വികാസ് ആണ് എന്റെ യഥാർത്ഥ ഭർത്താവ്, വാസു അല്ല; പോസ്റ്റുമായി നടി മന്യ
- Published by:user_57
- news18-malayalam
Last Updated:
Manya clears the air after Vasu annan trolls started trending | കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയ വിഷയവുമായി ബന്ധപ്പെട്ടാണ് മന്യയുടെ പോസ്റ്റ്
advertisement
1/6

ജോക്കർ, കുഞ്ഞിക്കൂനൻ സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയാണ് മന്യ. തെലുങ്ക് നടിയായ മന്യ ഒട്ടേറെ മലയാള ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. എന്നാലിപ്പോൾ നർമ്മത്തിൽ പൊതിഞ്ഞ ഒരു വിശദീകരണവുമായാണ് മന്യ ഇൻസ്റ്റാഗ്രാമിൽ എത്തുന്നത്. തന്റെ ഭർത്താവിന്റെ പേര് വികാസ് എന്നാണെന്നും വാസു അല്ല എന്നുമാണ് മന്യക്കു പറയാനുള്ളത്
advertisement
2/6
ചിത്രത്തിൽക്കാണുന്നതാണ് വിഷയം. കുഞ്ഞിക്കൂനൻ സിനിമയിൽ വില്ലനായി വന്ന സായി കുമാറിന്റെയും അതിലെ നായികയായ മാന്യയുടെയും മീം വച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്രോളുകൾ പ്രചരിക്കുകയാണ്
advertisement
3/6
വാസു അണ്ണൻ എന്ന സായികുമാർ കഥാപാത്രവും ആ ചിത്രത്തിലെ പ്രിയ എന്ന മന്യയുടെ കഥാപാത്രവും ഒന്നിച്ച് ജീവിക്കാൻ ആരംഭിച്ച തരത്തിൽ നടത്തിയ ഭാവനാ സൃഷ്‌ടിയാണ് ഈ ട്രോളുകൾ
advertisement
4/6
2013 ലാണ് മന്യയും വികാസ് ബാജ്പേയിയും വിവാഹിതരാവുന്നത്. വിവാഹ ശേഷം മന്യ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഇപ്പോൾ ന്യൂയോർക്കിലാണ് ഇവരുടെ താമസം
advertisement
5/6
മന്യക്കും വികാസിനും ഓമിഷ്‌ക എന്നൊരു മകളുണ്ട്
advertisement
6/6
കുഞ്ഞിക്കൂനൻ സിനിമയിൽ മന്യയും ദിലീപും
മലയാളം വാർത്തകൾ/Photogallery/Film/
വികാസ് ആണ് എന്റെ യഥാർത്ഥ ഭർത്താവ്, വാസു അല്ല; പോസ്റ്റുമായി നടി മന്യ