യരോടുള്ള ഇഷ്‌ടത്തിന്റെ തട്ട് താണു തന്നെയിരിക്കും. ഇനി മോഹൻലാലിന്റെ വരാൻ പോകുന്ന ചിത്രമായ 'L2: എമ്പുരാനി'ൽ മഞ്ജു വാര്യരെ കാണാം. വിജയ് സേതുപതിയുടെ നായികയായി വിടുതലൈ രണ്ടാം ഭാഗത്തിലാണ് മഞ്ജു വാര്യരെ അടുത്തിടെ കണ്ടത്
advertisement
5/6
സിനിമയെക്കുറിച്ച് ഒന്നും പ്ലാൻ ചെയ്തല്ല വന്നത് എന്ന് മഞ്ജു വാര്യർ ഒരു പഴയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഇനി എത്ര വർഷങ്ങൾ കൂടി സിനിമയിലുണ്ടാകുമോ എന്നും അറിയില്ല. ആലോചിച്ചോ പ്ലാൻ ചെയ്‌തോ ഒന്നും ചെയ്യാറില്ല. എല്ലാം സംഭവിച്ചു പോകുന്നതാണ്. അതിൽ വിശദീകരണമോ, തിയറിയോ ഒന്നുമില്ല എന്ന് മഞ്ജു വാര്യർ. 14 വർഷങ്ങൾക്ക് ശേഷം മഞ്ജുവിനെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതിനും മഞ്ജുവിന്റേതായ ഒരു വിശദീകരണമുണ്ട്
advertisement
6/6
പ്രേക്ഷകർ തനിക്ക്, കലർപ്പില്ലാത്ത, കളങ്കമില്ലാത്ത സ്നേഹം നൽകിയിട്ടുണ്ട്. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നന്ദി എന്ന വാക്ക് തന്നെ പോരാതെവരുമെന്നും മഞ്ജു. അതിന് പിന്നിലെ കാരണം എന്തെന്ന് പോലുമറിയില്ല. താൻ ചെയ്ത കഥാപാത്രങ്ങളോടുള്ള ഇഷ്‌ടമോ, തന്നോടുള്ള ഇഷ്‌ടമോ ആകാം ആ സ്നേഹത്തിനു പിന്നിൽ എന്ന് മഞ്ജു. ജോൺ ബ്രിട്ടാസിനൊപ്പം മഞ്ജു വാര്യരും റോഷൻ ആൻഡ്രൂസും പങ്കെടുത്ത അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്
മലയാളം വാർത്തകൾ/Photogallery/Film/
Manju Warrier | കിട്ടിയത് കലർപ്പില്ലാത്ത, കളങ്കമില്ലാത്ത സ്നേഹം; എത്ര നന്ദി പറഞ്ഞാലും മതിയാവില്ല: മഞ്ജു വാര്യർ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories