TRENDING:

രജനികാന്ത് നായകനായി 50 കോടി കളക്ഷൻ നേടിയ ആദ്യ തമിഴ് ചിത്രം; ഇതുവരെ ഒടിടിയിൽ റിലീസ് ചെയ്യാത്തതിന് കാരണം ഇതോ?

Last Updated:
1999-ൽ കെ.എസ്. രവികുമാറിന്റെ സംവിധാനത്തിൽ രജനികാന്ത് നിർമിച്ച ചിത്രം
advertisement
1/6
രജനികാന്ത് നായകനായി 50 കോടി കളക്ഷൻ നേടിയ ആദ്യ തമിഴ് ചിത്രം; ഇതുവരെ ഒടിടിയിൽ റിലീസ് ചെയ്യാത്തതിന് കാരണം ഇതോ?
നടൻ രജനികാന്തിന്റെ (Rajinikanth ) സിനിമാ ജീവിതത്തിൽ വഴിത്തിരിവായ ചിത്രമാണ് 'പടയപ്പ' (Padayappa) . നിലവിൽ തിയറ്ററുകളിൽ റീ-റിലീസ് ചെയ്ത് ഫ്രാൻസ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ പോലും ആഘോഷിക്കപ്പെടുകയാണ് പടയപ്പ.
advertisement
2/6
1999-ൽ കെ.എസ്. രവികുമാർ സംവിധാനം ചെയ്ത 'പടയപ്പ' അന്ന് വൻ ജനപ്രീതി നേടുകയും ബോക്‌സോഫീസിൽ 61 കോടിയിലധികം രൂപ കളക്ഷൻ നേടുകയും ചെയ്തു. തമിഴ് സിനിമയിൽ 50 കോടി കളക്ഷൻ നേടിയ ആദ്യ ചിത്രമെന്ന റെക്കോർഡും 'പടയപ്പ' സ്വന്തമാക്കിയിരുന്നു. രജനികാന്ത് തന്നെയാണ് ചിത്രം നിർമ്മിച്ചത്.
advertisement
3/6
രജനികാന്തിന്റെ 50 വർഷത്തെ സിനിമാ യാത്രയുടെ ഭാഗമായാണ് ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തിച്ചത്. റീ-റിലീസിലും ചിത്രം വലിയ വിജയം നേടുകയാണ്. പ്രീ-സെയിലിൽ മാത്രം 85 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ആദ്യ ദിവസം തന്നെ 4 കോടിയിലധികം രൂപയാണ് ചിത്രം കളക്ഷൻ നേടിയത്.
advertisement
4/6
എന്നാൽ, ഇത്രയും വലിയൊരു ഹിറ്റ് ചിത്രം ഇതുവരെ OTT പ്ലാറ്റ്‌ഫോമുകൾക്ക് വിൽക്കപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ടെലിവിഷൻ ചാനലുകളിൽ ഇടയ്‌ക്കിടെ സംപ്രേക്ഷണം ചെയ്യാറുണ്ടെങ്കിലും OTT അവകാശം നൽകാനുള്ള എല്ലാ അപേക്ഷകളും രജനികാന്ത് മനഃപൂർവം നിരസിക്കുകയായിരുന്നു.
advertisement
5/6
ഇതിൻ്റെ കാരണം രജനികാന്ത് തന്നെ വിശദീകരിച്ചു, 'പടയപ്പ OTT പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യണമെന്ന് പലതവണ ആവശ്യമുയർന്നിരുന്നു. എന്നിട്ടും ഞാൻ അതിനുള്ള അവകാശം ഒരു സ്ഥാപനത്തിനും നൽകിയില്ല. കാരണം, ഈ സിനിമ പ്രേക്ഷകർ വലിയ സ്ക്രീനിൽ മാത്രം കാണണം എന്ന് ഞാൻ ആഗ്രഹിച്ചു. എൻ്റെ സിനിമാ ജീവിതത്തിലെ 50-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ഇത് എൻ്റെ ആരാധകർക്കുള്ള ഒരു ആഘോഷമായി മാറണം എന്നും ഞാൻ ആഗ്രഹിച്ചു.' നടൻ പറഞ്ഞു.
advertisement
6/6
എ.ആർ. റഹ്മാൻ്റെ സംഗീതവും, പ്രത്യേകിച്ച് നീലാംബരി എന്ന കഥാപാത്രമായി രമ്യ കൃഷ്ണൻ്റെ പ്രകടനവും രജനികാന്തിൻ്റെ പഞ്ച് ഡയലോഗുകളും ഈ ചിത്രത്തെ ഇന്നും ജനപ്രിയമായി നിലനിർത്തുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
രജനികാന്ത് നായകനായി 50 കോടി കളക്ഷൻ നേടിയ ആദ്യ തമിഴ് ചിത്രം; ഇതുവരെ ഒടിടിയിൽ റിലീസ് ചെയ്യാത്തതിന് കാരണം ഇതോ?
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories