TRENDING:

Nadhirshah | നാദിർഷയോട് സംഘികളുടെ പ്രീതിനേടാനുള്ള ശ്രമമോ എന്ന് ചോദ്യം; ഉരുളയ്ക്കുപ്പേരി മറുപടിയായി നൽകി നാദിർഷ

Last Updated:
പോസ്റ്റിന് താഴെത്തെ കമന്റിൽ ട്രോളാൻ വന്നയാൾക്ക് നാദിർഷയുടെ കുറിക്കുകൊള്ളുന്ന മറുപടി
advertisement
1/6
Nadhirshah | നാദിർഷയോട് സംഘികളുടെ പ്രീതിനേടാനുള്ള ശ്രമമോ എന്ന് ചോദ്യം; ഉരുളയ്ക്കുപ്പേരി മറുപടിയായി നൽകി നാദിർഷ
മലയാളിക്ക് സിനിമകൾ സമ്മാനിക്കും മുൻപേ പ്രേക്ഷക പ്രിയ ഗാനങ്ങളും തമാശകളും കൊണ്ട് വിരുന്നൊരുക്കിയ കലാകാരനാണ് നാദിർഷ (Nadhirshah). നാദിർഷയുടെ മാവേലി കൊമ്പത്ത് എന്ന കാസറ്റ് പരമ്പര മാത്രം മതി അദ്ദേഹത്തിന് ജനങ്ങൾക്കിടെയുണ്ടായിരുന്ന പ്രേക്ഷക പ്രീതി വിളിച്ചു പറയാൻ. ഇന്നും കുടുംബ പ്രേക്ഷകരുടെ ചലച്ചിത്രകാരൻ എന്ന പേര് നാദിർഷ നിലനിർത്തുന്നുണ്ട്
advertisement
2/6
സ്വന്തം സിനിമ എന്നുമാത്രമല്ല, മികച്ച സിനിമകൾ കണ്ടാൽ മനസ്സിൽ തെല്ലും വിഭാഗീയതയില്ലാതെ അഭിനന്ദിക്കാനും ഈ കലാകാരനറിയാം. മിമിക്രി താരങ്ങൾക്ക് നടൻ സുരേഷ് ഗോപി പറഞ്ഞ വാക്ക് പാലിച്ച് സാമ്പത്തിക സഹായം ചെയ്തപ്പോഴും പോസ്റ്റ് ഇട്ട് അഭിനന്ദിക്കാൻ ഉണ്ടായിരുന്നത് നാദിർഷ മാത്രമാണ്. അദ്ദേഹത്തിന് നേരെ ഉയർന്ന വിമർശനത്തിന് തന്റേതായ നിലയിൽ തന്നെ മറുപടി നൽകിയിരിക്കുകയാണ് നാദിർഷ (തുടർന്ന് വായിക്കുക)
advertisement
3/6
നടൻ ഉണ്ണി മുകുന്ദൻ നായകനായ 'മാളികപ്പുറം' എന്ന സിനിമയെ അഭിനന്ദിച്ചുകൊണ്ട് നാദിർഷ പോസ്റ്റ് ചെയ്തിരുന്നു. ‘മാളികപ്പുറം’എന്ന സിനിമ ഇടപ്പള്ളി വനിത വിനീത തീയേറ്ററിൽ സെക്കൻറ് ഷോ കണ്ടു. ബുദ്ധിജീവികൾ അല്ലാത്തതു കൊണ്ടാകാം എനിക്കും ഒപ്പമുള്ള സുഹൃത്തുക്കൾക്കും നല്ല ഇഷ്ടമായി. റിയലി ഫീൽ ഗുഡ് മൂവി (ഇതിൽ രാഷ്ട്രീയവും മതവും കൂട്ടിക്കിഴിക്കേണ്ട. സിനിമ ഇഷ്ടപ്പെടുന്ന ഒരു സാധാ പ്രേക്ഷകന്റെ അഭിപ്രായമായി കണക്കാക്കിയാൽ മതി)' എന്ന് നാദിർഷ കുറിച്ചു
advertisement
4/6
മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നോട്ടു പോകുന്ന ചിത്രത്തിനെ അഭിനന്ദിച്ചതിനു പിന്നാലെ 'സംഘികളുടെ ഇഷ്ടം കിട്ടാനുള്ള സൈക്കോളജിക്കൽ മൂവ് മെന്റ് അല്ലേ ഭായ്' എന്നൊരാൾ കമന്റ് ചെയ്തിരുന്നു. നാദിർഷ ഉടനെ മറുപടിയും നൽകി
advertisement
5/6
'ഏതൊരു കാര്യവും ഉറപ്പോടെ, ചങ്കൂറ്റത്തോടെ പറയുന്നവനാണ് ഭായ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്' എന്നായി നാദിർഷ. കമന്റിന് മാത്രം ഇതുവരെയായി 4K ലൈക്കുകൾ വീണു കഴിഞ്ഞു
advertisement
6/6
നാദിർഷയുടെ പോസ്റ്റിന് താഴെ വന്ന കമന്റും അതിനു നൽകിയ മറുപടിയും
മലയാളം വാർത്തകൾ/Photogallery/Film/
Nadhirshah | നാദിർഷയോട് സംഘികളുടെ പ്രീതിനേടാനുള്ള ശ്രമമോ എന്ന് ചോദ്യം; ഉരുളയ്ക്കുപ്പേരി മറുപടിയായി നൽകി നാദിർഷ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories