TRENDING:

Niranjana Anoop | വാ, നമുക്ക് ഒളിച്ചോടാം! ആരാധകന്റെ ക്ഷണത്തിന് കലക്കൻ മറുപടി നൽകി നടി നിരഞ്ജന അനൂപ്

Last Updated:
Niranjana Anoop gives an apt reply to a man who wanted to elope | വിരുതനായ ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി നടി നിരഞ്ജന അനൂപ്
advertisement
1/7
വാ, നമുക്ക് ഒളിച്ചോടാം! ആരാധകന്റെ ക്ഷണത്തിന് കലക്കൻ മറുപടി നൽകി നടി നിരഞ്ജന അനൂപ്
ലോഹം, പുത്തൻ പണം, ബി.ടെക് തുടങ്ങിയ സിനിമകളിൽ വേഷമിട്ടു ശ്രദ്ധ നേടിയ യുവ താരമാണ് നിരഞ്ജന അനൂപ്. നടി മാത്രമല്ല, നർത്തകി കൂടിയാണ് നിരഞ്ജന. മലയാള സിനിമയുമായി വളരെയധികം ബന്ധമുള്ള കുടുംബത്തിലെ ഇളമുറക്കാരിയാണ് നിരഞ്ജന. ദേവാസുരം സിനിമയിലെ മോഹൻലാൽ-രേവതി കഥാപാത്രങ്ങൾക്ക് പ്രചോദനമായത് നിരഞ്ജനയുടെ മുത്തശ്ശനും മുത്തശ്ശിയുമാണ്
advertisement
2/7
മംഗലശ്ശേരി നീലകണ്ഠനും ഭാര്യക്കും പ്രചോദനമായത് മുല്ലശ്ശേരി രാജഗോപാലും ഭാര്യ ലക്ഷ്മിയുമാണ്. അവരുടെ മകൾ നാരായണിയുടെയും അനൂപ് അക്ബറിന്റേയും മകളാണ് നിരഞ്ജന. ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് നിരഞ്ജന. ഇപ്പോൾ ഇൻസ്റ്റഗ്രാം ചോദ്യോത്തരവേളയിലാണ് വിരുതനായ ഒരു ആരാധകൻ 'വാ നമുക്ക് ഒളിച്ചോടാം 'എന്ന ആവശ്യവുമായി എത്തിച്ചേർന്നത്. നിരഞ്ജന അതിന് മികച്ച മറുപടി നൽകിയിരിക്കുകയാണ് (തുടർന്ന് വായിക്കുക)
advertisement
3/7
അടുത്തിടെ പുറത്തിറങ്ങിയ മഞ്ജു വാര്യർ ചിത്രം ചതുർമുഖത്തിലും നിരഞ്ജന വേഷമിട്ടിരുന്നു. എന്തായാലും ആരാധകന്റെ ചോദ്യത്തിന് സ്വന്തം ശബ്ദത്തിൽ വീഡിയോ മറുപടിയാണ് നിരഞ്ജന നൽകിയത്
advertisement
4/7
'എനിക്ക് പ്രേമവുമില്ല, പ്രേമിക്കാൻ ആഗ്രഹവുമില്ല. ടാറ്റാ, ബൈ ബൈ' എന്നാണ് നിരഞ്ജന നൽകിയ മറുപടി
advertisement
5/7
നിരഞ്ജനയുടെ അമ്മ നാരായണിയും നർത്തകിയാണ്. നിരഞ്ജന കുച്ചിപ്പുടിയും ഭരതനാട്യവും അവതരിപ്പിക്കാറുണ്ട്. അടുത്തിടെ തന്റെ മുത്തശ്ശനെയും മുത്തശ്ശിയേയും രേവതി സന്ദർശിച്ച ഒരു പഴയകാല ചിത്രം നിരഞ്ജന പോസ്റ്റ് ചെയ്തിരുന്നു
advertisement
6/7
നിരഞ്ജനയുടെ മുത്തശ്ശൻ രാജഗോപാലിനും മുത്തശ്ശി ലക്ഷ്മിക്കും ഒപ്പം രേവതി
advertisement
7/7
നിരഞ്ജന അച്ഛൻ അനൂപിനും അമ്മ നാരായണിക്കുമൊപ്പം
മലയാളം വാർത്തകൾ/Photogallery/Film/
Niranjana Anoop | വാ, നമുക്ക് ഒളിച്ചോടാം! ആരാധകന്റെ ക്ഷണത്തിന് കലക്കൻ മറുപടി നൽകി നടി നിരഞ്ജന അനൂപ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories