TRENDING:

ഈ സൂപ്പർ താരങ്ങളെ അറിയുമോ? ബോളിവുഡ് സെലിബ്രിറ്റികളുടെ കുട്ടിക്കാല ചിത്രങ്ങള്‍

Last Updated:
സോഷ്യൽ മീഡിയയിൽ സജീവമാണ് മിക്ക താരങ്ങളും. തങ്ങളുടെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ബോളിവുഡിലെ മുൻനിര താരങ്ങള്‍ പലപ്പോഴായി പങ്കുവച്ച അവരുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാം.
advertisement
1/12
ഈ സൂപ്പർ താരങ്ങളെ അറിയുമോ? ബോളിവുഡ് സെലിബ്രിറ്റികളുടെ കുട്ടിക്കാല ചിത്രങ്ങള്‍
സോഷ്യൽ മീഡിയയിൽ സജീവമാണ് മിക്ക താരങ്ങളും. തങ്ങളുടെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ബോളിവുഡിലെ മുൻനിര താരങ്ങള്‍ പലപ്പോഴായി പങ്കുവച്ച അവരുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാം.
advertisement
2/12
ദീപിക പദുകോണ്‍: ബോളിവുഡിലെ മുൻനിര നായികമാരിലൊരാളായ ദീപിക പദുകോണാണ് ചിത്രത്തിൽ. മോഡലിംഗ് രംഗത്ത് സജീവമായ താരം ഓം ശാന്തി ഓം എന്ന ചിത്രത്തിൽ ഷാരൂഖ് ഖാന്‍റെ നായികയായാണ് ബോളിവുഡ് അരങ്ങേറ്റം നടത്തിയത്. ബോളിവുഡ്, തെന്നിന്ത്യൻ ചിത്രങ്ങൾക്ക് പുറമെ ഹോളിവുഡിലും സാന്നിധ്യം അറിയിച്ചു.  (Image: Instagram)
advertisement
3/12
ആലിയ ഭട്ട്: ബോളിവുഡിൽ ഏറ്റവും തിരക്കേറിയ മുന്‍നിര നായികമാരിലൊരാളാണ് ആലിയ ഭട്ട്. നിർമ്മാതാവും സംവിധായകനുമായ മഹേഷ് ഭട്ടിന്‍റെ മകളായ ആലിയ , സ്റ്റുഡന്‍റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലെ വ്യത്യസ്തത കൊണ്ട്ശ്രദ്ധ നേടിയ യുവതാരങ്ങളിലൊരാൾ കൂടിയാണ് ആലിയ.  (Image: Instagram)
advertisement
4/12
കരീന കപൂർ: ബോളിവുഡ് അടക്കി വാണ കപൂർ കുടുംബത്തിലെ കണ്ണി. മുൻകാല നായകനായ  രാജ് കപൂറിന്‍റെ ചെറുമകളും രണ്‍ധീർ കപൂറിന്‍റെ മകളുമായ കരീനക്ക് ബോളിവുഡ് കുടുംബകാര്യം തന്നെയാണ്.  2000 ത്തില്‍ റെഫ്യൂജി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തി. ഇപ്പോഴും സജീവമായി തുടരുന്ന മുൻനിര നായികമാരിലൊരാൾ  (Image: Instagram)
advertisement
5/12
കരീഷ്മ കപൂർ: ഇപ്പോൾ സജീവമല്ലെങ്കിലും 90കള്‍ അടക്കി വാണ ബോളിവുഡ് താര സുന്ദരി. കപൂർ കുടുംബത്തിലെ തന്നെ മറ്റൊരു കണ്ണി. രൺധീർ കപൂറിന്‍റെ  മൂത്തമകൾ.  (Image: Instagram)
advertisement
6/12
സാറാ അലി ഖാന്‍: സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നു തന്നെയാണ് സാറയുടെ ബോളിവുഡ് അരങ്ങേറ്റം, സെയ്ഫ് അലി ഖാന്‍റെയും മുൻകാല നായിക അമൃത സിംഗിന്‍റെയും മകൾ.   (Image: Instagram)
advertisement
7/12
ശ്രദ്ധ കപൂർ: മുൻകാല നടൻ ശക്തി കപൂറിന്‍റെ മകളാണ് ശ്രദ്ധ. ആഷിഖി എന്ന മ്യൂസിക്കൽ റൊമാന്‍റിക് ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ച താരം മികച്ച ഒരു ഗായിക കൂടിയാണ്.  (Image: Instagram)
advertisement
8/12
അനുഷ്ക ശർമ്മ: നെപ്പോട്ടിസത്തിന് പേരുകേട്ട ബോളിവുഡിൽ യാതൊരു സിനിമാ ബാക്ക്ഗ്രൗണ്ടുമില്ലാതെയെത്തി വിജയങ്ങൾ കൊയ്ത താരം. ഷാരൂഖ് ഖാനൊപ്പം റബ് നേ ബനാ ദി ജോഡി എന്ന ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച അനുഷ്ക, ബോളിവുഡിലെ സൂപ്പർ താരങ്ങൾക്കെല്ലാമൊപ്പം അഭിനയിച്ചിട്ടുണ്ട്.  (Image: Instagram)
advertisement
9/12
അനന്യ പാണ്ഡെ: ബോളിവുഡിലെ പുതുതലമുറ താരങ്ങളിലൊരാൾ. നടൻ ചങ്കി പാണ്ഡെയുടെ മകളായ അനന്യ സ്റ്റുഡന്‍റ് ഓഫ് ദ ഇയർ 2 എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ ചുവട് വച്ചത്.  (Image: Instagram)
advertisement
10/12
സുഷ്മിത സെൻ: 1994 ലെ മിസ് യൂണിവേഴ്സ് പട്ടം സ്വന്തമാക്കിയ ഇന്ത്യൻ സുന്ദരി. അഭിനയരംഗത്ത് ഇപ്പോൾ സജീവമല്ലെങ്കിലും വിവിദ ഭാഷകളിലായി നിരവധി ചിത്രങ്ങളിലൂടെയും ഐറ്റം ഡാൻസുകളിലൂടെയും ശ്രദ്ധ നേടി. (Image: Instagram)
advertisement
11/12
ഷാരൂഖ് ഖാന്‍: ബോളിവുഡിന്‍റെ റൊമാൻസ് കിംഗ്, ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്‍. കുടുംബവാഴ്ച നിലനിന്ന ബോളിവുഡിൽ  ആരുടെയും പിന്തുണയില്ലാതെ കടന്നു വന്ന് സ്വന്തം ഇരിപ്പിടമുറപ്പിച്ച 'സാക്ഷാൽ കിംഗ് ഖാന്‍' (Image: Instagram)
advertisement
12/12
രൺബീർ കപൂർ: കപൂർ കുടുംബത്തിലെ മറ്റൊരു അംഗം. അന്തരിച്ച നടൻ റിഷി കപൂറിന്‍റെയും നടി നീതു സിംഗിന്‍റെയും മകൻ. സാവരിയ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ ബോളിവുഡ് പ്രവേശം നടത്തിയ രണ്‍ബീർ നിലവിൽ ബോളിവുഡിലെ മുന്‍നിര നായകന്മാരിലൊരാളാണ് . (Image: Instagram)
മലയാളം വാർത്തകൾ/Photogallery/Film/
ഈ സൂപ്പർ താരങ്ങളെ അറിയുമോ? ബോളിവുഡ് സെലിബ്രിറ്റികളുടെ കുട്ടിക്കാല ചിത്രങ്ങള്‍
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories