TRENDING:

Mammootty | മമ്മൂട്ടി ആദ്യം വരിക ക്യാമറയ്ക്ക് മുന്നിലേക്കല്ല; പുതിയ സിനിമയെക്കുറിച്ച് മോഹൻലാൽ

Last Updated:
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പാട്രിയോട്ട്' എന്ന സിനിമയുടെ ചിത്രീകരണം നടന്നുവരുന്നതിനിടയിലാണ് മമ്മൂട്ടി ചികിത്സയ്ക്കായി പുറപ്പെട്ടത്
advertisement
1/4
Mammootty | മമ്മൂട്ടി ആദ്യം വരിക ക്യാമറയ്ക്ക് മുന്നിലേക്കല്ല; പുതിയ സിനിമയെക്കുറിച്ച് മോഹൻലാൽ
നടൻ മമ്മൂട്ടിയുടെ (Mammootty) തിരിച്ചുവരവാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാള മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ചാ വിഷയം. കാൻസർ ചികിത്സാർത്ഥം ഫെബ്രുവരി മാസം മുതൽ അദ്ദേഹം സിനിമയിൽ നിന്നും, പൊതുപരിപാടികളിൽ നിന്നും വിട്ടുനിൽപ്പാണ്‌. നിർമാതാവ് ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി കാൻസർ മുക്തനായി എന്ന സൂചന ലഭിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പാട്രിയോട്ട്' എന്ന സിനിമയുടെ ചിത്രീകരണം നടന്നുവരുന്നതിനിടയിലാണ് മമ്മൂട്ടി ചികിത്സയ്ക്കായി പുറപ്പെട്ടത്. ദുബായിൽ നടന്ന ഒരു പരിപാടിയിലാണ് മമ്മൂട്ടിയെ ഏറ്റവുമൊടുവിൽ ഏവരും കണ്ടത്
advertisement
2/4
'ബസൂക്ക'യാണ് മമ്മൂട്ടിയുടേതായി തിയേറ്ററിൽ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. ഈ സിനിമയുടെ പ്രൊമോഷനും മറ്റു പരിപാടികൾക്കും അദ്ദേഹത്തിന് എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. ചെന്നൈയിലെ പ്രശസ്തമായ ആശുപത്രിയിലാണ് മമ്മൂട്ടി ചികിത്സ തേടിയത്. തുടക്കത്തിൽ മമ്മൂട്ടിയുടെ കാൻസർ രോഗ വാർത്ത വ്യാജം എന്ന നിലയിൽ ഒരു വാർത്ത പ്രചരിച്ചു. അധികം വൈകാതെ അങ്ങനെയൊരു പ്രശ്നം അദ്ദേഹം നേരിടുന്നതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. 'കളങ്കാവൽ' എന്ന ചിത്രത്തിൽ സയനൈഡ് മോഹൻ എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കും. അടുത്തതായി റിലീസ് ചെയ്യുന്നത് ഈ സിനിമയായിരിക്കും. മമ്മൂട്ടിയെ കുറിച്ച് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുകൂടിയായ മോഹൻലാൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ് (തുടർന്ന് വായിക്കുക)
advertisement
3/4
മമ്മൂട്ടി രോഗബാധിതനായ ശേഷം അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി മോഹൻലാൽ ശബരിമലയിൽ പ്രാർത്ഥനയും വഴിപാടും നടത്തിയ വിവരം പുറത്തുവന്നിരുന്നു. എന്നിരുന്നാലും, അതിലും മതത്തിന്റെ ഛായ കലരാൻ ഇടവന്നു. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പേരിൽ നടന്ന തീർത്തും സ്വാഭാവികമായ വഴിപാടിനെ പലരും രാഷ്ട്രീയവത്ക്കരിച്ചു. മലയാള സിനിമയിലെ ഏറ്റവും വലിയ പ്രൊഡക്ഷനുകളിൽ ഒന്നായ മഹേഷ് നാരായണൻ ചിത്രം 'പാട്രിയോട്ട്' ആണ് ആ രണ്ടുപേരുടെയും ചിത്രം. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻ‌താര എന്നിവരും ഈ സിനിമയുടെ ഭാഗമാണ്
advertisement
4/4
മടങ്ങിവരവിൽ മമ്മൂട്ടി സിനിമയിലേക്ക് തന്നെയാണ് എത്തുകയെങ്കിലും, തുടക്കം ക്യാമറയുടെ മുന്നിലേക്കാവില്ല. "ശാരീരികമായി വളരെ മെച്ചപ്പെട്ട ശേഷമാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. 'പാട്രിയോട്ട്' എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം ചികിത്സ ആരംഭിച്ചത്. അടുത്ത മാസം സിനിമാഭിനയം തുടങ്ങും. ആദ്യം ഡബ്ബിങ് ജോലികളാവും പൂർത്തിയാക്കുക. ഒരസുഖം കഴിഞ്ഞ് തിരിച്ചുവരുന്നതിന്റേതായ ചില നിയന്ത്രണങ്ങൾ ഉണ്ടാകും. മറ്റു കുഴപ്പങ്ങളൊന്നുമില്ലാതെ അദ്ദേഹം തിരിച്ചു വന്നതിൽ എല്ലാവർക്കും സന്തോഷം മാത്രം. എവിടെപ്പോയാലും എല്ലാവരും ചോദിക്കുന്നത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചാണ്" എന്ന് മോഹൻലാൽ മനോരമ ന്യൂസിൽ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി
മലയാളം വാർത്തകൾ/Photogallery/Film/
Mammootty | മമ്മൂട്ടി ആദ്യം വരിക ക്യാമറയ്ക്ക് മുന്നിലേക്കല്ല; പുതിയ സിനിമയെക്കുറിച്ച് മോഹൻലാൽ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories