ഹാട്രിക്ക് അടിച്ച് ബാലയ്യ; ലിയോക്ക് ഒപ്പമെത്തിയ 'ഭഗവന്ത് കേസരി' ആറുദിവസം കൊണ്ട് 100 കോടി ക്ലബിൽ
- Published by:Rajesh V
- news18-malayalam
Last Updated:
Bhagavanth Kesari Movie: ബാലയ്യയുടെ തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രമാണ് ഈ നേട്ടം കൈവരിക്കുന്നത്
advertisement
1/7

ഹൈദരാബാദ്: വിജയ് ചിത്രം 'ലിയോ'യ്‍ക്കൊപ്പം എത്തിയ നന്ദമുരി ബാലകൃഷ്‍ണയുടെ 'ഭഗവന്ത് കേസരി' നൂറുകോടി ക്ലബില്‍. ആറുദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ബാലയ്യയുടെ തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രമാണ് 100 കോടി ക്ലബില്‍ ഇടംനേടുന്നത്.
advertisement
2/7
സംവിധായകൻ അനിൽ രവിപുടി ഒരുക്കിയ 'ഭഗവന്ത് കേസരി' ആഗോള ബോക്സോഫീസിലാണ് 100 കോടി കവിഞ്ഞത്. എന്നാല്‍ ദസറ അവധിക്ക് ശേഷം പ്രതീക്ഷിച്ചിരുന്ന പോലെ കളക്ഷനിൽ വലിയ ഇടിവാണ് ഒക്ടോബർ 25ന് ചിത്രത്തിന് ഉണ്ടായത്. ചിത്രം ഇപ്പോൾ ഇന്ത്യയിൽ 70 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ്. അടുത്ത വാരാന്ത്യത്തിൽ വീണ്ടും ചിത്രം മികച്ച കളക്ഷനിലേക്ക് എത്തുമെന്നാണ് ട്രേഡി അനലിസ്റ്റുകൾ പറയുന്നത്.
advertisement
3/7
ബാലയ്യയുടെ അവസാന രണ്ട് ചിത്രങ്ങളായ 'അഖണ്ഡ', 'വീരസിംഹ റെഡ്ഡി' എന്നിവയും വൻ ഹിറ്റുകളായിരുന്നു. ആ പട്ടികയിലേക്കാണ് 'ഭഗവന്ത് കേസരി'യും എത്തുന്നത്. ആറ് ദിവസം കൊണ്ട് ലോകമെമ്പാടും 100 കോടി കടന്ന 'ഭഗവന്ത് കേസരി' ഇപ്പോഴും തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നുണ്ട്. ബുധനാഴ്ച ചിത്രം ഇന്ത്യയിൽ 6 കോടി രൂപ നേടിയതായതാണ് കണക്കുകള്‍.
advertisement
4/7
ആറ് ദിവസത്തെ മൊത്തം കളക്ഷൻ ഇപ്പോൾ ആഭ്യന്തര ബോക്സോഫീസിൽ 66.35 കോടി രൂപയാണ്. ഒക്‌ടോബർ 25ന് 38.33 ശതമാനം ഒക്യുപെൻസിയാണ് 'ഭഗവന്ത് കേസരി'ക്ക് ലഭിച്ചത്.
advertisement
5/7
നന്ദമുരി ബാലകൃഷ്‍ണയ്‍ക്കൊപ്പം ഭഗവന്ത് കേസരിയില്‍ ശ്രീലീല, കാജല്‍ അഗര്‍വാള്‍, അര്‍ജുൻ രാംപാല്‍ തുടങ്ങി ഒട്ടേറ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തിയപ്പോള്‍ രണ്ടാം പകുതി മികച്ചത് എന്നാണ് ചിത്രം കണ്ടവര്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.
advertisement
6/7
ബാലയ്യയുടെയും ശ്രീലീലയുടെയും തകര്‍പ്പൻ പ്രകടനമാണ് ചിത്രം എന്നും ഭവന്ത് കേസരി കണ്ട പ്രേക്ഷകരില്‍ മിക്കവരും അഭിപ്രായപ്പെടുന്നു. ഒരു ക്ലീൻ ഫാമിലി എന്റര്‍ടെയ്‍ൻമെന്റ് ചിത്രമാണ് ഭഗവന്ത് കേസരി എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
advertisement
7/7
ത്രം ബാലയ്യയുടെ വണ്‍ മാൻ ഷോ ആണെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ അനില്‍ രവിപുടി എന്ന സംവിധായകന് കൈയടിക്കുകയാണ് മറ്റുചിലർ
മലയാളം വാർത്തകൾ/Photogallery/Film/
ഹാട്രിക്ക് അടിച്ച് ബാലയ്യ; ലിയോക്ക് ഒപ്പമെത്തിയ 'ഭഗവന്ത് കേസരി' ആറുദിവസം കൊണ്ട് 100 കോടി ക്ലബിൽ