TRENDING:

RRR at Oscars | രാജമൗലി RRR നിർമാതാവുമായി അടിച്ചു പിരിഞ്ഞോ? ഓസ്കർ ചടങ്ങിൽ ദാനയ്യയുടെ അസാന്നിധ്യത്തിന് പിന്നിൽ

Last Updated:
ഓസ്കർ കഴിയും വരെ മൗനം പാലിച്ച RRR നിർമാതാവ് ദാനയ്യയുടെ പ്രതികരണം പുറത്ത്
advertisement
1/7
രാജമൗലി RRR നിർമാതാവുമായി അടിച്ചു പിരിഞ്ഞോ? ഓസ്കർ ചടങ്ങിൽ ദാനയ്യയുടെ അസാന്നിധ്യത്തിന് പിന്നിൽ
ഒരു രാജ്യത്തെ മുഴുവൻ കോൾമയിർ കൊള്ളിച്ചാണ് 'നാട്ടു നാട്ടു' (Nattu Nattu) ഗാനത്തിന് കീരവാണി (Keeravani) ഓസ്കർ മുത്തമിട്ടത്. രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിൽ രാം ചരൺ, ജൂനിയർ എൻ.ടി.ആർ. എന്നിവരാണ് ഈ ഗാനരംഗം ആടിത്തകർത്ത്. ഓസ്കർ വേദിയിൽ രാജമൗലിയും കുടുംബവും രാം ചരണും ജൂനിയർ എൻ.ടി.ആറും എത്തിച്ചേർന്നിരുന്നു. പക്ഷെ പലരും അന്വേഷിച്ച നിർമാതാവിനെ എങ്ങും കണ്ടില്ല
advertisement
2/7
ഗോൾഡൻ ഗ്ലോബ് പുരസ്‌കാര വേദിയിലും നിർമാതാവ് ഡി.വി.വി. ദാനയ്യയുടെ അസാന്നിധ്യം പ്രകടമായിരുന്നു. ഇത്തരം ലോകോത്തര അംഗീകാരം ലഭിക്കുമ്പോൾ, മറ്റു ചിത്രങ്ങൾക്കെല്ലാം നിർമാതാവ് പ്രധാനിയാണ്. രാജമൗലിയും ദാനയ്യയും തമ്മിൽ തെറ്റിപ്പിരിഞ്ഞതാണോ? (തുടർന്ന് വായിക്കുക)
advertisement
3/7
സംഗീത സംവിധായകൻ, ക്യാമറാമാൻ, ഗായകർ ഉൾപ്പെടുന്ന സിനിമയുടെ അണിയറപ്രവർത്തകർ പലപ്പോഴായി യു.എസിലെ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇതിലൊന്നും ദാനയ്യ പങ്കെടുത്തില്ല
advertisement
4/7
ദാനയ്യ എവിടെപ്പോയി എന്ന് പലരും ചോദിച്ചെങ്കിലും, കഴിഞ്ഞ ദിവസം വരെ അതിനു മറുപടി ലഭിച്ചിരുന്നില്ല. ഓസ്കർ കഴിയും വരെ ദാനയ്യ മൗനം പാലിച്ചു. 'ഗ്‌ളൂട്ട്' റിപ്പോർട്ടിൽ ഓസ്കർ നേടിയ രാം ചരണിനോടും ജൂനിയർ എൻ.ടി.ആറിനോടും എന്ത് പറഞ്ഞു എന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്
advertisement
5/7
'ഞാൻ രാജമൗലിയുമായോ രാം ചരണുമായോ RRR-ൽ നിന്നുള്ള ആരുമായോ ബന്ധപ്പെട്ടിട്ടില്ല. ഞാൻ നിർമ്മിച്ച ഒരു ചിത്രത്തിലെ ഗാനത്തിന് ഓസ്‌കർ അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. വരും നാളുകളിൽ ഇനിയും മികച്ച സിനിമകൾ ചെയ്യും,' അദ്ദേഹം പറഞ്ഞു
advertisement
6/7
RRRന് ശേഷം ദാനയ്യ വേറെ സിനിമകളൊന്നും ചെയ്തില്ല. ചിരഞ്ജീവി നായകനായ ചിത്രം നിർമിക്കും എന്ന് പറഞ്ഞെങ്കിലും പല കാരണങ്ങൾ കൊണ്ട് നടക്കാതെ പോയി. പാൻ ഇന്ത്യൻ അപ്പീലുള്ള ചിത്രങ്ങൾ നിർമിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം എന്നാണ് റിപ്പോർട്ട്
advertisement
7/7
ഓസ്കർ പുരസ്‌കാരം ഏറ്റുവാങ്ങിയ സംഗീത സംവിധായകൻ കീരവാണി
മലയാളം വാർത്തകൾ/Photogallery/Film/
RRR at Oscars | രാജമൗലി RRR നിർമാതാവുമായി അടിച്ചു പിരിഞ്ഞോ? ഓസ്കർ ചടങ്ങിൽ ദാനയ്യയുടെ അസാന്നിധ്യത്തിന് പിന്നിൽ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories