King of Kotha | ബോക്സ് ഓഫീസിൽ കൊത്തയുടെ ആദ്യദിന കളക്ഷൻ തുക; ഏറ്റവും കൂടുതൽ പ്രതികരണം കൊച്ചിയിൽ
- Published by:user_57
- news18-malayalam
Last Updated:
അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായ ചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങി
advertisement
1/6

അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ (Dulquer Salmaan) നായകനായ മലയാള ചിത്രം 'കിംഗ് ഓഫ് കൊത്ത' (King of Kotha) കഴിഞ്ഞ ദിവസം റിലീസ് ചെയ്‌തു. ചിത്രം സമ്മിശ്ര പ്രതികരണം നേടിവരികയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കിൽ ഒരു ഗ്യാങ് ലീഡറിന്റെ വേഷത്തിലാണ് ദുൽഖർ. ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് എന്നിവരും ചിത്രത്തിലുണ്ട്
advertisement
2/6
ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് ദുൽഖർ ഇതിനോടകം സൂചന നൽകിയിരിക്കുന്നു. പ്രേക്ഷകർ സിനിമയെ അത്രത്തോളം വിലമതിക്കുകയും ഹൃദയത്തിൽ സ്വീകരിക്കുകയും ചെയ്താൽ, ഞങ്ങൾ തീർച്ചയായും തുടർഭാഗത്തെ കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം കൊച്ചിയിൽ നടന്ന ഒരു പരിപാടിയിൽ പറഞ്ഞു. സിനിമയുടെ ആദ്യദിന കളക്ഷൻ റിപ്പോർട്ടുകളും പുറത്തുവന്നുകഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
3/6
ആദ്യ ദിനം തന്നെ ചിത്രം ബോക്‌സ് ഓഫീസിൽ 7.7 കോടി രൂപ നേടിയതായി ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നു. ചിത്രം ഒന്നിലധികം ഭാഷകളിലായി റിലീസ് ചെയ്തിരുന്നു
advertisement
4/6
ആദ്യ ദിവസം തന്നെ 53.65% ഒക്യുപൻസി നൽകി കേരളം ശക്തമായി തുടരുന്നു. കൊച്ചിയിലാണ് ഏറ്റവും ഉയർന്ന ഒക്യുപ്പൻസി നിരക്ക്; 67%. ഒരു പാൻ-ഇന്ത്യൻ റിലീസ് എന്ന നിലയിൽ കിംഗ് ഓഫ് കൊത്തയുടെ കളക്ഷൻ വളരെ കുറവാണ്
advertisement
5/6
കിംഗ് ഓഫ് കൊത്തയ്ക്ക് മുമ്പ്, ദുൽഖർ ആർ. ബൽക്കിയുടെ 'ചുപ്: റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റിലാണ്' വേഷമിട്ടത്. അതിൽ അദ്ദേഹം ഒരു സീരിയൽ കില്ലറായി അഭിനയിച്ചു. ആകെ 11.6 കോടി രൂപ മാത്രം നേടിയ ചിത്രം ബോക്‌സ് ഓഫീസിൽ പരാജയമായിരുന്നു
advertisement
6/6
ദുൽഖറിന്റെ അവസാനത്തെ വലിയ ഹിറ്റ് തെലുങ്ക് ചിത്രമായ സീതാ രാമമാണ്. ഈ ചിത്രം പാൻ-ഇന്ത്യൻ വിജയമായി മാറി. മൃണാൾ ഠാക്കൂർ നായികയായ 'സീതാരാമം' ഇന്ത്യയിൽ 77.28 കോടി കളക്ഷൻ നേടി
മലയാളം വാർത്തകൾ/Photogallery/Film/
King of Kotha | ബോക്സ് ഓഫീസിൽ കൊത്തയുടെ ആദ്യദിന കളക്ഷൻ തുക; ഏറ്റവും കൂടുതൽ പ്രതികരണം കൊച്ചിയിൽ