TRENDING:

ഓസ്കാർ വേദിയിൽ റിഹാനയ്ക്കൊപ്പം 'നാട്ടു നാട്ടു' ഗായകർ; ഒന്നിച്ചൊരു പാട്ട് വരട്ടെയെന്ന് ആരാധകർ

Last Updated:
ഓസ്കാറിൽ രിഹാന, ലേഡി ഗാഗ തുടങ്ങിയ വമ്പൻ താരങ്ങളോടാണ് RRR മത്സരിച്ചത്
advertisement
1/6
ഓസ്കാർ വേദിയിൽ റിഹാനയ്ക്കൊപ്പം 'നാട്ടു നാട്ടു' ഗായകർ; ഒന്നിച്ചൊരു പാട്ട് വരട്ടെയെന്ന് ആരാധകർ
RRR സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്കാർ തിളക്കത്തിലാണ്. സംഗീത സംവിധായകൻ എംഎം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ഗാനം ആലപിച്ച കാല ഭൈരവയും രാഹുൽ സിപ്ലിഗഞ്ജുമാണ് ഇന്ത്യയിലെ പുതിയ താരങ്ങൾ. ഓസ്കാറിൽ രിഹാന, ലേഡി ഗാഗ തുടങ്ങിയ വമ്പൻ താരങ്ങളോടാണ് ഇവർ മത്സരിച്ചത്.
advertisement
2/6
ഒരു ഇന്ത്യൻ ഗാനത്തിന് ലഭിക്കുന്ന ആദ്യ ഓസ്കാറാണ് നാട്ടുനാട്ടുവിന് ലഭിച്ചിരിക്കുന്നത്. ഓസ്കാർ വേദിയിൽ ലോകത്തിലെ ഏറ്റവും വലിയ കലാകരാന്മാർക്കു മുന്നിൽ ഗാനം അവതരിപ്പിക്കുകയും ചെയ്തിരുന്നു.
advertisement
3/6
ഇതിനു ശേഷം പോപ് ഗായിക സാക്ഷാൽ രിഹാനയെ നേരിട്ടു കാണുകയും അൽപസമയം ചെലവഴിക്കുകയും ചെയ്തതിന്റെ ആവേശത്തിലാണ് കാലഭൈരവയും രാഹുൽ സിപ്ലിഗ‍ഞ്ജും. ഇരുവരും രിഹാനയ്ക്കൊപ്പമുള്ള ചിത്രങ്ങൾ തങ്ങളുടെ സോഷ്യൽമീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
advertisement
4/6
‌തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഗായികയെ നേരിട്ടു കണ്ടതിന്റെ സന്തോഷമാണ് കാലഭൈരവ ചിത്രം പങ്കുവെച്ചു കൊണ്ട് കുറിച്ചത്.
advertisement
5/6
സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട നിമിഷം എന്നാണ് രാഹുൽ രിഹാനയെ കണ്ടതിനെ വിശേഷിപ്പിച്ചത്. ഓസ്കാർ നേടിയതിനു പിന്നാലെ രിഹാന നേരിട്ട് അഭിനന്ദിച്ചുവെന്നും രാഹുൽ കുറിച്ചു.
advertisement
6/6
രിഹാനയ്ക്കൊപ്പമുള്ള ചിത്രങ്ങൾ കണ്ടതോടെ ഇന്ത്യയിലെ ആരാധകരും ആവേശത്തിലായി. ഇനി രിഹാനയ്ക്കൊപ്പം ഒരു കൊളാബറേഷൻ ഉണ്ടാകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
ഓസ്കാർ വേദിയിൽ റിഹാനയ്ക്കൊപ്പം 'നാട്ടു നാട്ടു' ഗായകർ; ഒന്നിച്ചൊരു പാട്ട് വരട്ടെയെന്ന് ആരാധകർ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories