TRENDING:

Bro Daddy| റെക്കോർഡിട്ട് 'ബ്രോ ഡാഡി'; മോഹൻലാൽ- പൃഥ്വിരാജ് ചിത്രത്തിന് ഡിസ്നി+ ഹോട്ട്സ്റ്റാറിൽ മികച്ച തുടക്കം

Last Updated:
എല്ലാ ഭാഷകളിലും വച്ച് ആദ്യദിനംതന്നെ ഏറ്റവും കൂടുതല്‍ വാച്ച്‌ടൈമുള്ള രണ്ടാമത്തെ സിനിമയായും ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രിപ്ഷന്‍ വന്ന ചിത്രമായും ബ്രോ ഡാഡി മാറി
advertisement
1/6
റെക്കോർഡിട്ട് 'ബ്രോ ഡാഡി'; ചിത്രത്തിന് ഡിസ്നി+ ഹോട്ട്സ്റ്റാറിൽ മികച്ച തുടക്കം
കൊച്ചി: മോഹൻലാൽ - പൃഥ്വിരാജ് (Mohanlal-Prithviraj)ടീമിന്റെ സിനിമ ബ്രോ ഡാഡിക്ക് (Bro Daddy) ഒടിടി പ്ലാറ്റ് ഫോമായ ഡിസ്നി + ഹോട്ട്സ്റ്റാറിൽ (Disney+Hotstar) റെക്കോർ‌ഡോടെ തുടക്കം. എല്ലാ ഭാഷകളിലും വച്ച് ആദ്യദിനംതന്നെ ഏറ്റവും കൂടുതല്‍ വാച്ച്‌ടൈമുള്ള രണ്ടാമത്തെ സിനിമയായും ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രിപ്ഷന്‍ വന്ന ചിത്രമായും ബ്രോ ഡാഡി മാറി. സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
advertisement
2/6
പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം വലിയ താരനിരതന്നെ അണിനിരന്നത്. റിലീസ് ദിനം തന്നെ എല്ലാ ഭാഷകളിലുമായി ഏറ്റവും കൂടുതല്‍ വാച്ച് ടൈം നേടിയ രണ്ടാമത്തെ സിനിമയായി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ചിത്രമെന്ന് അധികൃതർ അറിയിച്ചു.
advertisement
3/6
ഡിസ്‌നി+ഹോട്ട്സ്റ്റാറിലൂടെ ലോകമൊട്ടാകെയുള്ള നിരവധി പ്രേക്ഷകര്‍ സിനിമ കണ്ടുവെന്നും നല്ല സിനിമകള്‍ക്കും വിനോദത്തിനും ഭാഷ തടസമാകുന്നില്ലെന്നും ഡിസ്‌നി+ഹോട്ട്സ്റ്റാര്‍, HSM എന്റര്‍ടെയിന്‍മെന്റ്‌സ് നെറ്റ്വര്‍ക്ക്, ഡിസ്‌നി സ്റ്റാര്‍ കണ്ടന്റ് ഹെഡ് ഗൗരവ് ബാനര്‍ജി അഭിപ്രായപ്പെട്ടു.
advertisement
4/6
നമ്മള്‍ ഭാഗമായ സിനിമ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്തു എന്നറിയുന്നത് ഏറെ സന്തോഷം നല്‍കുന്ന അനുഭവമാണെന്നും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ എല്ലാ ഭാഷകളിലുംവച്ച് ആദ്യദിനം ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രിപ്ഷന്‍ വന്ന സിനിമയായി ബ്രോ ഡാഡി മാറിയതില്‍ എല്ലാവരോടും അതിയായ നന്ദിയെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.
advertisement
5/6
പ്രേക്ഷകരുടെ മുഖത്തു ഒരു പുഞ്ചിരി സമ്മാനിക്കുന്ന കഥയാണ് ബ്രോ ഡാഡിയെന്നും ഏറെ ആസ്വദിച്ച് ചെയ്ത് തീര്‍ത്ത ഒരു ഫണ്‍ പ്രൊജക്റ്റാണ് ചിത്രമെന്നും സംവിധായകനും നടനുമായ പൃഥ്വിരാജ് പറഞ്ഞു. എല്ലാ ഭാഷകളിലും വച്ചു ആദ്യദിനം ഏറ്റവും കൂടുതല്‍ വാച്ച് ടൈമുള്ള രണ്ടാമത്തെ ചിത്രമായും ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രിപ്ഷന്‍ വന്ന സിനിമയായും ബ്രോ ഡാഡി മാറിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഡിസ്‌നി+ഹോട്ട്സ്റ്റാറിന് ഒരുപാട് നന്ദിയെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
advertisement
6/6
രണ്ട് സൂപ്പര്‍ താരങ്ങളുടെ കോമഡിയും കെമിസ്ട്രിയും തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, ഉണ്ണിമുകുന്ദന്‍, കനിഹ തുടങ്ങിയവരെല്ലാം എത്തുന്നത് ശ്രദ്ധേയ വേഷങ്ങളിലാണ്.
മലയാളം വാർത്തകൾ/Photogallery/Film/
Bro Daddy| റെക്കോർഡിട്ട് 'ബ്രോ ഡാഡി'; മോഹൻലാൽ- പൃഥ്വിരാജ് ചിത്രത്തിന് ഡിസ്നി+ ഹോട്ട്സ്റ്റാറിൽ മികച്ച തുടക്കം
Open in App
Home
Video
Impact Shorts
Web Stories