TRENDING:

FACT CHECK | മമ്മൂട്ടി 369 കാറുകളുടെ ഉടമയോ? സോഷ്യൽ മീഡിയയിലെ ചർച്ചയ്ക്കു പിന്നിൽ

Last Updated:
Does Mammootty own 369 cars? | മമ്മൂട്ടി 369 കാറുകളുടെ ഉടമയാണെന്ന വാദത്തിനു പിന്നിലെന്ത്?
advertisement
1/7
FACT CHECK | മമ്മൂട്ടി 369 കാറുകളുടെ ഉടമയോ? സോഷ്യൽ മീഡിയയിലെ ചർച്ചയ്ക്കു പിന്നിൽ
മലയാള സിനിമയിലെ സൂപ്പർ താരങ്ങളും യുവ താരങ്ങളും ഒരുകാര്യത്തിൽ ഒരുപോലെയാണ്. ഇരുകൂട്ടർക്കും ആഡംബര കാറുകളുടെ കാര്യത്തിൽ രണ്ടഭിപ്രായമില്ല. പോരാത്തതിന് ഡ്രൈവർമാർ ഉണ്ടെങ്കിലും അവർക്ക് റെസ്ററ് നൽകി സ്റ്റിയറിംഗ് തിരിക്കാൻ ഇവർക്ക് വലിയ താൽപ്പര്യമാണ്. അത്തരത്തിൽ കാർ പ്രേമിയായ മമ്മൂട്ടിയുടെ കാറുകളുടെ കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുന്ന കാര്യമിതാണ്. മമ്മൂട്ടി 369 കാറുകളുടെ ഉടമയാണെന്നാണ് വാദം. ഇതിലെ വാസ്തവമെന്തെന്ന് പരിശോധിക്കാം
advertisement
2/7
കാർ മാത്രമല്ല, ഫോൺ, ക്യാമറ തുടങ്ങിയവയുടെ കാര്യത്തിലും മമ്മൂട്ടിക്ക് പ്രിയമേറെയാണ്. അടുത്തിടെ സാംസങ് S20 അൾട്രാ ഫോണിൽ പകർത്തിയ മമ്മൂട്ടിയുടെ സെൽഫി ചർച്ചയായിരുന്നു. കൂടാത്തതിന് കഴിഞ്ഞ ദിവസം ഒരു കാനൻ EOS R5 ക്യാമറ സ്വന്തമാക്കുകയും ചെയ്‌തു
advertisement
3/7
മലയാള സിനിമ നടന്മാരിൽ ആദ്യമായി മൊബൈൽ ഫോൺ സെറ്റിൽ ഉപയോഗിച്ചത് മമ്മൂട്ടിയാണെന്ന് സംവിധായകൻ തുളസിദാസ്‌ പറഞ്ഞിട്ടുണ്ടായിരുന്നു. 1996ൽ 'ആയിരം നാവുള്ള അനന്തന്റെ' സെറ്റിൽ അന്നത്തെ മോട്ടറോള ഫോണുമായി വന്ന മമ്മൂട്ടിയെ പറ്റി അദ്ദേഹം സംസാരിച്ചിട്ടുണ്ട്
advertisement
4/7
ഒരു ടൂ വീലർ ഓടിച്ചു തുടങ്ങിയ മമ്മൂട്ടിയുടെ ശേഖരത്തിൽ ആഡംബരകാറുകളും വിന്റേജ് കാറുകളും അടങ്ങുന്ന ഒരു വൻ നിര തന്നെയുണ്ട്. അച്ഛന്റെ പാത പിന്തുടരുകയാണ് മകൻ ദുൽഖർ സൽമാനും
advertisement
5/7
അടുത്തിടെ കോട്ടയം-കൊച്ചി റൂട്ടിൽ പൃഥ്വിരാജിന്റെ ലംബോർഗിനിക്കൊപ്പം തന്റെ പോർഷെ കാർ ഓടിച്ച ദുല്ഖറിന്റെ വിഡീയോ വൈറലാവുകയും വിവാദമാവുകയും ചെയ്തിരുന്നു. ഇവർ ദൂരപരിധി ലംഘിച്ചില്ല എന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു
advertisement
6/7
എന്നാൽ മമ്മൂട്ടി 369 കാറുകളുടെ ഉടമ എന്നതിൽ വാസ്തവമില്ലാതെയില്ല. അത് കാറിന്റെ എണ്ണമല്ല എന്ന് മാത്രം. മമ്മൂട്ടിയുടെ കാറുകളുടെ റെജിസ്ട്രേഷൻ നമ്പർ ആണ് ഈ പറയുന്ന 369. ജാഗ്വർ, മിനി കൂപ്പർ, ടൊയോട്ട ഫോർച്യൂണർ, ഓഡി, ബി.എം.ഡബ്ള്യു. പോലുള്ള മമ്മൂട്ടിയുടെ കാറുകൾക്കെല്ലാം നമ്പർ 369 ആണ്
advertisement
7/7
കൂടാതെ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ മാരുതി 800 കാർ സ്വന്തമാക്കാൻ മമ്മൂട്ടി വർഷങ്ങൾക്ക് മുൻപേ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
FACT CHECK | മമ്മൂട്ടി 369 കാറുകളുടെ ഉടമയോ? സോഷ്യൽ മീഡിയയിലെ ചർച്ചയ്ക്കു പിന്നിൽ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories