‘ഏതെങ്കിലും പത്തു പേരു കണ്ടു മാർക്കിടാനല്ല, സിനിമ എടുക്കുന്നത് പ്രേക്ഷകർക്ക് വേണ്ടിയെന്ന് പൃഥ്വിരാജ്
- Published by:ASHLI
- news18-malayalam
Last Updated:
പൃഥ്വിരാജ് ഷാർജയിൽ പറഞ്ഞത്, 'ആടുജീവിതം' സിനിമയ്ക്ക് പ്രേക്ഷകരുടെ പിന്തുണയാണ് ഏറ്റവും വലിയ അവാർഡ്, ദേശീയ അവാർഡ് ലഭിക്കാത്തതിൽ നിരാശയില്ല.
advertisement
1/5

ഏതെങ്കിലും പത്തു പേരു കണ്ടു മാർക്കിടാനല്ല, സിനിമ എടുക്കുന്നത് പ്രേക്ഷകർക്ക് വേണ്ടിയെന്ന് നടൻ പൃഥ്വിരാജ്. ഷാർജയിൽ നടന്ന ഒരു പൊതുപരിപാടിയിൽ വെച്ച് 'ആടുജീവിതം' സിനിമയ്ക്ക് ദേശീയ അവാർഡ് ലഭിക്കാത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
advertisement
2/5
'ആടുജീവിത'ത്തിന് പ്രേക്ഷകർ നൽകിയ പിന്തുണയാണ് ഏറ്റവും വലിയ അവാർഡെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. സിനിമ ഏതെങ്കിലും ഒരു ജൂറിയോ പത്ത് പേരോ കണ്ട് മാർക്കിടാനോ, ഏതെങ്കിലും രാജ്യാന്തര ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കാനോ വേണ്ടിയല്ല.
advertisement
3/5
തീർച്ചയായും അതൊക്കെ നല്ലതാണ്. പക്ഷേ സിനിമ എടുക്കുന്നത് പ്രേക്ഷകർക്ക് വേണ്ടിയാണ്. അവർ തിയറ്ററിൽ പോയി സിനിമ കണ്ട് ആസ്വദിക്കാൻ വേണ്ടിയാണ്. അപ്പോൾ പ്രേക്ഷകർ ആ സിനിമയ്ക്ക് ഏറ്റവും വലിയ അവാർഡ് തന്നുകഴിഞ്ഞു. അതിന് പ്രേക്ഷകർക്ക് നന്ദി. പൃഥ്വിരാജ് പറഞ്ഞു.
advertisement
4/5
ലോകോത്തര നിലവാരത്തിൽ ഒരുക്കിയ 'ആടുജീവിതം' ദേശീയ അവാർഡുകളിൽ അവഗണിക്കപ്പെട്ടത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. 14 വിഭാഗങ്ങളിലാണ് ചിത്രം മത്സരിച്ചത്.
advertisement
5/5
തിയറ്ററുകളിൽ വൻ വിജയമായിരുന്നിട്ടും, ഒമ്പത് സംസ്ഥാന അവാർഡുകൾ നേടിയ ഈ സിനിമയ്ക്ക് ഒരു ദേശീയ അവാർഡ് പോലും ലഭിച്ചിരുന്നില്ല. മികച്ച ചിത്രം, സംവിധായകൻ, ഛായാഗ്രാഹകൻ, നടൻ എന്നീ വിഭാഗങ്ങളിലെ പുരസ്കാര പ്രഖ്യാപനത്തിന് ശേഷം സമൂഹമാധ്യമങ്ങളിൽ 'ആടുജീവിത'ത്തിലെ രംഗങ്ങൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
‘ഏതെങ്കിലും പത്തു പേരു കണ്ടു മാർക്കിടാനല്ല, സിനിമ എടുക്കുന്നത് പ്രേക്ഷകർക്ക് വേണ്ടിയെന്ന് പൃഥ്വിരാജ്