ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നായികമാരിൽ ഒന്നാമത് ആലിയ; ആദ്യ പത്തിൽ തെന്നിന്ത്യയിൽ നിന്ന് ആരൊക്കെ?
- Published by:Rajesh V
- news18-malayalam
Last Updated:
Ormax Media ഏറ്റവും ജനപ്രിയ നായികമാരിൽ തെന്നിന്ത്യയിൽ നിന്ന് ഇടം നേടിയത് 5 പേർ.
advertisement
1/10

രാജ്യത്തെ ഏറ്റവും ജനപ്രിയ താരങ്ങൾ ആരെല്ലാം. Ormax Mediaആണ് പട്ടിക പുറത്തുവിട്ടത്. ബോളിവുഡ് താരം ആലിയ ഭട്ടാണ് ഒന്നാം സ്ഥാനത്ത്.
advertisement
2/10
സമാന്ത റൂത്ത് പ്രഭുവാണ് രണ്ടാം സ്ഥാനത്ത്. നയൻ താരയെയും രശ്മിക മന്ദാനയെയും പിന്തള്ളിയാണ് സമാന്ത രണ്ടാം സ്ഥാനത്തെത്തിയത്.
advertisement
3/10
ബോളിവുഡിലെ ദീപിക പദുകോൺ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ പ്രേക്ഷകർ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞ പേരുകളിൽ ആദ്യ സ്ഥാനം ദിപീകയാണെന്ന് നേരത്തെ ഐഎംഡിബി റിപ്പോർട്ട് വന്നിരുന്നു.
advertisement
4/10
ലേഡി സൂപ്പര്‍ സ്റ്റാർ നയൻതാരയെയും നാഷണൽ ക്രഷായി വളർന്ന രശ്മിക മന്ദാനയെയും പിന്നിലാക്കി കാജൽ അഗർവാളാണ് നാലാം സ്ഥാനത്തെത്തിയത്.
advertisement
5/10
ബോളിവുഡ് താരം കത്രീന കൈഫ അഞ്ചാം സ്ഥാനത്തെത്തി. താരറാണിമാര്‍ അടക്കി വാഴുന്ന ബോളിവുഡില്‍ വളരെ പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിയ താരം.
advertisement
6/10
തെന്നിന്ത്യൻ താരം നയൻതാര ആറാം സ്ഥാനത്താണ്. സമാന്തക്കും കാജല്‍ അഗർവാളിനും പിന്നാലെയാണ് നയൻതാരയും പട്ടികയിൽ ഇടംനേടിയത്.
advertisement
7/10
തെന്നിന്ത്യയിൽ നിന്ന് മുന്നിലെത്തുമെന്ന് കരുതിയ ദേശീയ ക്രഷ് രശ്മിക മന്ദാന ഏഴാം സ്ഥാനത്താണ്. സോഷ്യൽ മീഡിയയിലും ഒട്ടേറെ ആരാധകരുള്ള താരത്തിന്റേതായി പുഷ്പ 2വാണ് ഇനി പുറത്തിറങ്ങാനുള്ളത്.
advertisement
8/10
ബോളിവുഡ് സെൻസേഷൻ താരം കിയാര അദ്വാനി എട്ടാം സ്ഥാനത്താണ്. ഷങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചറാണ് താരത്തിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.
advertisement
9/10
ജനപ്രിയ നായികമാരിൽ ബോളിവുഡ് താരം കൃതി സനോൺ ഒൻപതാം സ്ഥാനത്താണ്.
advertisement
10/10
തെന്നിന്ത്യൻ താരം തൃഷയാണ് പത്താമതെത്തിയത്. വിജയ്ക്കൊപ്പം ലിയോയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ അടുത്ത ചിത്രം അജിത്തിനൊപ്പമാണ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചിയിലാണ് തൃഷയെ കാണാനാവുക.
മലയാളം വാർത്തകൾ/Photogallery/Film/
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നായികമാരിൽ ഒന്നാമത് ആലിയ; ആദ്യ പത്തിൽ തെന്നിന്ത്യയിൽ നിന്ന് ആരൊക്കെ?