Premalu | മഞ്ഞുമ്മല്‍ ബോയ്സിനൊപ്പം തമിഴകത്ത് കത്തിക്കയറാന്‍ 'പ്രേമലു'വും; തമിഴ് വിതരണാവകാശം സ്വന്തമാക്കി ഉദയനിധി സ്റ്റാലിന്‍
- Published by:Arun krishna
- news18-malayalam
Last Updated:
മാര്‍ച്ച് 15ന് തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ റീലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ റെഡ് ജയിന്‍റ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
advertisement
1/7

മഞ്ഞുമ്മല്‍ ബോയ്സിലൂടെ മലയാള സിനിമ തമിഴകത്ത് നേടിയ ഉജ്വല വിജയം ആവര്‍ത്തിക്കാന്‍ ഇനി പ്രേമലുവും. ഗിരീഷ് എഡിയുടെ സംവിധാനത്തില്‍ നസ്ലെന്‍ , മമിത ബൈബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിന്‍റെ തമിഴ് പതിപ്പ് ഉടന്‍ റിലീസ് ചെയ്യും.
advertisement
2/7
ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്‍റെ തമിഴ് വേര്‍ഷന് ഉദയനിധി സ്റ്റാലിന്‌റെ റെഡ് ജയിന്‍റ് മൂവീസാണ് തിയേറ്ററുകളിലെത്തിക്കുന്നത്.
advertisement
3/7
മാര്‍ച്ച് 15ന് തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ റീലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ റെഡ് ജയിന്‍റ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായതിന് പിന്നാലെ സിനിമയുടെ തെലുങ്ക് പതിപ്പ് ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്തിരുന്നു.
advertisement
4/7
മാര്‍ച്ച് എട്ടിന് റിലീസ് ചെയ്ത തെലുങ്ക് പ്രേമലു സംവിധായകൻ എസ്.എസ്. രാജമൗലിയുടെ മകൻ കാർത്തികേയയാണ് വിതരണത്തിനെത്തിച്ചത്. വമ്പൻ തുകയ്ക്കാണ് സിനിമയുടെ മൊഴിമാറ്റ അവകാശം കാർത്തികേയ നേടിയതെന്നും റിപ്പോർട്ടുകളുണ്ട്. ബാഹുബലി റഫറന്‍സില്‍ പുറത്തുവന്ന പോസ്റ്ററും വൈറലായി.
advertisement
5/7
തെലുങ്ക് റിലീസിന് പിന്നാലെ 100 കോടി കളക്ഷന്‍ എന്ന ഐതിഹാസിക നേട്ടവും പ്രേമലു സ്വന്തമാക്കിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 50 കോടി കളക്ഷന്‍ സിനിമ സ്വന്തമാക്കി. തമിഴ് റിലീസിന് ശേഷം റെക്കോര്‍ഡ് കളക്ഷനിലേക്ക് ചിത്രം എത്തുമെന്നാണ് വിലയിരുത്തല്‍.
advertisement
6/7
യുവത്വം ആഘോഷമാക്കിയ ചിത്രത്തില്‍ നസ്ലെനും മമിതയ്ക്കും ഒപ്പം സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗവൻ, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും പ്രധാന വേഷത്തിലെത്തി.
advertisement
7/7
ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി.എഫ്.എക്സ്.: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി.ഐ.: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്.
മലയാളം വാർത്തകൾ/Photogallery/Film/
Premalu | മഞ്ഞുമ്മല്‍ ബോയ്സിനൊപ്പം തമിഴകത്ത് കത്തിക്കയറാന്‍ 'പ്രേമലു'വും; തമിഴ് വിതരണാവകാശം സ്വന്തമാക്കി ഉദയനിധി സ്റ്റാലിന്‍