TRENDING:

കേരളത്തിലെ വന്ദേഭാരത് ട്രെയിനുകളിൽ നെയ്ച്ചോറും ചിക്കൻ കറിയും മുതൽ അടപ്രഥമൻ വരെ;മെനു പരിഷ്കരിച്ചു

Last Updated:
കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ മെനു പരിഷ്കരിച്ചു
advertisement
1/7
കേരളത്തിലെ വന്ദേഭാരത് ട്രെയിനുകളിൽ നെയ്ച്ചോറും ചിക്കൻ കറിയും മുതൽ അടപ്രഥമൻ വരെ;മെനു പരിഷ്കരിച്ചു
കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ മെനു പരിഷ്കരിച്ചു. തിരുവനന്തപുരം- കോട്ടയം- കാസർകോട് (20633/20634 ), തിരുവനന്തപുരം- ആലപ്പുഴ-മംഗളൂരു വന്ദേഭാരത് (20631/20632)ട്രെയിനുകളിലെ മെനുവാണ് പരിഷ്കരിച്ചത്.
advertisement
2/7
മൂന്നു തരത്തിലുള്ള മെനുവാണു വിവിധ ദിവസങ്ങളിൽ യാത്രക്കാർക്കു ലഭിക്കുക.യാത്രക്കാരുടെ താല്പര്യം കണക്കിലെടുത്ത് നെയ്ച്ചോറും ചിക്കൻ കറിയും മുതൽ അടപ്രഥമൻ വരെയുള്ള വിഭവങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. കാസിനോ എയർ കേറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് (CAFS) തയ്യാറാക്കിയ പുതിയ മെനുവിൽ ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനുമായി മൂന്ന് വ്യത്യസ്ത ഓപ്ഷനുകളാണ് ഉള്ളത്.
advertisement
3/7
ഉച്ച ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനുമള്ള മെനു: നെയ്ച്ചോർ, ഗോതമ്പ് പൊറോട്ട, പരിപ്പുകറി, തോരൻ എന്നിവയ്ക്കൊപ്പം നോൺ വെജിറ്റേറിയൻകാർക്ക് വറുത്തരച്ച ചിക്കൻ കറിയും വെജിറ്റേറിയൻകാർക്ക് ഫ്രൂട്ട് ട്രൈഫിളും ലഭിക്കും. രണ്ടാമത്തെ ഓപ്ഷനിൽ മട്ടയരി ചോറ്, ചപ്പാത്തി, തീയൽ, വറുത്തരച്ച വെജ് കറി, അടപ്രഥമൻ എന്നിവയാണുള്ളത്.
advertisement
4/7
ഇതിൽ നോൺ വെജ് യാത്രക്കാർക്ക് മലബാർ ചിക്കൻ കറിയും എക്സിക്യൂട്ടീവ് ക്ലാസിൽ മീൻ കറിയും ലഭ്യമാകും. മൂന്നാമത്തെ ഓപ്ഷനായി വെജ് ബിരിയാണി അല്ലെങ്കിൽ ചിക്കൻ ബിരിയാണിക്കൊപ്പം മലബാർ പൊറോട്ട, ഗ്രീൻപീസ് കറി, പൊട്ടറ്റോ മസാല, സേമിയ പായസം എന്നിവയും ലഭിക്കും.
advertisement
5/7
പ്രഭാതഭക്ഷണത്തിലും വിപുലമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇഡലി, വട, സാമ്പാർ, ഉണ്ണിയപ്പം, ഇടിയപ്പം, കടലക്കറി, മിക്സഡ് വെജ് ഉപ്പുമാവ്, വട്ടയപ്പം തുടങ്ങിയ വെജിറ്റേറിയൻ വിഭവങ്ങൾ വിവിധ ദിവസങ്ങളിൽ മാറിമാറി വരും.
advertisement
6/7
നോൺ വെജ് യാത്രക്കാർക്കായി മുട്ട ചിക്കിയത്, ബ്രഡ് റോൾ, മുട്ട റോസ്റ്റ്, ടീ കേക്ക്, വെജ് കട്ലറ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരത്തെ ലഘുഭക്ഷണത്തിൽ ഇലയട, പരിപ്പുവട, കൊഴുക്കട്ട, ചീര വട തുടങ്ങിയ നാടൻ വിഭവങ്ങൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്.
advertisement
7/7
കഴിഞ്ഞ രണ്ടാഴ്ചയായി നടത്തിയ മീൽ ട്രയലുകളിൽ യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സി.എ.എ.എഫ്.എസ് കോർപ്പറേറ്റ് ഷെഫ് സി. ഗുണശേഖർ അറിയിച്ചു. കേരളീയ തനിമയുള്ള വിഭവങ്ങൾ ഉൾപ്പെടുത്തിയത് യാത്രക്കാർക്ക് വന്ദേഭാരത് യാത്ര കൂടുതൽ ആസ്വാദ്യകരമാക്കുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.
മലയാളം വാർത്തകൾ/Photogallery/Kerala/
കേരളത്തിലെ വന്ദേഭാരത് ട്രെയിനുകളിൽ നെയ്ച്ചോറും ചിക്കൻ കറിയും മുതൽ അടപ്രഥമൻ വരെ;മെനു പരിഷ്കരിച്ചു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories