Sushant Singh Rajput | സംവിധായകൻ കരൺ ജോഹറിന് മുംബൈ പൊലീസിന്‍റെ സമൻസ്; മൊഴി രേഖപ്പെടുത്തും
- Published by:Asha Sulfiker
- news18-malayalam
Last Updated:
സുശാന്തിന്‍റെ മരണത്തിൽ ഏറ്റവും കൂടുതൽ പഴി ചാരപ്പെടുന്ന വ്യക്തികളിലൊരാളാണ് സംവിധായകൻ കരൺ ജോഹർ. താരങ്ങളുടെ മക്കളെ മാത്രം ഉയർത്തി കൊണ്ടു വരാൻ ശ്രമിക്കുന്ന കരൺ, പുറത്തു നിന്ന് വന്നവരെ ബോളിവുഡിൽ നിലനിർത്താതിരിക്കാൻ ശ്രമങ്ങൾ നടത്താറുണ്ടെന്നായിരുന്നു ആരോപണം
advertisement
1/8

നടൻ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ കരൺ ജോഹറിന്‍റെ മൊഴിയെടുക്കാന്‍ പൊലീസ്.
advertisement
2/8
മൊഴി രേഖപ്പെടുത്താൻ ഹാജരാകമെന്നാവശ്യപ്പെട്ട് കരണിന് പൊലീസ് സമൻസ് അയച്ചു. കേസിൽ കരൺ ജോഹറിന്‍റെ നിർമ്മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷൻസ് സിഇഒ അപൂർവ മെഹ്തയ്ക്കും സമൻസ് അയച്ചിട്ടുണ്ട്
advertisement
3/8
കരൺ ജോഹറിന്‍റെ മാനേജറായ രേഷ്മ ഷെട്ടിയുടെ മൊഴിയും നേരത്തെ രേഖപ്പെടുത്തിയിരുന്നു. പ്രമുഖ സംവിധായകരുടെയും താരങ്ങളുടെയും അടക്കം നാൽപ്പതോളം പേരുടെ മൊഴികളാണ് സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയത്.
advertisement
4/8
ഇക്കഴിഞ്ഞ ജൂൺ പതിനാലിനാണ് ബാന്ദ്രയിലെ വസതിയിൽ സുശാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കരിയറിന്‍റെ ഉയർച്ചയിൽ നിന്നിരുന്ന സമയത്ത് താരത്തിന്‍റെ മരണം ഏവരെയും ഞെട്ടിച്ചിരുന്നു
advertisement
5/8
ആത്മഹത്യ തന്നെയാണെന്ന് പറയപ്പെടുമ്പോഴും ഇതിലേക്ക് നയിച്ച കാരണങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. തൊഴിൽപരമായ വൈരാഗ്യവും ബോളിവുഡിൽ നേരിടേണ്ടി വന്ന വിവേചനവും അടക്കം പല സംശയങ്ങളും ഉയർന്നു
advertisement
6/8
താരത്തിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ആരാധകരും രംഗത്തെത്തി. ബോളിവുഡ് മാഫിയ ആണ് സുശാന്തിന്‍റെ മരണത്തിന് പിന്നിലെന്നാണ് ആരോപണം ബോളിവുഡിലെ കുടുംബവാഴ്ച, നെപ്പോട്ടിസം എന്നിവ സംബന്ധിച്ച് ചൂട് പിടിച്ച ചർച്ചകൾക്കും ഈ മരണം വഴിവച്ചിരുന്നു
advertisement
7/8
സുശാന്തിന്‍റെ മരണത്തിൽ ഏറ്റവും കൂടുതൽ പഴി ചാരപ്പെടുന്ന വ്യക്തികളിലൊരാളാണ് സംവിധായകൻ കരൺ ജോഹർ. താരങ്ങളുടെ മക്കളെ മാത്രം ഉയർത്തി കൊണ്ടു വരാൻ ശ്രമിക്കുന്ന കരൺ, പുറത്തു നിന്ന് വന്നവരെ ബോളിവുഡിൽ നിലനിർത്താതിരിക്കാൻ ശ്രമങ്ങൾ നടത്താറുണ്ടെന്നായിരുന്നു ആരോപണം
advertisement
8/8
സുശാന്തിന്‍റെ കരിയര്‍ നശിപ്പിക്കാൻ കരൺ അടക്കമുള്ള സംവിധായകർ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
Sushant Singh Rajput | സംവിധായകൻ കരൺ ജോഹറിന് മുംബൈ പൊലീസിന്‍റെ സമൻസ്; മൊഴി രേഖപ്പെടുത്തും