പതിവ് തെറ്റിച്ചില്ല; 'ജയിലർ' ആരാധകർക്ക് നൽകി രജനികാന്ത് ഹിമാലയത്തിലേക്ക്
- Published by:Sarika KP
- news18-malayalam
Last Updated:
ഹിമാലയത്തിലേക്ക് ആത്മീയ യാത്രയിലായിരിക്കും ജയിലര്‍ റിലീസ് സമയത്ത് രജനികാന്ത്.
advertisement
1/7

നെൽസന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തുന്ന 'ജയിലർ' നാളെ റിലീസിനൊരുങ്ങുമ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന വലിയൊരു ആരാധകവൃന്ദമുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു.
advertisement
2/7
നാളെ സിനിമ റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി ചെന്നൈയിലെയും ബെംഗളൂരുവിലെയും ചില ഓഫീസുകൾ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചതായി റിപ്പോർട്ടുണ്ട്. ചിത്രത്തിലെ ആദ്യ ഗാനം 'കാവാലാ' ഇൻസ്റ്റാഗ്രാം റീൽസുകളില്‍ തരംഗമായി മാറി. രജനി ഫാന്‍സിന് ആഘോഷമായിരുന്നു രണ്ടാം ഗാനമായ 'ഹുക്കും'.
advertisement
3/7
രണ്ട് വർഷത്തിന് ശേഷം രജനികാന്തിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവാണ് ജയിലർ. ഒരു സാധാരണ റിട്ടയേർഡ് കുടുംബനാഥൻ എന്ന നിലയിൽ രജനികാന്തിന്റെ രണ്ട് വ്യക്തിത്വങ്ങൾ കാണിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
advertisement
4/7
മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ രജനികാന്തിനൊപ്പം സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. എന്നാല്‍ ആരാധകർ റിലീസിനായി കാത്തുനിൽക്കുമ്പോൾ പതിവ് തെറ്റിക്കാതെ രജനികാന്ത്.
advertisement
5/7
തന്‍റെ ചിത്രം റിലീസ് ആകുന്ന ദിവസം തമിഴ്നാട് വിട്ട് ഹിമാലയത്തിലേക്ക് പോവുക എന്ന പതിവ് വിട്ടില്ല ഇത്തവണയും രജനികാന്ത്. കൊവിഡ് ഭീഷണി കാരണം മുന്‍പ് അണ്ണാത്തെ റിലീസ് സമയത്ത് ഹിമാലയത്തിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല.
advertisement
6/7
അതിനാല്‍ ഇത്തവണ ഒരു ആഴ്ചത്തെ ഹിമാലയ വാസം മുന്നില്‍ കണ്ട് ബുധനാഴ്ച രാവിലെ ചെന്നൈയില്‍ നിന്നും രജനി പുറപ്പെട്ടു. ഹിമാലയത്തിലേക്ക് ആത്മീയ യാത്രയിലായിരിക്കും ജയിലര്‍ റിലീസ് സമയത്ത് രജനികാന്ത്.
advertisement
7/7
യാത്രയ്ക്ക് തിരിക്കും മുൻപ് ചെന്നൈയിലെ മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചു. ജയിലര്‍ സിനിമ സംബന്ധിച്ച പ്രതീക്ഷയെന്താണ് എന്ന ചോദ്യത്തിന്. നിങ്ങള്‍ കണ്ട് വിലയിരുത്തുവെന്നാണ് രജനി മറുപടി നല്‍കിയത്.
മലയാളം വാർത്തകൾ/Photogallery/Film/
പതിവ് തെറ്റിച്ചില്ല; 'ജയിലർ' ആരാധകർക്ക് നൽകി രജനികാന്ത് ഹിമാലയത്തിലേക്ക്