TRENDING:

Soorarai Pottru | സുരറൈ പോട്ര്; സൂര്യ അവതരിച്ചിച്ച റിയൽ ഹീറോയെ തേടി പ്രേക്ഷകർ; ജിആര്‍ ഗോപിനാഥ് ഗൂഗിളിൽ ട്രെൻഡിംഗ്

Last Updated:
സിനിമ റിലീസ് ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ജി.ആര്‍ ഗോപിനാഥ് ആരെന്ന ചോദ്യം ഗൂഗിള്‍ ഇന്ത്യയില്‍ ട്രെൻഡിംഗ് സേർച്ചായി.
advertisement
1/7
റിയൽ ഹീറോയെ തേടി പ്രേക്ഷകർ; ജിആര്‍ ഗോപിനാഥ് ഗൂഗിളിൽ ട്രെൻഡിംഗ്
ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്ത സൂര്യ നായകനായ ‘സുരറൈ പോട്ര്’ പ്രേക്ഷക അഭിപ്രായം കൊണ്ട് ശ്രദ്ധേയമാകുന്നു. സൂര്യയുടെ ശക്തമായ തിരിച്ചുവരവെന്നാണ് ആരാധകരുടെ വിലയിരുത്തൽ. സുധ കൊങ്കറയാണ് സിനിമയുടെ സംവിധായകൻ. ചിത്രം കണ്ടവരൊക്കെ സൂര്യ അവതരിപ്പിച്ച കഥാപാത്രം യാഥാർഥ ജീവിതത്തിൽ ആരെന്നു തിരയുകയാണ്.
advertisement
2/7
ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്‍റെ സ്ഥാപകന്‍ ജി.ആര്‍.ഗോപിനാഥിന്റെ ജീവിതം പറയുന്ന സിനിമയാണ് സുരറൈ പോട്ര്. സിനിമ റിലീസ് ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ജി.ആര്‍ ഗോപിനാഥ് ആരെന്ന ചോദ്യം ഗൂഗിള്‍ ഇന്ത്യയില്‍ ട്രെൻഡിംഗ് സേർച്ചായി.
advertisement
3/7
സിനിമ റിലീസ് ചെയ്ത നവംബര്‍ 11 മുതലാണ് ജി.ആര്‍ ഗോപിനാഥ് ആരെന്ന ചോദ്യം ഗൂഗിളിൽ വ്യാപകമായി പലരും തിരഞ്ഞത്. തമിഴ്നാട്ടിൽ നിന്നാണ് ഏറ്റവുമധികം സെർച്ച് ഉണ്ടായിരിക്കുന്നത്. പോണ്ടിച്ചേരി, തെലുങ്കാന, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലുള്ളവരും ജി.ആർ ഗോപനാഥ് ആരെന്ന ചോദ്യം ഉന്നയിച്ചിട്ടുണ്ട്. സിനിമയില്‍ ഡെക്കാന്‍റെ പ്രധാന എതിരാളിയായായ പരേഷ് ഗോസ്വാമിയും അദ്ദേഹത്തിന്റെ ജാസ് എയര്‍ലൈന്‍ എതാണെന്ന് പലരും അന്വേഷിക്കുന്നുണ്ട്.
advertisement
4/7
എയർ ഇന്ത്യ ക്യാപ്ടനായിരുന്ന ജി.ആര്‍ ഗോപിനാഥ് എഴുതിയ 'സിംപ്ലി ഫ്ലൈ' എന്ന പുസ്തകത്തെ അധികരിച്ചാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ ആദ്യബജറ്റ് ഫൈറ്റ് എന്ന ആശയം യാഥാർഥ്യമാക്കിയതിനു പിന്നിലുള്ള പരിശ്രമമാണ് പുസല്തകത്തിൽ വിവരിക്കുന്നത്. ഇതു തന്നെയാണ് സിനിമയിലും പറയുന്നത്. അതിനാടകീയമായ രംഗങ്ങൾ ഒഴികെ മറ്റെല്ലാം പുസ്തകത്തിലുള്ളതാണെന്ന് സംവിധായകനും ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
advertisement
5/7
സിനിമയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. അതേസമയം സിനിമ തിയറ്ററില്‍ നിന്ന് കാണാന്‍ സാധിക്കാത്തതിലുളള നിരാശയും ചിലര്‍ രേഖപ്പെടുത്തുന്നുണ്ട്.
advertisement
6/7
നടി അപര്‍ണ ബാലമുരളിയാണ് സൂര്യയുടെ നായിക. സംവിധായിക സുധ കൊങ്കരയും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.
advertisement
7/7
സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്‌സും സിഖീയ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് സിനിമ നിർമ്മിച്ചത്.
മലയാളം വാർത്തകൾ/Photogallery/Film/
Soorarai Pottru | സുരറൈ പോട്ര്; സൂര്യ അവതരിച്ചിച്ച റിയൽ ഹീറോയെ തേടി പ്രേക്ഷകർ; ജിആര്‍ ഗോപിനാഥ് ഗൂഗിളിൽ ട്രെൻഡിംഗ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories