അട്ടപ്പാടിയിൽ കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
- Published by:Asha Sulfiker
- news18-malayalam
Last Updated:
കുന്നിൻ ചെരിവിൽ നിലയുറപ്പിക്കാൻ കഴിയാതെ കാട്ടാനക്കുട്ടി അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വനം വകുപ്പിൻ്റെ നിഗമനം. നിലതെറ്റി വീണ ആന മരത്തിലിടിച്ചതായുള്ള ലക്ഷണങ്ങളും കണ്ടതായി വനപാലകർ പറഞ്ഞു. (റിപ്പോർട്ട്- പ്രസാദ് ഉടുമ്പിശ്ശേരി)
advertisement
1/5

അട്ടപ്പാടി പുതൂർ പഞ്ചായത്തിൽ ദൊഡുകട്ടി വനത്തിലാണ് കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നാല് വയസുള്ള പിടിയാന കുട്ടിയാണ് ചരിഞ്ഞത്
advertisement
2/5
കന്നുകാലികളെ മേയ്ക്കാൻ വനത്തിൽപോയ ഊരുനിവാസികളാണ് കാട്ടാനക്കുട്ടി ചരിഞ്ഞ് കിടക്കുന്നത് കാണുന്നത്.
advertisement
3/5
വനത്തിനുള്ളിൽ കാട്ടാനകൾ ഒരു സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നത് കണ്ട് സംശയം തോന്നിയ ഊരുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് കുന്നിൻ ചെരിവിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്
advertisement
4/5
കുന്നിൻ ചെരിവിൽ നിലയുറപ്പിക്കാൻ കഴിയാതെ കാട്ടാനക്കുട്ടി അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വനം വകുപ്പിൻ്റെ നിഗമനം. നിലതെറ്റി വീണ ആന മരത്തിലിടിച്ചതായുള്ള ലക്ഷണങ്ങളും കണ്ടതായി വനപാലകർ പറഞ്ഞു.
advertisement
5/5
പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളു.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
അട്ടപ്പാടിയിൽ കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി