സ്വർണ്ണത്തിൽ മുങ്ങാത്ത വധു; അമ്മയുടെ വിവാഹദിന ചിത്രവുമായി മലയാളത്തിന്റെ യുവതാരം
- Published by:user_57
- news18-malayalam
Last Updated:
സന്തോഷവും മുഖപ്രസാദവും കൊണ്ടലങ്കരിച്ച തന്റെ അമ്മയുടെ വിവാഹ ദിനത്തിലെ ചിത്രവുമായി മലയാളികളുടെ പ്രിയ യുവതാരം
advertisement
1/7

സ്വർണത്തിന്റെയും സ്ത്രീധനത്തിന്റെയും കണ്ണുനീർ കണക്കുകൾ കേൾക്കാത്ത ദിവസം ഇല്ല എന്നായി മലയാളിക്ക്. എത്ര കൊടുത്താലും പോരാ എന്ന മട്ടിൽ പെൺകുട്ടികളുടെ ജീവിതവും അതിനേക്കാളേറെ ജീവനും കൊണ്ട് പന്താടുന്ന ഈ സാമൂഹിക വിപത്തിനെ ഭയക്കാത്തവരായി ആരുമില്ല. എങ്കിൽ ഈ വധുവിനെ കണ്ടോളൂ. വർഷങ്ങൾക്ക് മുൻപുള്ള ഈ ചിത്രത്തിൽ നിങ്ങൾക്ക് സ്വർണത്തിൽ മുങ്ങികുളിക്കാത്ത വധുവിനെ പരിചയപ്പെടാം
advertisement
2/7
മലയാള സിനിമയുടെ ഒരു പ്രിയ യുവതാരത്തിന്റെ അമ്മയാണിത്. ആളൊരു നർത്തകിയാണ്. പോരാത്തതിന് മലയാളികളുടെ അഭിമാനമായ ജീവിതത്തിലെ മംഗലശ്ശേരി നീലകണ്ഠന്റെയും ഭാനുമതിയുടെയും സ്വന്തം. ആ മകളുടെ മകളാണ് ഇന്ന് സിനിമയിൽ. വർഷങ്ങൾ പിന്നിട്ടു. അന്നത്തെ നവവധുവും വരനുമാണ് ചുവടെ (തുടർന്ന് വായിക്കുക)
advertisement
3/7
പ്രായഭേദമന്യേ പലരെയും നൃത്തം അഭ്യസിപ്പിച്ച നാരായണി അനൂപും ഭർത്താവ് അനൂപ് അക്ബറുമാണിത്. ഇവരുടെ മകൾ നിരഞ്ജന അനൂപ് ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയ യുവനടിയാണ്
advertisement
4/7
അച്ഛന്റെയും അമ്മയുടെയും ഒപ്പം നിരഞ്ജന
advertisement
5/7
തന്റെ അമ്മയുടെ വിവാഹ വേളയിലെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടുള്ള നിരഞ്ജനയുടെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ് ആണിത്
advertisement
6/7
നിരഞ്ജനയ്ക്കും അമ്മയുമായി ഒട്ടേറെ സാദൃശ്യമുണ്ട്. നർത്തകി കൂടിയാണ് നിരഞ്ജന അനൂപ്
advertisement
7/7
മഞ്ജു വാര്യർ ചിത്രം ചതുമുഖത്തിൽ നിരഞ്ജന ശ്രദ്ധേയ വേഷം ചെയ്തിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
സ്വർണ്ണത്തിൽ മുങ്ങാത്ത വധു; അമ്മയുടെ വിവാഹദിന ചിത്രവുമായി മലയാളത്തിന്റെ യുവതാരം