Jayaram | നീണ്ട നാളുകൾക്ക് ശേഷം ജയറാം കാക്കി അണിയുമ്പോൾ; ആരാണ് അബ്രഹാം ഓസ്‌ലർ
- Published by:user_57
- news18-malayalam
Last Updated:
ഏതാനും മികച്ച പോലീസ് വേഷങ്ങൾ സമ്മാനിച്ച ജയറാം വീണ്ടും കാക്കി അണിയുമ്പോൾ പ്രതീക്ഷകൾ ഏറെ
advertisement
1/8

ജയറാം (Jayaram) നീണ്ട ഇടവേളയ്‌ക്കു ശേഷം കാക്കി അണിയുന്ന ചിത്രം 'അബ്രഹാം ഓസ്‌ലർ' ചിത്രീകരണം മെയ് 20 ശനിയാഴ്ച തൃശൂർ മിഷൻ ക്വാർട്ടേഴ്സിൽ ആരംഭിച്ചു. മിഥുൻ മാനുവൽ തോമസാണ് സംവിധാനം. ജയറാമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അബ്രഹാം ഓസ്‌ലർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
advertisement
2/8
മലയാള സിനിമയിൽ നിന്ന് അൽപ്പം അകന്ന് തമിഴിലും തെലുങ്കിലും സജീവ സാന്നിദ്ധ്യമായി നിലകൊളളുന്ന ജയറാം അതിശക്തമായ ഒരു കഥാപാത്രത്തിലൂടെ മലയാളത്തിൽ തന്റെ സാന്നിദ്ധ്യം ഉറപ്പിക്കുകയാണ് അബ്രഹാം ഓസ്‌ലർ എന്ന കഥാപാത്രത്തിലൂടെ. ഡി.സി.പി. അബ്രഹാം ഓസ്ലർ എന്നാണ് കഥാപാത്രത്തിന് പേര് (തുടർന്ന് വായിക്കുക)
advertisement
3/8
തികച്ചും ലളിതമായ ചടങ്ങിൽ നിർമ്മാതാവ് ഇർഷാദ് എം. ഹസ്സൻ സ്വിച്ചോൺ കർമം നിർവഹിച്ചു കൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്. നെസ്ല ഇർഷാദ് ഫസ്റ്റ് ക്ലാപ്പും നൽകി. ജയറാം, മിഥുൻ മാനുവൽ തോമസ്, ഡോക്ടർ രൺധീർ കൃഷ്ണൻ, ഛായാഗ്രാഹകൻ തേനി ഈശ്വർ, കലാ മോഹൻ എന്നിവരും സന്നിഹിതരായിരുന്നു
advertisement
4/8
ജയറാമും സായ് കുമാറും പങ്കെടുക്കുന്ന രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലർ സിനിമയായിരുന്നു അഞ്ചാം പാതിരാ. അതിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ഈ ചിത്രത്തിന്റെ പ്രസക്തി ഏറെയാണ്
advertisement
5/8
മെഡിക്കൽ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഒരു ക്രൈം ത്രില്ലറാണ് ഈ ചിത്രം. ഒരു മരണത്തിന്റെ അന്വേഷണമാണ് പ്രമേയം. ഈ മരണത്തിന്റെ അന്വേഷണമാണ് ജില്ലാ പൊലീസ് കമ്മീഷണർ അബ്രഹാം ഓസ്‌ലറിലൂടെ നടത്തുന്നത്
advertisement
6/8
ഏറെ ദുരുഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറിന്റെ എല്ലാ ഉദ്വേഗവും നിലനിർത്തിയാണ് ചിത്രത്തിന്റെ അവതരണം. മികച്ച ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരും പ്രധാന അഭിനേതാക്കൾ ആണ്
advertisement
7/8
ഡോ. രൺധീർ കൃഷ്ണന്റേതാണ് തിരക്കഥ. സംഗീതം - മിഥുൻ മുകുന്ദ്, ഛായാഗ്രഹണം - തേനി ഈശ്വർ, എഡിറ്റിംഗ് - സൈജു ശ്രീധർ, കലാസംവിധാനം - ഗോകുൽദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും - ഡിസൈൻ - അരുൺ മനോഹർ, ക്രിയേറ്റീവ് ഡയറക്ടർ - പ്രിൻസ് ജോയ്, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - റോബിൻ വർഗീസ്, രജീഷ് വേലായുധൻ; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്
advertisement
8/8
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം. ഹസനും മിഥുൻ മാനുവൽ തോമസ്സും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലായി പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്, ഫോട്ടോ - സുഹൈബ്
മലയാളം വാർത്തകൾ/Photogallery/Film/
Jayaram | നീണ്ട നാളുകൾക്ക് ശേഷം ജയറാം കാക്കി അണിയുമ്പോൾ; ആരാണ് അബ്രഹാം ഓസ്‌ലർ