റെക്കോർഡ് തുക നൽകി ജവാൻ സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്! 7 മിനിട്ട് ഡിലീറ്റഡ് സീൻ ഉൾപ്പെടെ ഒടിടിയിലേക്ക്
- Published by:Naseeba TC
- news18-malayalam
Last Updated:
80 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റത്
advertisement
1/7

ആയിരം കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് ഷാരൂഖ് ഖാൻ നായകനായ ആറ്റ്ലീ ചിത്രം ജവാൻ. തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രം ഉടൻ തന്നെ ഒടിടിയിലെത്തുമെന്നാണ് സൂചന.
advertisement
2/7
നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. റെക്കോർഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
advertisement
3/7
മാത്രമല്ല, ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു സന്തോഷ വാർത്ത കൂടിയുണ്ട്. തിയേറ്റർ പതിപ്പിൽ നിന്നും ഡിലീറ്റ് ചെയ്ത ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് ചിത്രം ഒടിടിയിൽ എത്തുന്നത്.
advertisement
4/7
ഏഴ് മിനിറ്റോളം ദൈർഘ്യങ്ങൾ ഒടിടിയിൽ അധികമായി ഉൾപ്പെടുത്തിയാകും എത്തുന്നത്. തിയേറ്ററിൽ 2 മണിക്കൂർ 45 മിനുട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. ഒടിടിയിൽ എത്തുമ്പോൾ ഇത് 3 മണിക്കൂർ 15 മിനുട്ടാകും.
advertisement
5/7
അതേസമയം, എന്നാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തുന്നതെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അവസാനത്തോടെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.
advertisement
6/7
റെക്കോര‍്ഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ്, മ്യൂസിക് അവകാശങ്ങളെല്ലാം കൂടി 250 കോടി രൂപയ്ക്കാണ് വിറ്റിരിക്കുന്നത്.
advertisement
7/7
സീയാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റത്.
മലയാളം വാർത്തകൾ/Photogallery/Film/
റെക്കോർഡ് തുക നൽകി ജവാൻ സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്! 7 മിനിട്ട് ഡിലീറ്റഡ് സീൻ ഉൾപ്പെടെ ഒടിടിയിലേക്ക്