Happy birthday Mammootty | ന്യൂഡൽഹി മുതൽ ഭീഷ്മപർവം വരെ; കണ്ടിരിക്കേണ്ട മമ്മൂട്ടി ചിത്രങ്ങൾ
- Published by:user_57
- news18-malayalam
Last Updated:
Six must watch movies of Mammootty from New Delhi to Bheeshmaparvam | മമ്മുക്കയ്ക്ക് ഇന്ന് 71-ാം ജന്മദിനം. അദ്ദേഹത്തിന്റെ ആറ് പ്രധാന ചിത്രങ്ങൾ
advertisement
1/8

നടനെന്ന നിലയിൽ അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറിൽ 400-ലധികം സിനിമകളിൽ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിക്ക് ഇന്ന് 71-ാം ജന്മദിനം (71st birthday of Mammootty). ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ അദ്ദേഹം, ശ്രദ്ധേയവും കഠിനവുമായ വേഷങ്ങളിലൂടെ അദ്ദേഹം തന്റെ മികവ് പലകുറി തെളിയിച്ചുകഴിഞ്ഞു. അദ്ദേഹത്തിന്റെ അതുല്യമായ ചാരുതയും കഴിവും നടനെന്ന നിലയിൽ അദ്ദേഹത്തെ വേറിട്ടതാക്കി
advertisement
2/8
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ എന്നിങ്ങനെ ആറ് വ്യത്യസ്ത ഭാഷകളിലെ ചിത്രങ്ങളിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ന് മമ്മുക്ക തന്റെ 71-ാം ജന്മദിനം ആഘോഷിക്കുമ്പോൾ, ബിഗ് സ്‌ക്രീനിലെ തന്റെ മിന്നുന്ന പ്രകടനങ്ങൾ കൊണ്ട് അദ്ദേഹം പ്രേക്ഷകരുടെ മനംകവർന്ന ചിത്രങ്ങളുടെ ഒരു പട്ടിക ഇതാ
advertisement
3/8
ന്യൂഡൽഹി (1987): ജോഷി സംവിധാനം ചെയ്‌ത, ഇർവിംഗ് വാലസിന്റെ 'ദ ഓൾമൈറ്റി' ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തിൽ ജി. കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടിയാണ്. കൃഷ്ണമൂർത്തി ഡൽഹിയിലെ പ്രതിഭാധനനായ പത്രപ്രവർത്തകനും കാർട്ടൂണിസ്റ്റുമാണ്. സൂപ്പർസ്റ്റാർ പദവിയിലേക്ക് മമ്മൂട്ടിയെ പിടിച്ചുയർത്തിയ ചിത്രമാണിത്
advertisement
4/8
തനിയാവർത്തനം (1987): എ.കെ. ലോഹിതദാസ് തിരക്കഥയെഴുതി, സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം മാനസിക അസ്വാസ്ഥ്യമുള്ള അമ്മാവനുള്ള സ്കൂൾ അധ്യാപകനായ ബാലൻ മാഷിനെ (മമ്മൂട്ടി) ചുറ്റിപ്പറ്റിയാണ്. ഈ രോഗാവസ്ഥ പാരമ്പര്യമായി ലഭിച്ചതായി കുടുംബവും നാട്ടുകാരും കരുതപ്പെടുന്നു. അമ്മാവന്റെ മരണശേഷം, സമൂഹം ബാലന്റെ ഓരോ നീക്കങ്ങളും വിലയിരുത്താനും അന്വേഷിക്കാനും തുടങ്ങുന്നു. ഒടുവിൽ അയാളെ മാനസികരോഗിയായി മുദ്രകുത്തുന്നു
advertisement
5/8
ഒരു വടക്കൻ വീരഗാഥ (1989): ഇതിഹാസ പോരാളിയായ ചന്തു ചേകവരുടെ ജീവിതത്തിന്റെ പുനഃരാഖ്യാനമായ ഇതിഹാസം മലയാള സിനിമയുടെ കാലാതീതമായ ക്ലാസിക് ആയി കണക്കാക്കപ്പെടുന്നു. മമ്മൂട്ടിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം കൂടിയാണ്
advertisement
6/8
ഡോ ബാബാസാഹേബ് അംബേദ്കർ (2000): ഹിന്ദി-ഇംഗ്ലീഷ് ബയോപിക്കിൽ, ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഡോ: ബി.ആർ. അംബേദ്‌കർ ആയി മമ്മൂട്ടി ടൈറ്റിൽ റോൾ അവതരിപ്പിക്കുകയും, അടിച്ചമർത്തപ്പെട്ടവരെ സഹായിക്കുന്ന സാമൂഹിക പരിഷ്കർത്താവായി മികച്ച പ്രകടനം നടത്തുകയും ചെയ്തു. ഡോ.അംബേദ്കറുടെ ജീവിതത്തെക്കുറിച്ചുള്ള സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള മറ്റൊരു ദേശീയ അവാർഡ് കൂടി അദ്ദേഹം സ്വന്തമാക്കി
advertisement
7/8
രാജമാണിക്യം (2005): നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ആക്ഷൻ-കോമഡി, മലയാളത്തിലെ ബോക്‌സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടിയ സിനിമയായിരുന്നു. തമ്മിലടിക്കുന്ന സഹോദരങ്ങളെ വീണ്ടും ഒന്നിപ്പിക്കാൻ അജ്ഞാതനായി ഒരു ഗ്രാമത്തിലേക്ക് മടങ്ങുന്ന ധനികന്റെ കഥയിൽ ബെല്ലാരി രാജയായി മമ്മൂട്ടി വേഷമിട്ടു. ഹ്യൂമർ പ്രാധാന്യമുള്ള വേഷമായിരുന്നു ഇത്
advertisement
8/8
ഭീഷ്മപർവ്വം (2022): അമൽ നീരദിന്റെ ഭീഷ്മപർവ്വം മഹാഭാരതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ചിത്രമാണ്. അഞ്ഞൂറ്റി കുടുംബത്തിലെ പ്രധാനിയായ മൈക്കിളിനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇതിവൃത്തം
മലയാളം വാർത്തകൾ/Photogallery/Film/
Happy birthday Mammootty | ന്യൂഡൽഹി മുതൽ ഭീഷ്മപർവം വരെ; കണ്ടിരിക്കേണ്ട മമ്മൂട്ടി ചിത്രങ്ങൾ