80 ദിവസങ്ങൾക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയ ഭർത്താവ്; ബേസിൽ ജോസഫിന് സർപ്രൈസ് ഒരുക്കി ഭാര്യ
- Published by:Meera Manu
- news18-malayalam
Last Updated:
Wife of director Basil Joseph springs a surprise when he reaches home after 80 days | അമ്പരപ്പ് വിട്ടുമാറാതെ ബേസിൽ
advertisement
1/6

2019 ഡിസംബർ 12ന് ഭാര്യ എലിസബത്തിനൊപ്പം സംവിധായകൻ ബേസിൽ ജോസഫ് പകർത്തിയ ചിത്രമാണിത്. മിന്നൽ മുരളിയെന്ന തന്റെ രണ്ടാമത് സംവിധാന സംരംഭത്തിന് പുറപ്പെടും മുൻപ് ഭാര്യക്കൊപ്പം പകർത്തിയതാണീ സെൽഫി. പിന്നെ ബേസിൽ വീട്ടിൽ മടങ്ങിയെത്തിയത് നീണ്ട 80 ദിവസങ്ങൾക്ക് ശേഷം
advertisement
2/6
ടൊവിനോ തോമസിനെ നായകനാക്കി ഗോദക്ക് ശേഷം ബേസിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നൽ മുരളി. നാടൻ സൂപ്പർ ഹീറോ പരിവേഷം നൽകി നായകനെ അവതരിപ്പിക്കുന്നതാണീ ചിത്രം
advertisement
3/6
പല ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന ഈ സിനിമ നാല് ഭാഷകളിൽ റിലീസ് ചെയ്യുന്നുണ്ട്
advertisement
4/6
എന്തായാലും ചിത്രീകരണത്തിന്റെ ആദ്യ ഘട്ടം കഴിഞ്ഞ് മടങ്ങിയെത്തിയ ഭർത്താവ് ബേസിലിനെ ഭാര്യ സ്വീകരിച്ചത് ഈ സർപ്രൈസ് കേക്ക് നൽകിയാണ്
advertisement
5/6
കേക്ക് മാത്രമല്ല, ചുറ്റും മനോഹരമായി ഒരുക്കിയ ഡെക്കറേഷനും ചേർത്താണ് ബേസിലിനെ എലി എന്ന് ഓമനപ്പേരുള്ള എലിസബത്ത് സ്വാഗതം ചെയ്തത്
advertisement
6/6
ഭർത്താവിന്റെ മടങ്ങിവരവ് ആഘോഷമാക്കിയ ആ ചിത്രങ്ങൾ ബേസിൽ ഇൻസ്റ്റാഗ്രാമിൽ ആരാധകർക്കൊപ്പം പങ്കിടുന്നു
മലയാളം വാർത്തകൾ/Photogallery/Film/
80 ദിവസങ്ങൾക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയ ഭർത്താവ്; ബേസിൽ ജോസഫിന് സർപ്രൈസ് ഒരുക്കി ഭാര്യ