Drishyam 2 | ദൃശ്യം 2 തിയേറ്ററുകളിൽ റിലീസ് ചെയ്യില്ല; മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും എതിരെ ഫിലിം ചേംബർ
- Published by:user_57
- news18-malayalam
Last Updated:
ദൃശ്യം 2 ഒ.ടി.ടി. റിലീസിന് അനുമതി വാങ്ങിയിരുന്നില്ലെന്നും ഫിലിം ചേംബർ
advertisement
1/4

മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും എതിരെ ഫിലിം ചേംബർ. ഒ.ടി.ടി. റിലീസ് ചെയ്ത ശേഷം ദൃശ്യം 2 തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിലിം ചേംബർ പ്രഖ്യാപിച്ചു. ദൃശ്യം 2 ഒ.ടി.ടി. റിലീസിന് അനുമതി വാങ്ങിയിരുന്നില്ലെന്നും ഫിലിം ചേംബർ ഭാരവാഹികൾ പറഞ്ഞു
advertisement
2/4
തിയറ്റർ റിലീസിന് 42 ദിവസങ്ങൾക്ക് ശേഷം ഒ.ടി.ടി.യിൽ റിലീസ് ചെയ്യുക എന്നതാണ് ഫിലിം ചേംബറിന്റെ തീരുമാനം. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ദൃശ്യം 2 ഒ.ടി.ടി. റിലീസിന് ശേഷം തിയേറ്ററിൽ പ്രദർശിപ്പിക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഫിലിം ചേംബർ നിലപാട് കടുപ്പിച്ചത്
advertisement
3/4
ഒ.ടി.ടി. റിലീസിനു ശേഷം തിയേറ്ററിൽ ചിത്രം പ്രദർശിപ്പിക്കാം എന്ന് നിർമാതാക്കളോ താരങ്ങളോ കരുതുന്നു എങ്കിൽ അത് ആഗ്രഹം മാത്രമാകുമെന്നും ഫിലും ചേംബർ പ്രസിഡൻറ് വിജയകുമാർ പറഞ്ഞു. തമിഴ് ചിത്രം മാസ്റ്റർ തീയേറ്ററിൽ റിലീസ് ചെയ്തതിനു ശേഷമാണ് ഒ.ടി.ടി. റിലീസ് നടത്തിയത്
advertisement
4/4
തമിഴ് സിനിമാ മേഖലയിലയോട് വിജയ് കാണിച്ച ആത്മാർത്ഥതയും പ്രതിബദ്ധതയും മലയാളത്തിലെ പ്രമുഖ നടന്മാർക്ക് ഇല്ല. തിയേറ്ററും ആരാധകരും ആണ് ഇവരെയെല്ലാം വലിയ താരങ്ങൾ ആക്കി മാറ്റിയത് എന്ന് ഫിലിം ചേംമ്പർ ഭാരവാഹികൾ കുറ്റപ്പെടുത്തി. ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോൺ പ്രൈമിൽ റിലീസിനെത്തുന്നത്
മലയാളം വാർത്തകൾ/Photogallery/Film/
Drishyam 2 | ദൃശ്യം 2 തിയേറ്ററുകളിൽ റിലീസ് ചെയ്യില്ല; മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും എതിരെ ഫിലിം ചേംബർ