തിയേറ്ററിനകത്ത് വർണക്കടലാസ് വിതറി ആരാധകർ; പവൻ കല്യാണിന്റെ 'വീരമല്ലു' യുകെയിലെ പ്രദർശനം നിർത്തി
- Published by:Sneha Reghu
- news18-malayalam
Last Updated:
ഭൂരിഭാഗം സോഷ്യൽ മീഡിയാ പ്രതികരണങ്ങളിലും തീയേറ്റർ ജീവനക്കാരെ പിന്തുണക്കുകയാണ്
advertisement
1/5

ആരാധകരുടെ അതിരുകടന്നുള്ള ആഘോഷം പലപ്പോഴും വിനയായി തീരുന്നത് തിയേറ്റർ ഉടമകൾക്കും ജീവനകാർക്കുമാണ്. കൂടുതലായും ഇന്ത്യയിലാണ് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ സിനിമ റിലീസാകുമ്പോൾ വർണക്കടലാസുകൾ വാരിവിതറി ആഘോഷിക്കുന്നത്. മറ്റ് രാജ്യങ്ങളിലാണ് ഇത്തരത്തിലുള്ള ആഘോഷമെങ്കിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരും.
advertisement
2/5
കഴിഞ്ഞ ദിവസം പവൻ കല്യാൺ നായകനായെത്തിയ ഹരി ഹര വീര മല്ലു എന്ന ചിത്രം റിലീസ് ചെയ്തിരുന്നു. ചിത്രം യു കെയിലെ ഒരു തിയേറ്ററിൽ പ്രദർശിച്ചപ്പോൾ ആരോധകരുടെ ആഹ്ലാദപ്രകടനം അതിരുവിടുകയും തുടർന്നു നടന്ന സംഭവ വികാസങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
advertisement
3/5
ആരാധകർ തിയേറ്ററിൽ ചെറിയ വർണകടലാസുകൾ വിതറിയതോടൊണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന്, വലിയ രീതിയിൽ ബഹളമുണ്ടാകുകയും ജീവനക്കാർ പ്രദർശനം നിർത്തിവയ്ക്കുകയും ചെയ്തു. അതേസമയം ഇത്തരം ആഹ്ളാദപ്രകടനങ്ങൾ പാടില്ലെന്ന മുന്നറിയിപ്പൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ആരാധകരുടെ വാദം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആരാധകരുടെ പെരുമാറ്റത്തിന് സോഷ്യൽമീഡിയയിൽ വലിയ രീതിയിലെ വിമർശനങ്ങളാണ് ഉയരുന്നത്.
advertisement
4/5
ഭൂരിഭാഗം സോഷ്യൽ മീഡിയാ പ്രതികരണങ്ങളിലും തീയേറ്റർ,movi ജീവനക്കാരെ പിന്തുണക്കുകയാണ്. ജീവനക്കാർ ചെയ്തത് തികച്ചും ശരിയാണ്, ആരാധകരുടേത് അങ്ങേയറ്റം മോശമായ പ്രവൃത്തിയാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ആരാധകരെക്കെണ്ടുതന്നെ തീയേറ്റർ വൃത്തിയാക്കിക്കണമെന്ന അഭിപ്രായവും ഉയർന്നിരുന്നു. ഇന്ത്യക്കാർ കുറച്ചും കൂടി പൗരബോധം കാണിക്കുകയും വീടിന് പുറത്തിറങ്ങിയാൽ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് പഠിക്കണമെന്നുമാണ് ഒരാളുടെ കമന്റ്.
advertisement
5/5
കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്‍യുമാണ് സംവിധാനം ചെയ്ത ഹരി ഹര വീര മല്ലുവിന് പെയ്ഡ് റിവ്യൂ ആണെന്ന് ഇന്നലെ ആരോപണങ്ങൾ ഉയർന്നിരുന്നു. നിധി അഗര്‍വാളാണ് നായികയായി എത്തിയ ചിത്രത്തിൽ ബോബി ഡിയോളും മറ്റൊരു പ്രധാനവേഷത്തിൽ എത്തിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
തിയേറ്ററിനകത്ത് വർണക്കടലാസ് വിതറി ആരാധകർ; പവൻ കല്യാണിന്റെ 'വീരമല്ലു' യുകെയിലെ പ്രദർശനം നിർത്തി