TRENDING:

ഉമ്മവച്ച് ശ്രീനിഷ്; പേളി മാണിക്ക് ഇത് ഏഴാംമാസം, വളകാപ്പ് ചിത്രങ്ങളുമായി പേളിയും ശ്രീനിഷും

Last Updated:
ഏറ്റവും അടുത്തായി തങ്ങളുടെ ആദ്യത്തെ പൊന്നോമനയെ കാത്തിരിക്കുന്ന സന്തോഷത്തിൽ പുറത്തിറക്കിയ ചെല്ലക്കണ്ണനെ... ഗാനം പേളിയും ശ്രീനിഷും അവതരിപ്പിച്ചിരുന്നു
advertisement
1/6
പേളി മാണിക്ക് ഇത് ഏഴാംമാസം, വളകാപ്പ് ചിത്രങ്ങളുമായി പേളിയും ശ്രീനിഷും
ആരാധകരുടെ പ്രിയപ്പെട്ട താരമായ പേളി മാണി തന്റെ ഗർഭകാലത്തിലൂടെ കടന്നുപോകുകയാണ്. കുഞ്ഞുവാവയെ കാത്തിരിക്കുന്ന ഓരോ ദിവസത്തെയും വിശേഷങ്ങൾ പേളി മാണിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പങ്കുവെക്കാറുണ്ട്. പേളി മാണിക്ക് ഇത് ഏഴാം മാസമാണ്. (ഫോട്ടോ - ഇൻസ്റ്റഗ്രാം)
advertisement
2/6
ഏഴാം മാസത്തിലെ ചടങ്ങായ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളുമായാണ് പേളിയും ശ്രീനിഷും ഇത്തവണ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ എത്തിയിരിക്കുന്നത്. 'ഓരോ നിമിഷവും സ്പെഷ്യൽ ആക്കുന്നു. ജനിക്കാൻ പോകുന്ന ഞങ്ങളുടെ ലോകത്തിനായി കാത്തിരിക്കുന്നു. ഞങ്ങളുടെ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ.' - വളകാപ്പ് ചടങ്ങിനായി ഒരുങ്ങിയ പേളിയോട് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് ശ്രീനിഷ് കുറിച്ചു. (ഫോട്ടോ - ഇൻസ്റ്റഗ്രാം)
advertisement
3/6
പരമ്പരാഗത തമിഴ് രീതിയിലാണ് വളകാപ്പ് ചടങ്ങുകൾക്കായി ദമ്പതികൾ ഒരുങ്ങിയിരിക്കുന്നത്. ഓറഞ്ച് ഷേഡിലുള്ള സാരിയും മജന്ത നിറത്തിലുള്ള ബ്ലൗസും അണിഞ്ഞ് പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളും അണിഞ്ഞാണ് വളകാപ്പ് ചടങ്ങിനായി പേളി എത്തിയത്. പൈജാമയും കുർത്തയും അണിഞ്ഞാണ് ശ്രീനിഷ് എത്തിയിരിക്കുന്നത്. (ഫോട്ടോ - ഇൻസ്റ്റഗ്രാം)
advertisement
4/6
ഗർഭകാലത്തെ ഓരോ ദിവസത്തെയും വിശേഷങ്ങൾ പേളി തന്റെ സോഷ്യൽ മീഡിയകളിൽ പങ്കു വെയ്ക്കാറുണ്ടായിരുന്നു. പേളിയുടെ ഓരോ ദിവസവും രസകരമായി ചിലവിടുന്നതിന്റെ തെളിവാണ് അവരുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളും യൂട്യൂബ് വീഡിയോകളും. (ഫോട്ടോ - ഇൻസ്റ്റഗ്രാം)
advertisement
5/6
ഭക്ഷണം, നൃത്തം, പാട്ട് എന്നിങ്ങനെ എന്തെല്ലാം രീതിയിൽ ഗർഭകാലം ആസ്വാദ്യകരമാക്കി മാറ്റാമോ അങ്ങനെയെല്ലാം പേളി തന്റെ ദിനങ്ങൾ രസകരമാക്കി തീർക്കുകയാണ്. (ഫോട്ടോ - ഇൻസ്റ്റഗ്രാം)
advertisement
6/6
ഏറ്റവും അടുത്തായി തങ്ങളുടെ ആദ്യത്തെ പൊന്നോമനയെ കാത്തിരിക്കുന്ന സന്തോഷത്തിൽ പുറത്തിറക്കിയ ചെല്ലക്കണ്ണനെ... ഗാനം പേളിയും ശ്രീനിഷും അവതരിപ്പിച്ചിരുന്നു. പേളി തന്നെ ഗായികയുടെയും രചയിതാവിന്റെയും റോളുകളിൽ തിളങ്ങിയ ഗാനമാണിത്. വളരെ മികച്ച പ്രതികരണമാണ് ഈ വിഡീയോ നേടിയത്. (ഫോട്ടോ - ഇൻസ്റ്റഗ്രാം)
മലയാളം വാർത്തകൾ/Photogallery/Film/
ഉമ്മവച്ച് ശ്രീനിഷ്; പേളി മാണിക്ക് ഇത് ഏഴാംമാസം, വളകാപ്പ് ചിത്രങ്ങളുമായി പേളിയും ശ്രീനിഷും
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories