TRENDING:

Jawan | 10 ദിവസമല്ലേ ആയുള്ളൂ, അപ്പോഴേക്കും 'ജവാൻ' വാരിക്കൂട്ടിയ ഗംഭീര കളക്ഷൻ തുകയുമായി അണിയറപ്രവർത്തകർ

Last Updated:
ബോക്സ് ഓഫീസ് തൂത്തുവാരി ഷാരൂഖ് ഖാൻ ചിത്രം 'ജവാൻ'
advertisement
1/8
10 ദിവസമല്ലേ ആയുള്ളൂ, അപ്പോഴേക്കും 'ജവാൻ' വാരിക്കൂട്ടിയ ഗംഭീര കളക്ഷൻ തുകയുമായി അണിയറപ്രവർത്തകർ
'ജവാൻ' (Jawan) തിയേറ്ററിൽ റിലീസ് ചെയ്തിട്ട് കേവലം 10 ദിവസങ്ങൾ മാത്രമേ ആയുള്ളൂ എന്ന് പറഞ്ഞാൽ ഒരുപക്ഷെ അതൊരു വലിയ സംഭവമാണോ എന്ന് ആരും ചോദിച്ചു പോകും. ഇത്രയും നാളുകൾ കൊണ്ട് ഈ ചിത്രം നേടിയ കളക്ഷൻ കേൾക്കുമ്പോൾ മാത്രമാകും ആ അമ്പരപ്പിന്റെ പിന്നിലെ ഗുട്ടൻസ് മനസിലാവുക. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുണ്ടാക്കിയ കളക്ഷൻ എത്രയെന്ന് സിനിമയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടു കഴിഞ്ഞു
advertisement
2/8
ഷാരൂഖ് ഖാൻ (Shah Rukh Khan) നായകനായ ഇക്കൊല്ലത്തെ രണ്ടാമത് സിനിമയാണ് 'ജവാൻ'. മുൻപിറങ്ങിയ പത്താനും ബോക്സ് ഓഫീസിൽ നേടിയത് കണ്ണഞ്ചിപ്പിക്കുന്ന വിജയമായിരുന്നു. ഇത്രയും ദിവസങ്ങൾ കൊണ്ട് 500 കോടിയും പിന്നിട്ട് 'ജവാൻ' നേടിയ കളക്ഷൻ തുക ഇനി പറയുന്നു (തുടർന്ന് വായിക്കുക)
advertisement
3/8
പത്താം ദിവസം തികയുമ്പോൾ ലോകമെമ്പാടും നിന്നുമായി 797.50 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്. ഞൊടിയിടയിൽ ചിത്രം വേൾഡ്വൈഡ് കളക്ഷനായി 850 കോടിയിലെത്തും എന്ന് പ്രവചനങ്ങൾ ആരംഭിച്ചു കഴിഞ്ഞു
advertisement
4/8
സെപ്റ്റംബർ 17ന് മാത്രമായി ഇന്ത്യയിൽ നിന്നും 'ജവാൻ' ബോക്സ് ഓഫീസിൽ നേടിയത് 36 കോടി രൂപയാണ്. ആയിരം കോടി തികയ്ക്കാൻ ഇനി അധികം കാലതാമസമില്ല. തമിഴ് ചലച്ചിത്ര സംവിധായകൻ ആറ്റ്ലിയാണ് സിനിമയുടെ സംവിധായകൻ
advertisement
5/8
ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്തു. റിലീസ് ദിവസം മാത്രം ചിത്രം 45.32 ശതമാനം ഒക്കുപൻസി നേടിയിരുന്നു. നയൻ‌താര, വിജയ് സേതുപതി എന്നിവർ പ്രധാനവേഷങ്ങൾ ചെയ്ത സിനിമയിൽ ദീപിക പദുകോൺ പ്രത്യേക വേഷം ചെയ്തിരുന്നു
advertisement
6/8
സന്യ മൽഹോത്ര, പ്രിയാമണി, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ, ലെഹർ ഖാൻ, ആലിയ ഖുറേഷി, റിധി ഡോഗ്ര, സുനിൽ ഗ്രോവർ, മുകേഷ് ഛബ്ര എന്നിവരും അതിഥി വേഷത്തിൽ സഞ്ജയ് ദത്തും 'ജവാന്റെ' ഭാഗമാണ്
advertisement
7/8
റെഡ് ചില്ലീസ് എന്റർടൈൻമെന്റ് അവതരിപ്പിച്ച്, ഗൗരി ഖാൻ നിർമ്മിക്കുന്ന 'ജവാൻ' സഹനിർമ്മാതാവ് ഗൗരവ് വർമ്മയാണ്. ഒരു കൊമേഴ്‌സ്യൽ എന്റർടെയ്‌നറായ ചിത്രത്തിൽ ഷാരൂഖ് ഇരട്ട വേഷത്തിൽ അഭിനയിക്കുന്നു
advertisement
8/8
പൂനെ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, രാജസ്ഥാൻ, ഔറംഗബാദ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. അനിരുദ്ധ് രവിചന്ദർ ചിത്രത്തിന് സംഗീതം നൽകി, ബോളിവുഡിൽ സോളോ കമ്പോസറായാണ് അരങ്ങേറ്റം കുറിച്ചത്
മലയാളം വാർത്തകൾ/Photogallery/Film/
Jawan | 10 ദിവസമല്ലേ ആയുള്ളൂ, അപ്പോഴേക്കും 'ജവാൻ' വാരിക്കൂട്ടിയ ഗംഭീര കളക്ഷൻ തുകയുമായി അണിയറപ്രവർത്തകർ
Open in App
Home
Video
Impact Shorts
Web Stories