അക്ഷയ് കുമാറിന്റെ 'എ' പടം; പുതിയ ചിത്രം റിലീസ് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രം
- Published by:user_57
- news18-malayalam
Last Updated:
U/A സർട്ടിഫിക്കറ്റിനായി നിർമാതാക്കൾ ശ്രമിച്ചുവെങ്കിലും നടന്നില്ല
advertisement
1/6

അക്ഷയ് കുമാർ (Akshay Kumar) നായകനായ ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ്. U/A സർട്ടിഫിക്കറ്റിനായി നിർമാതാക്കൾ ശ്രമിച്ചുവെങ്കിലും അവസാന നിമിഷം വരെയും ആ ശ്രമം വിഫലമായതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. റിലീസ് തിയതിക്ക് 10 ദിവസങ്ങൾ ശേഷിക്കെയാണ് ചിത്രം സെൻസർ ചെയ്തത്. അമിത് റായ് സംവിധാനം നിർവഹിച്ച 'OMG 2' ആണ് ഇത്തരത്തിൽ സെൻസർ ചെയ്യപ്പെട്ടത്
advertisement
2/6
ചിത്രത്തിന് കട്ടുകൾ ഇല്ലെങ്കിലും, ചില മാറ്റങ്ങൾ വരുത്തണമെന്ന് സെൻസർ ബോർഡ് നിർദേശമുണ്ട് എന്ന് 'പിങ്ക് വില്ല' റിപ്പോർട്ടിൽ പരാമർശമുണ്ട്. സെൻസർ ബോർഡ് അംഗങ്ങളുമായി ചർച്ച ചെയ്ത ശേഷം ചില സീനുകൾ, ഡയലോഗുകൾ, കഥാപാത്രങ്ങൾ എന്നിവയ്ക്ക് മാറ്റം വരുത്തി (തുടർന്ന് വായിക്കുക)
advertisement
3/6
റിലീസ് മാറ്റിവയ്ക്കും എന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഓഗസ്റ്റ് 11ന് തന്നെ സിനിമ റിലീസ് ചെയ്യും എന്നും ഉറപ്പായി. ഓഗസ്റ്റ് മൂന്നാണ് ട്രെയ്‌ലർ റിലീസ് ചെയ്യുന്ന ദിവസം. തകർത്തുപിടിച്ച മാർക്കറ്റിംഗ് നടത്തുകയാണ് അണിയറപ്രവർത്തകർ
advertisement
4/6
ഈ മാസം ആദ്യം, ഓ മൈ ഗോഡ് 2 സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ അവലോകനത്തിനായി വിട്ടിരുന്നു. ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച്, ചിത്രം 'മുൻകരുതൽ നടപടി' എന്ന നിലയിൽ അവലോകന സമിതിക്ക് കൈമാറി. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ആദിപുരുഷിനെ തുടർന്നുണ്ടായ തിരിച്ചടി ഒഴിവാക്കാനാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ട്
advertisement
5/6
അക്ഷയ് കുമാർ നായകനായ 2012 OMGയുടെ തുടർച്ചയാണ് OMG 2. 2012ലെ ചിത്രത്തിന്റെ ഭാഗമായിരുന്ന പരേഷ് റാവൽ രണ്ടാംഭാഗത്തിന്റെ ഭാഗമാകില്ല. പകരം പങ്കജ് ത്രിപാഠി ഫ്രാഞ്ചൈസിയിൽ ചേർന്നു. യാമി ഗൗതമും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്
advertisement
6/6
ലൈംഗിക വിദ്യാഭ്യാസത്തെ ചുറ്റിപ്പറ്റിയാണ് OMG 2 എന്ന് അവകാശപ്പെടുന്നു. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. OMG 2 ഓഗസ്റ്റ് 11 ന് തിയെറ്ററുകളിൽ എത്തും. സണ്ണി ഡിയോളിന്റെ ഗദർ 2, രജനികാന്ത് നായകനായ ജയിലർ എന്നിവയ്‌ക്കൊപ്പം ചിത്രം ബോക്‌സ് ഓഫീസിൽ ഏറ്റുമുട്ടും
മലയാളം വാർത്തകൾ/Photogallery/Film/
അക്ഷയ് കുമാറിന്റെ 'എ' പടം; പുതിയ ചിത്രം റിലീസ് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രം