TRENDING:

777 Charlie Movie|150 കോടി ക്ലബ്ബിൽ ചാർളി; ലാഭവിഹിതത്തിന്റെ 10% സഹപ്രവർത്തകർക്കും 5% മൃഗസംരക്ഷണത്തിനുമെന്ന് നൽകും

Last Updated:
സിനിമയുടെ ലാഭവിഹിതം നിർമാതാവായ തനിക്ക് മാത്രം വേണ്ടെന്ന് നായകൻ രക്ഷിത് ഷെട്ടി
advertisement
1/5
ചാർളിയുടെ ലാഭവിഹിതത്തിന്റെ 10% സഹപ്രവർത്തകർക്കും 5% മൃഗസംരക്ഷണത്തിനും
റിലീസ് ചെയ്ത ആദ്യ ദിനം മുതൽ മികച്ച പ്രേക്ഷക പിന്തുണ നേടി മുന്നേറുന്ന കന്നഡ ചിത്രമാണ് 777 ചാർളി (777 Charlie). ബോക്സ് ഓഫീസിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. (Image: Instagram)
advertisement
2/5
ഇതിനകം 150 കോടിയാണ് ചിത്രം നേട‌ിയത്. ഗംഭീര വിജയം വ്യത്യസ്ത രീതിയിൽ ആഘോഷിക്കുകയാണ് സിനിമയിൽ പ്രധാന വേഷം അവതരിപ്പിച്ച രക്ഷിത് ഷെട്ടി. രക്ഷിത് ഷെട്ടി തന്നെയാണ് ചാർളിയുടെ നിർമാതാവും. (Image: Instagram)
advertisement
3/5
സിനിമയുടെ ലാഭവിഹിതം നിർമാതാവായ തനിക്ക് മാത്രം വേണ്ടെന്നാണ് രക്ഷിത് ഷെട്ടിയുടെ നിലപാട്. അതിനാൽ ലാഭവിഹിതത്തിന്റെ 10 ശതമാനം സഹപ്രവർത്തകർക്കും 5 ശതമാനം പട്ടികളുടേയു മറ്റ് മൃഗങ്ങളുടേയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എൻജിഒയ്ക്കും നൽകാനാണ് രക്ഷിത് ഷെട്ടിയുടെ തീരുമാനം. ഇക്കാര്യം നടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. (image: Instagram)
advertisement
4/5
സിനിമയിലെ പ്രധാന കഥാപാത്രമായ ചാർളി എന്ന നായയുടെ പേരിലാണ് മൃഗസംരക്ഷണത്തിന് ധനസഹായം നൽകുക. (Image: Instagram)
advertisement
5/5
ജൂൺ പത്തിനാണ് കിരൺ രാജ് സംവിധാനം ചെയ്ത 777 ചാർളി റിലീസ് ചെയ്തത്. കന്നഡയ്ക്ക് പുറമേ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു. ധർമ എന്ന ചെറുപ്പക്കാരനും ചാർളി എന്ന നായയും തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്. (Image: Instagram)|
മലയാളം വാർത്തകൾ/Photogallery/Film/
777 Charlie Movie|150 കോടി ക്ലബ്ബിൽ ചാർളി; ലാഭവിഹിതത്തിന്റെ 10% സഹപ്രവർത്തകർക്കും 5% മൃഗസംരക്ഷണത്തിനുമെന്ന് നൽകും
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories