TRENDING:

75 years of Nirmala | ഒരു കുടുംബം മുഴുവൻ അഭിനയിച്ച ചിത്രം; 'നിർമല'യുടെ 75 വർഷങ്ങൾ

Last Updated:
പി.ജെ. ചെറിയാൻ നിർമ്മിച്ച ചിത്രത്തിൽ അദ്ദേഹത്തിന്റെ മകൻ ജോസഫ് ചെറിയാനും മരുമകൾ ബേബിയുമാണ് പ്രധാനവേഷങ്ങൾ ചെയ്തത്
advertisement
1/4
75 years of Nirmala | ഒരു കുടുംബം മുഴുവൻ അഭിനയിച്ച ചിത്രം; 'നിർമല'യുടെ 75 വർഷങ്ങൾ
ഒരു കുടുംബം മുഴുവൻ അഭിനയിച്ച മലയാള ചിത്രം 'നിർമല'ക്ക് 75 വയസ്സ്. പി.ജെ. ചെറിയാൻ നിർമ്മിച്ച ചിത്രത്തിൽ അദ്ദേഹത്തിന്റെ മകൻ ജോസഫ് ചെറിയാനും മരുമകൾ ബേബിയുമാണ് പ്രധാനവേഷങ്ങൾ ചെയ്തത്. മറ്റു ബന്ധുക്കളും സിനിമയിൽ അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ 75-ാം വാര്‍ഷികാഘോഷം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കലയും സാഹിത്യവും സാമൂഹ്യപുരോഗതിക്കു വേണ്ടിയുള്ള പടവാളാണ്. എഴുത്തുകാരും, കലാകാരന്മാരും ചേര്‍ന്ന് ഈ സാംസ്‌കാരിക കേരളത്തിന് പുത്തനുണര്‍വ്വും നല്‍കാന്‍ കഴിയുന്ന ഭാവനാ സമ്പന്നമായ ദൗത്യമേറ്റെടുത്താല്‍ കേരളം സാംസ്‌കാരികമായി ഉന്നതിയിലെത്തുമെന്ന് മന്ത്രി പറഞ്ഞു
advertisement
2/4
ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്‍ ഫൗണ്ടേഷന്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നിര്‍മ്മല സിനിമയുടെ 75-ാം വാര്‍ഷികാഘോഷവും, 2022ലെ ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്‍ പുരസ്‌കാരം വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
advertisement
3/4
പ്രൊഫ. എം. കെ. സാനു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മലയാള സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് നിര്‍മ്മല. ചിത്രകാരന്‍, എഴുത്തുകാരന്‍, അങ്ങിനെ നോക്കുമ്പോള്‍ കലാസാംസ്‌കാരിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും പി.ജെ. ചെറിയാന്റെ ആഴത്തിലുള്ള പഠനവും ദീര്‍ഘദൃഷ്ടിയും മലയാളിക്ക് നല്‍കിയത് പുതിയൊരു ദൃശ്യാനുഭവമാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്‍ പുരസ്‌കാരസമര്‍പ്പണം വിമല ബി. വര്‍മ്മയ്ക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ചു
advertisement
4/4
ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ ഛായാചിത്രപ്രകാശനം സിബി മലയില്‍ നിര്‍വ്വഹിച്ചു. ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ 'എന്റെ കലാജീവിതം' പുസ്തകത്തിന്റെ പ്രകാശനം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത് രജപുത്ര നിര്‍വ്വഹിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ അനുസ്മരണപ്രഭാഷണം നടത്തി. ടി.ജെ. വിനോദ് എം.എല്‍.എ., മോഹന്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ജോണി ആന്റണി, സാലു ജോര്‍ജജ്, പി.ജെ. ചെറിയാന്‍, ഫാ. തോമസ് പുതുശ്ശേരി, . റസിയ ടോണി, ജോളി പവേലില്‍ എന്നിവര്‍ പ്രസംഗിച്ചു
മലയാളം വാർത്തകൾ/Photogallery/Film/
75 years of Nirmala | ഒരു കുടുംബം മുഴുവൻ അഭിനയിച്ച ചിത്രം; 'നിർമല'യുടെ 75 വർഷങ്ങൾ
Open in App
Home
Video
Impact Shorts
Web Stories