TRENDING:

BroDaddy | ജോർജ് കുട്ടീ, റാണി ഇതാ വരുന്നു; 'ബ്രോഡാഡി' ടീമിനൊപ്പം മീന എത്തിച്ചേരുന്നു

Last Updated:
Meena Sagar off to the sets of Bro Daddy movie | ബ്രോഡാഡി ലൊക്കേഷനിലേക്ക് മീന. ചിത്രത്തിന്റെ പുത്തൻ കാഴ്ചകളിലേക്ക്
advertisement
1/5
BroDaddy | ജോർജ് കുട്ടീ, റാണി ഇതാ വരുന്നു; 'ബ്രോഡാഡി' ടീമിനൊപ്പം മീന എത്തിച്ചേരുന്നു
റാണി പഴയ റാണിയല്ല, ആളാകെ മാറിപ്പോയി. ഇപ്പൊ അൽപ്പം സ്റ്റൈൽ ഒക്കെ വന്നിട്ടുണ്ട്, കേട്ടോ. ജോർജ് കുട്ടിയുടെ അടുത്തേക്കുള്ള യാത്രയിലാണ് റാണി. ഇനിയവർ കുറച്ചുനാളത്തേക്ക് റാണിയും ജോർജ് കുട്ടിയും ആയിരിക്കില്ലെങ്കിലും, പുതിയ സിനിമയിൽ  മോഹൻലാൽ-മീന അടിപൊളി കോംബോ പ്രതീക്ഷിക്കാവുന്നതാണ്. ബ്രോഡാഡി സിനിമയുടെ ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് നടി മീന
advertisement
2/5
ഇന്ന് മുതൽ 'ബ്രോഡാഡി' പതിവ് ഷൂട്ടിങ്ങിലേക്ക് കടക്കുകയാണ്. തെലങ്കാനയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. സിനിമയുടെ ഭാഗമായി മോഹൻലാലും പൃഥ്വിരാജും തമ്മിലുള്ള ചർച്ചയാണ് ഈ ചിത്രത്തിൽ കാണുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു സിനിമയുടെ പൂജ (തുടർന്ന് വായിക്കുക)
advertisement
3/5
ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയിൽ ലാലു അലക്സ്, മുരളി ഗോപി, കനിഹ, കല്യാണി പ്രിയദർശൻ, സൗബിൻ ഷാഹിർ എന്നിവരും വേഷമിടുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുംബാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേർന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്
advertisement
4/5
'ബ്രോ ഡാഡി' എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജവും, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസും നിർവ്വഹിക്കും. പശ്ചാത്തലസംഗീതം എം. ആർ. രാജാകൃഷ്ണനും, എഡിറ്റിങ് അഖിലേഷ് മോഹനുമാണ്
advertisement
5/5
'ബ്രോ ഡാഡി' ചർച്ചകളിൽ മുഴുകിയിരിക്കുന്ന മോഹൻലാലും പൃഥ്വിരാജും
മലയാളം വാർത്തകൾ/Photogallery/Film/
BroDaddy | ജോർജ് കുട്ടീ, റാണി ഇതാ വരുന്നു; 'ബ്രോഡാഡി' ടീമിനൊപ്പം മീന എത്തിച്ചേരുന്നു
Open in App
Home
Video
Impact Shorts
Web Stories